എയർടെൽ കിംഗ് ആണെടാ..; ഈ ഓഫർ ആർക്കും തടയാനാവില്ല, 365 ദിവസം വാലിഡിറ്റി, വില എത്രയാണ്?
ടെലികോം കമ്പനികൾ തമ്മിൽ വലിയ പോരാട്ടം നടക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഓരോ കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കാൻ ഏതറ്റം വരെ പോവാനും തയ്യാറാവുകയാണ്. അവരെ സംബന്ധിച്ച് മറ്റ് വഴികൾ ഒക്കെ രണ്ടാമതാണ്. എങ്ങനെയെങ്കിലും ഉപഭോക്താക്കളെ ആകർഷിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എല്ലാ കമ്പനികളും ഒരുപോലെയാണ്, അതുകൊണ്ടാണ് അവർ ഇപ്പോൾ പ്ലാനുകളിൽ കണിശത പുലർത്തുന്നത്.
മുൻപൊക്കെ ഇഷ്‌ടമുള്ള രീതിയിൽ ഓരോ ഓഫറുകൾ അവതരിപ്പിച്ച് വിലയും ചുമത്തിയാണ് അവർ മുന്നോട്ട് പോയിരുന്നത്. കാരണം ഉപഭോക്താക്കളുടെ ആവശ്യം അന്നൊക്കെ അവസാനത്തെ കാര്യം മാത്രമായിരുന്നു. ഇന്ന് ആ സാഹചര്യമൊക്കെ മാറി, കമ്പനികൾ കൂടുതൽ പ്രൊഫഷണലിസം അവതരിപ്പിച്ചു കൊണ്ട് എല്ലാവിധത്തിലും മുന്നേറുകയാണ്.

ഇതിൽ കേന്ദ്ര സ്ഥാപനമായ ട്രായ് പുലർത്തുന്ന കാര്യക്ഷമത തികച്ചും അഭിനന്ദാർഹമാണ്, അതിന് അവരെ എത്ര തന്നെ പുകഴ്ത്തിയാലും മതിയാവില്ല. അടുത്തകാലത്തായി കൃത്യമായ ഇടപെടലുകളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ ട്രായിക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെയാണ് കമ്പനികൾ ഈ നിലയിൽ പരിഗണന നൽകാൻ തുടങ്ങിയതെന്ന് പറയുന്നതാണ് ശരി.
സ്വകാര്യ മേഖലയിൽ എന്നോ, പൊതുമേഖല എന്നോ വ്യത്യാസമില്ലാതെയാണ് ഇക്കാര്യത്തിൽ കമ്പനികൾ കാര്യക്ഷമത കാണിക്കുന്നത്. അടുത്ത കാലത്തായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും സ്വകാര്യ മേഖലയിൽ നിന്നുള്ള കമ്പനികൾ പലതും കൃത്യമായ പദ്ധതികളോടെ ഉപഭോക്താക്കളോട് ഒപ്പം ചേർന്ന് നിന്നുകൊണ്ടാണ് മുന്നോട്ട് പോവുന്നതെന്ന് കാണാം.
അതിനാൽ തന്നെ പ്ലാനുകൾ കുറിച്ച് പറയുമ്പോൾ എയർടെൽ ഒരിക്കലും പിന്നിലാവില്ല എന്ന് ഉറപ്പിച്ചോളൂ. കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ അവർ കൃത്യമായി പദ്ധതികൾ നടപ്പാക്കുകയും അവ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. അത്തരത്തിൽ ട്രായ് കൊണ്ടുവന്ന നിർദ്ദേശങ്ങൾ നടപ്പാക്കാനും എയർടെൽ ഒട്ടും മടി കാണിച്ചിട്ടില്ല. അങ്ങനെയുള്ള എയർടെലിന്റെ മികച്ചൊരു പ്ലാനിനെ കുറിച്ചാണ് ഇനി പറയുന്നത്.
എയർടെൽ 1849 രൂപ പ്ലാൻ
ദീർഘകാല വാലിഡിറ്റി റീചാർജ് ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക്, 1849 രൂപയുടെ പ്ലാൻ മികച്ചൊരു ഓപ്‌ഷൻ തന്നെയാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി നൽകുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. വോയ്‌സ്, എസ്എംഎസ് പ്ലാൻ ആയി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഇത്.
അതുകൊണ്ട് തന്നെ ഉറപ്പായും പ്ലാനുകളിൽ ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമാണ് ഇതെന്ന് നിസംശയം പറയാം. ഈ ബജറ്റ് പ്ലാൻ ഉപയോഗിച്ച്, വർഷം മുഴുവനും ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ നിങ്ങൾക്ക് ആസ്വദിക്കാനാകും എന്ന പ്രത്യേകത കൂടിയുണ്ട്. അടിക്കടിയുള്ള റീചാർജ് തലവേദനയിൽ നിന്ന് നിങ്ങൾക്ക് മുക്തി നേടാനും ഇതിലൂടെ കഴിയുമെന്ന് ഓർക്കുക.
കൂടാതെ, ഈ പ്ലാനിൽ സൗജന്യ എസ്എംഎസ് സേവനങ്ങളും ഉൾപ്പെടുന്നു. അതൊരു ചില്ലറ കാര്യമായി കണക്കാക്കാൻ കഴിയില്ല. 365 ദിവസത്തേക്ക് ആകെ 3600 സൗജന്യ എസ്എംഎസുകൾ എയർടെൽ പ്ലാനിൽ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നു. ഇത് ലോക്കൽ, എസ്‌ടിഡി സന്ദേശമയയ്‌ക്കലിനായി ഉപയോഗിക്കാവുന്നതാണ്.
ഇനി മറ്റൊരു പ്ലാൻ കൂടിയുണ്ട് ഉപഭോക്താക്കൾക്കായി. കുറഞ്ഞ ഉപയോഗത്തിന് ഇന്റർനെറ്റ് ആക്‌സസ് ഉൾപ്പെടുന്ന ഒരു ബജറ്റ് പ്ലാൻ നിങ്ങൾ തിരയുകയാണെങ്കിൽ, എയർടെല്ലിന്റെ 2249 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. മുമ്പത്തെ ഓപ്ഷനെപ്പോലെ, ഈ പ്ലാനും 365 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാനം ചെയ്യുന്നു. പരിധിയില്ലാത്ത കോളിംഗും വർഷം മുഴുവൻ 30 ജിബി ഹൈ-സ്പീഡ് ഇന്റർനെറ്റ് ഡാറ്റയും പ്ലാനിൽ ലഭിക്കും.












Click it and Unblock the Notifications