എയർടെലിനോട് മുട്ടാൻ നിൽക്കണ്ട; 2 മാസം ഇനി സുഖമായി ഇരിക്കാം, ഡാറ്റയും ഫ്രീ കോളും, വില എത്ര?
ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്‌ട ടെലികോം കമ്പനിയായിരുന്നു എയർടെൽ. ഈ കമ്പനി മാർക്കറ്റിൽ ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്‌നമാണ്. പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നൽകിയ ബിജിഎം തന്നെയായിരുന്നു അവരുടെ പ്രധാന ആകർഷണം. അങ്ങനെ വർഷങ്ങളോളം ഇന്ത്യൻ വിപണിയിൽ അവർ വിലസിയതാണ്.
എന്നാൽ എയർടെൽ അടിതെറ്റിയത് ജിയോയുടെ വരവോടെയാണ്. അവർ സൗജന്യ സേവനങ്ങളും അതിന് അനുസരിച്ചുള്ള സർവീസും നൽകാൻ തുടങ്ങിയതോടെ എയർടെലിന്റെ ശനിദശ തുടങ്ങി. ഇതോടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും നമ്പർ പോലും മാറാതെ പോർട്ട് ചെയ്‌ത് ജിയോയിലേക്ക് ചേക്കേറുകയായിരുന്നു. അതിന് ശേഷം ഇപ്പോഴും ജിയോയുടെ കീഴിലാണ് അവരുള്ളത്.

എങ്കിലും എയർടെൽ ജനപ്രീതിയിൽ ഇപ്പോഴും അത്ര താഴെയല്ല, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന വിശേഷണം അവർക്ക് സ്വന്തമാണ്. എയർടെൽ ഇപ്പോൾ എല്ലാവിധ വഴികളും തങ്ങളുടെ പെരുമ തിരിച്ചു പിടിക്കാനായി പയറ്റുന്നുണ്ട്. അതിൽ റീചാർജ് പ്ലാനുകൾ, മികച്ച ഇന്റർനെറ്റ് വേഗത എന്നിവ ഉൾപ്പെടുന്നു.
ഇപ്പോഴിതാ റീചാർജ് പ്ലാനുകളിൽ എയർടെൽ വമ്പൻ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. മികച്ച പ്ലാനുകൾ തന്നെയാണ് അവരുടെ മുഖമുദ്ര. പ്രത്യേകിച്ച് ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള റീചാർജ് ഓഫറുകൾ നിരവധിയുടെ കമ്പനിയുടെ പക്കൽ. അത്തരത്തിൽ അവർ അടുത്ത കാലത്ത് അവതരിപ്പിച്ച മികച്ചൊരു പ്ലാനുണ്ട്. കുറഞ്ഞ വിലയിൽ ഭേദപ്പെട്ട കാലാവധി ഒക്കെ നൽകുന്ന ഈ പ്ലാനിനെ കുറിച്ച് ഒന്ന് നോക്കിയാലോ.
എയർടെൽ 619 രൂപ പ്ലാൻ
നിങ്ങൾക്ക് അടിക്കടിയുള്ള റീചാർജ് ചെയ്യലിൽ മടുത്തെങ്കിൽ, ഈ പ്രത്യേക പ്ലാൻ നിങ്ങൾക്ക് വളരെ അനുയോജ്യമായിരിക്കും. ഇത് ഒരിക്കൽ റീചാർജ് ചെയ്‌താൽ 60 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് നൽകുക. എയർടെൽ ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാണ് ഈ പ്ലാൻ എന്ന കാര്യത്തിൽ സംശയമില്ല. 60 ദിവസത്തെ വാലിഡിറ്റിയിൽ ഡാറ്റയും കോളും ഒക്കെ ലഭിക്കും.
എയർടെല്ലിന്റെ 619 രൂപ പ്രീപെയ്‌ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ലഭ്യമാവുക. ഈ പ്ലാൻ 60 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ പ്ലാനിനൊപ്പം ലഭ്യമാവുന്ന അധിക വിനോദ ആനുകൂല്യം എയർടെൽ എക്സ്സ്ട്രീം പ്ലേയാണ്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ പ്ലാനിൽ ആകെ 90 ജിബി ഡാറ്റ ലഭ്യമാണ്. പ്ലാനിന്റെ പ്രതിദിന ചെലവ് ആവട്ടെ 10 രൂപ മാത്രമാണ്. അതായത് ഇത്രയും കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ഡാറ്റ, കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും. അതിനൊപ്പം വിനോദത്തിനുള്ള ചില മാർഗങ്ങളും നിങ്ങൾക്കായി കമ്പനി തുറന്ന് നൽകുന്നുണ്ട്.












Click it and Unblock the Notifications