എയർടെൽ എന്നാ സുമ്മാവാ; അടിപൊളി അഡാർ ഓഫർ ഇതാ, ദിവസേന ഒന്നര ജിബിയും ഫ്രീ കോളും, വില എത്ര?
എത്രയൊക്കെ മാറ്റം ഉണ്ടെന്ന് പറഞ്ഞാലും ഇന്ത്യക്കാർക്ക് എയർടെൽ എന്ന കമ്പനിയോട് ഒരു പ്രത്യേകത താൽപര്യമുണ്ടെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. എല്ലാവരും മറ്റ് കമ്പനികളുടെ പിന്നാലെ പോവുമ്പോഴും എയർടെൽ എന്ന കമ്പനിയോട് ചേർന്ന് നിന്ന ഉപഭോക്താക്കൾക്ക് തന്നെയാണ് അതിന് സാക്ഷ്യം. അത്തരത്തിൽ രാജ്യത്തെ ഒരുകാലത്ത് കൈവെള്ളയിൽ ഇട്ട് അമ്മാനമാടി കമ്പനിയായിരുന്നു എയർടെൽ എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
അത്രയ്ക്ക് അധികം ആരാധക വൃന്ദം തന്നെ ഈ കമ്പനിക്ക് ഉണ്ടായിരുന്നുവെന്ന് നോക്കിയാൽ നമുക്ക് മനസിലാവും. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ അന്നൊന്നും പക്ഷേ ഇതുപോലെ സ്‍മാർട്ട് ഫോണുകൾ സജീവമായിരുന്നില്ല. എയർടെലിന്റെ പ്രതാപകാലത്ത് ഇത്രയും അധികം സാങ്കേതിക വിദ്യകൾ വികസിച്ചിട്ടില്ലെന്നതും യാഥാർഥ്യമാണ്. എങ്കിലും ഇന്ത്യക്കാർക്ക് 3ജിയും 4ജിയും ഒക്കെ മുടക്കമില്ലാതെ എത്തിക്കാൻ അവർക്ക് കഴിഞ്ഞു.

ഈ പാത പിന്തുടർന്ന് കൊണ്ടാണ് പിന്നീട് 5ജിയും ഇന്ന് കാണുന്ന നിലയിലേക്ക് ജനകീയമായി മാറിയത് എന്ന പ്രത്യേകത കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. അത്തരത്തിൽ നോക്കുകയാണെങ്കിൽ എയർടെൽ എന്ന കമ്പനിയ്ക്ക് എതിരാളികൾ വളരെ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ കാലത്തെ കണക്കുകൾ എല്ലാം മാറ്റിമറിച്ചുകൊണ്ടാണ് പിന്നീട് വിപണി വളർന്നത്, അവിടേക്ക് ജിയോ പോലെയുള്ള ബഹുരാഷ്ട്ര കുത്തകകൾ കടന്നുവരികയും ചെയ്‌തു.
അടുത്ത കാലത്തായി വിപണി മത്സരാധിഷ്‌ഠിതമായി മാറിയതോടെ ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതൊക്കെ മാർഗങ്ങൾ ഉണ്ടോ അവയൊക്കെ പ്രമുഖ കമ്പനികൾ പരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു രീതിയാണ് മികച്ച റീചാർജ് പ്ലാനുകൾ നൽകുക എന്നത്. കൂട്ടത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ എയർടെലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
ഇന്നത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന എയർടെൽ ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിൽ ഒന്നായി തന്നെ ഇപ്പോഴും തുടരുന്നുണ്ട്. ഇടയ്ക്ക് പല കാരണങ്ങളാൽ മുകേഷ് അംബാനിയുടെ ജിയോയുടെ നിഴലിൽ ഒതുങ്ങിപ്പോയ കമ്പനി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിയിരിക്കുകയാണ് അടുത്തകാലത്തായി. അതിൽ അവരുടെ ഉപഭോക്താക്കളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇപ്പോഴിതാ എയർടെലിന്റെ വലിയൊരു പ്ലാൻ തന്നെ വിപണി കീഴടക്കാനായി എത്തിയിരിക്കുകയാണ്. അതിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട് താനും. ഡാറ്റയും ഫ്രീ കോളും മറ്റെല്ലാ അനുകൂല്യങ്ങളും ലഭ്യമായ ഇതുപോലെ മികച്ചൊരു പ്ലാൻ വേറെ ഉണ്ടാവില്ല. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന എയർടെലിന്റെ ഒരു പ്ലാൻ എന്നത് മാത്രമല്ല. വേറെയും ഒട്ടേറെ പ്രത്യേകതകൾ ഈ പ്ലാനിനുണ്ട് എന്നതാണ് പ്രധാന കാര്യം.
എയർടെൽ 859 രൂപ പ്ലാൻ
ഈ 859 പ്ലാനിന് 84 ദിവസത്തെ മികച്ച ആയുസ് തന്നെയാണുള്ളത്. ഡാറ്റയുടെ കാര്യത്തിൽ, ഇത് പ്രതിദിനം 1.5 ജിബി ആണ്, ഇത് വളരെ ഭേദപ്പെട്ട ഒരു ഓഫർ തന്നെയാണ്. സാധാരണ ഉപഭോക്താക്കൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിനും മറ്റും ദിവസേന 1.5 ജിബി മാത്രം മതിയെന്ന് പറഞ്ഞാലും തെറ്റില്ല. അതിനാൽ നിങ്ങൾ ഒരു വലിയ ഡാറ്റ പ്രേമി അല്ലെങ്കിൽ മറിച്ച് തടസമില്ലാത്ത സേവനം ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്ലാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്.
ഇത് കൂടാതെ ഫ്രീ കോളും ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഡാറ്റയും ഫ്രീ കോളും കിട്ടുക എന്നത് മാത്രമല്ല ഇതിലെ ഹൈലൈറ്റ്. ഇത്രയും കൂടുതൽ കാലയളവിലേക്ക് അവ ലഭിക്കുമെന്നതാണ്. ഇന്നത്തെ കാലത്ത് ഈ വിലയ്ക്ക് ഇത്രയും അനുകൂല്യങ്ങൾ നൽകാൻ എയർടെലിന് മാത്രമേ കഴിയൂ. അതുകൊണ്ട് തന്നെ പരമാവധി ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്.












Click it and Unblock the Notifications