എയർടെൽ ഞെട്ടിച്ചു കളഞ്ഞല്ലോ; 90 ദിവസത്തേക്ക് ഇനി റീചാർജ് വേണ്ട, ഡാറ്റയും ഫ്രീ കോളും, വില അറിയണ്ടേ?
എല്ലാവരും ഇപ്പോൾ റീചാർജ് പ്ലാനുകളുടെ വിലയും മറ്റ് കാര്യങ്ങളും നോക്കിയാണ് ഏത് കമ്പനിയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുന്നത്. ടെലികോം കമ്പനികളിൽ എല്ലാവരും ഇത് മനസിലാക്കി മുന്നോട്ട് നീങ്ങുകയാണ്. എത്രയൊക്കെ നല്ല ഓഫറുകൾ, കുറഞ്ഞ വിലയിൽ നൽകാൻ കഴിയുമോ എന്നാണ് അവർ ഇപ്പോൾ പരിശോധിക്കുന്നത്. എല്ലാ കമ്പനികളും ഈ ഒരു കാര്യത്തിൽ മാത്രം ഒറ്റക്കെട്ടാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
എന്നാൽ നിങ്ങൾ അറിയേണ്ട പ്രധാന കാര്യം എന്തെന്നാൽ അടുത്തിടെ വന്ന ട്രായ് നിയന്ത്രണങ്ങൾ ഇക്കാര്യത്തിൽ കമ്പനികളുടെ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഇതോടെ റീചാർജ് പ്ലാനുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദപരമായി മാറ്റാനുള്ള നീക്കത്തിലാണ് കമ്പനികൾ. ഇക്കാര്യത്തിൽ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവ നീക്കങ്ങൾ തുടങ്ങി.

കൂട്ടത്തിൽ മുൻപ് തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചവരാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. അവരെ വെല്ലാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മാറ്റി സ്വകാര്യ കമ്പനികളും. ജിയോയുടെ ഒട്ടേറെ പ്ലാനുകൾ നേരത്തെ തന്നെ ഈ ഗണത്തിൽപ്പെടുത്താവുന്ന രീതിയിൽ ഉള്ളതുണ്ട്. എയർടെലും ഇപ്പോൾ ഈ പാത പിന്തുടരുകയാണ് എന്നാണ് വ്യക്തമാക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ദാതാവാണ് എയർടെൽ. ഏകദേശം 380 ദശലക്ഷം ഉപഭോക്താക്കൾക്ക് ബജറ്റ് സൗഹൃദവും പ്രീമിയവും ആയ പ്ലാനുകളുടെ വിപുലമായ ശേഖരം അവർ തുറന്നിട്ടിട്ടുണ്ട്. അവർ ദൈർഘ്യമേറിയ പ്ലാനുകളും വളരെ കുറഞ്ഞ കാലാവധിയുള്ള പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്.
എയർടെൽ 929 രൂപ പ്ലാൻ
എയർടെല്ലിന്റെ ലൈനപ്പിലെ മികച്ച ഓഫറുകളിലൊന്ന് 929 രൂപ വിലയുള്ള ഒരു മികച്ച റീചാർജ് പ്ലാനാണ്, ഇത് 90 ദിവസത്തേക്ക് കവറേജ് നൽകുന്നു. ഈ പ്രീപെയ്‌ഡ് റീചാർജ് തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് പതിവ് റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാം. ഈ പ്ലാനിൽ അതിന്റെ കാലയളവിലുടനീളം എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ഉൾപ്പെടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അൺലിമിറ്റഡ് കോളുകൾക്ക് പുറമേ, നിങ്ങൾക്ക് ഓരോ ദിവസവും 100 സൗജന്യ എസ്എംഎസും കൂടി ഈ പ്ലാനിൽ ലഭിക്കും. ഡാറ്റയുടെ കാര്യത്തിൽ ഒട്ടും ടെൻഷൻ വേണ്ട എന്നതാണ് മറ്റൊരു കാര്യം. മുഴുവൻ സാധുത കാലയളവിലുമായി നിങ്ങൾക്ക് മതിയായ ഡാറ്റ കമ്പനി നൽകുന്നു. അകെ 135 ജിബി പ്ലാനിൽ ലഭിക്കും. പ്രതിദിനം ഏകദേശം 1.5 ജിബി ഡാറ്റ എന്ന തോതിൽ നിങ്ങൾക്ക് ആസ്വദിക്കാം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഡാറ്റയും ഫ്രീ കോളും ഈ വിലയിൽ മൂന്ന് മാസത്തെ കാലാവധിയോടെ ലഭിക്കുക എന്ന് പറയുന്നത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല. കാരണം നിലവിലെ സാഹചര്യത്തിൽ മറ്റ് കമ്പനികളുടെ പ്ലാനുകളിൽ അധികവും കാലാവധി കുറഞ്ഞവയാണ്. എന്നാൽ എയർടെൽ നിങ്ങൾക്ക് മൂന്ന് മാസത്തിലധികം കാലാവധിയാണ് പ്ലാനിൽ നൽകുന്നത്. അതിനാൽ തന്നെ ബജറ്റ് ഫ്രണ്ട്ലി പ്ലാൻ തേടുന്നവരെ ഇതൊരിക്കലും നിരാശപ്പെടുത്തില്ല.












Click it and Unblock the Notifications