എയർടെൽ എന്നും സാധാരണക്കാർക്ക് ഒപ്പം; വോയ്‌സ് ഓൺലി പ്ലാനുകൾ രണ്ടെണ്ണം, ഒരു വർഷം വേറെ റീചാർജ് വേണ്ട!
ഇന്ത്യയിൽ ടെലികോം കമ്പനികൾ അധികമൊന്നുമില്ല എന്ന് എല്ലാവർക്കും അറിയാമല്ലോ. സേവനങ്ങൾ നൽകുന്നതിൽ ഉള്ള കമ്പനികൾ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല. ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതൊക്കെ മാർഗങ്ങൾ ഉണ്ടോ അവയൊക്കെ ഈ കമ്പനികൾ അവലംബിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന, അക്കൂട്ടത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. വർഷങ്ങളായി എയർടെൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ട്.
അതിനാൽ തന്നെ ഒട്ടുമിക്ക ആളുകൾക്കും എയർടെൽ സുപരിചിതമാണ്. രാജ്യത്ത് ഇത്രയും മികച്ച സേവനങ്ങൾ നൽകുന്ന മറ്റൊരു കമ്പനി ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. എതിരാളികളായ ജിയോ, വിഐ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനും പലപ്പോഴും കടുത്ത വെല്ലുവിളിയാണ് കമ്പനി തീർക്കുന്നത്.

അടുത്ത കാലത്തായി എല്ലാവർക്കും ശുഭകരമായ മറ്റൊരു വാർത്ത കൂടി എയർടെൽ പങ്കുവച്ചിരുന്നു. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ സ്‌റ്റാർലിങ്കുമായി ഒത്തുചേരുകയാണ് അവർ. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് നല്ല കാര്യമാണ്. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും എന്നാണ് വിലയിരുത്തൽ.
ഇത്തരത്തിൽ പുതിയ നൂതനമായ മാറ്റങ്ങൾക്ക് ഒരുങ്ങവെ തന്നെ അവർ തങ്ങളുടെ ഉപഭോക്താക്കളെ സ്വാധീനിക്കാൻ മറ്റ് ചില മാർഗങ്ങൾ കൂടി പരീക്ഷിക്കാറുണ്ട്. അതാണ് മികച്ച റീചാർജ് പ്ലാനുകൾ. ഇടവിട്ട് അവർ ധാരാളം പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും മികച്ച ചില പ്ലാനുകൾ ഒരുപാടുണ്ട് എന്നതാണ് പ്രത്യേകത. മറ്റ് പല കമ്പനികളും കൊടുക്കുന്നതിലും വളരെ മികച്ച ഓഫറുകളാണ് അവർ നൽകുന്നത്.
നിലവിൽ ഇന്ത്യയിൽ 380 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് എയർടെൽ സേവനം നൽകി വരുന്നുണ്ട്. 365 ദിവസത്തെ വാലിഡിറ്റിയുള്ള നിരവധി താങ്ങാനാവുന്ന പ്രീപെയ്‌ഡ് പ്ലാനുകൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഈ വർഷം ആദ്യം, ട്രായ് നിർദ്ദേശങ്ങളെത്തുടർന്ന്, ഉപയോക്താക്കൾക്കായി രണ്ട് വോയ്‌സ്-ഒൺലി പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. അതിലൊന്നിൽ അത്യാവശ്യ ഡാറ്റ സേവനങ്ങളും ലഭിക്കും. ഏതൊക്കെ എന്നറിയാം.
എയർടെൽ 1849 രൂപ പ്ലാൻ
ഈ ഓഫറിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത കോളിംഗ് (സൗജന്യ നാഷണൽ റോമിംഗ് ഉൾപ്പെടെ) ഈ ഓഫറിൽ ലഭ്യമാവും. ആകെ 3600 സൗജന്യ എസ്എംഎസ് ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും. അതുകൊണ്ട് മാത്രം ഈ ഓഫറിന്റെ പ്രത്യേകതകൾ അവസാനിച്ചു എന്ന് കരുതേണ്ട. സൗജന്യ ഹലോ ട്യൂൺസ് അടക്കമുള്ള അധിക ആനുകൂല്യങ്ങൾ കൂടി ഇതിനൊപ്പം ലഭിക്കുമെന്നതാണ് കാര്യം.
കോൾ ചെയ്യുന്നതിനും എസ്എംഎസ് ആനുകൂല്യങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് ഈ പ്ലാൻ, ഇതിൽ ഒരു ഡാറ്റയും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് എയർടെല്ലിന്റെ ഡാറ്റ ആഡ്-ഓൺ പാക്കുകളിലൊന്ന് ഉപയോഗിച്ച് അവരുടെ നമ്പർ എളുപ്പത്തിൽ ടോപ്പ് അപ്പ് ചെയ്യാൻ സാധിക്കും. സമാനമായി 365 ദിവസം വാലിഡിറ്റി വരുന്ന മറ്റൊരു പ്ലാൻ കൂടി എയർടെൽ നൽകുന്നുണ്ട്.
എയർടെൽ 2249 രൂപ പ്ലാൻ
ഇതിന്റെ വാലിഡിറ്റി 365 ദിവസം ആയിരിക്കും. ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗ് (സൗജന്യ നാഷണൽ റോമിംഗ് ഉൾപ്പെടെ) ഈ പ്ലാനിൽ നിങ്ങൾക്ക് ലഭിക്കും. മേലെ പറഞ്ഞ പ്ലാനിൽ നിന്ന് ഇതിനുള്ള വ്യത്യാസം ശരിക്കും അധിക ഡാറ്റയാണ്. ഡാറ്റ: 30ജിബി ഹൈ-സ്‌പീഡ് ഡാറ്റയാണ് ലഭിക്കുക. എസ്എംഎസ്: 3600 സൗജന്യ എസ്എംഎസ് കൂടി ഈ പ്ലാനിൽ ലഭിക്കും. സൗജന്യ ഹലോ ട്യൂൺസ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications