Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി പോലും വിറച്ചു എയർടെലിന് മുന്നിൽ; ബിഎസ്എൻഎലും വിയർക്കും, 365 ദിവസം നോ ടെൻഷൻ, വില എത്ര?

ഇന്ത്യൻ ടെലികോം വിപണിയിൽ വലിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച കമ്പനികളിൽ ഒന്നായിരുന്നു എയർടെൽ. മികച്ച റീചാർജ് പ്ലാനുകളും അതിലും മികച്ച സേവനങ്ങളുമായാണ് കമ്പനി രാജ്യത്ത് പേരെടുത്തത്. ഒരു കാലത്ത് അവരായിരുന്നു വിപണിയിലെ രാജാക്കന്മാർ. പിന്നീട് ജിയോയുടെ ഒക്കെ വരവോടെയാണ് കമ്പനി പിന്നിലേക്ക് പോയത്. എങ്കിലും അവർ തങ്ങളുടെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

നിലവിൽ രാജ്യത്ത് തന്നെ 5ജി സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് എയർടെൽ. മാത്രമല്ല ഇനി ഏത് മുക്കിലും മൂലയിലും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള സാധ്യതകളും അവർ തേടുന്നുണ്ട്. ഏറ്റവും ഒടുവിലായി വന്ന വാർത്തകളും സൂചിപ്പിക്കുന്നത് ഇക്കാര്യം തന്നെയാണ്.

airtel1849plan

ലോക കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌ എക്‌സിന്റെ സ്‌റ്റാർ ലിങ്കുമായി എയർടെൽ അടുത്തിടെ കരാറിൽ ഏർപ്പെട്ടിരുന്നു. രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളിലേക്ക് സ്‌റ്റാർ ലിങ്ക് കൂടി കടന്നുവരുന്നതോടെ അതിന്റെ നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് എയർടെൽ. കരാറിന്റെ മറ്റ് വിശദാംശങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും ഇനി എയർടെൽ സേവനങ്ങൾ എവിടെയും ലഭ്യമാവാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.

ഇതിനിടയിൽ വലിയ വെല്ലുവിളിയാണ് എയർടെലിന് മറ്റ് ചില കമ്പനികൾ ഉണ്ടാക്കുന്നത്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ആവട്ടെ ബിഎസ്എൻഎൽ അടക്കമുള്ള കമ്പനികളാണ്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനെ ഓഫറുകളുടെ കാര്യത്തിൽ വീഴ്ത്തുക ദുഷ്‌കരം ആണെങ്കിലും അതിനുള്ള കോപ്പ് കൂടിയിരിക്കുകയാണ് എയർടെൽ ഇപ്പോൾ.

അതിന്റെ ഭാഗമായി ചില ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഡാറ്റ, എസ്എംഎസ് എന്നിവയ്ക്ക് കൂടി പ്രാധാന്യം നൽകിയ പ്ലാനുകൾ ആണ് ശ്രദ്ധ നേടിയതെങ്കിൽ ഇപ്പോൾ നേരെ മറിച്ചാണ്. ഫ്രീ കോളിനും കൂടിയ കാലാവധിക്കും മുൻഗണന നൽകിയ ഒരു എയർടെൽ പ്ലാനിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മാത്രമല്ല ഡാറ്റ ഇല്ലെങ്കിലും ഈ പ്ലാനിൽ എസ്എംഎസ് സേവനം ലഭ്യമാവും.

എയർടെൽ 1899 രൂപ പ്ലാൻ

ട്രായുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് എയർടെൽ ഈ സാമ്പത്തിക വാർഷികത്തിൽ റീചാർജ് പ്ലാൻ ആരംഭിച്ചിരിക്കുന്നത്. അതും വെറും 1849 രൂപ മാത്രമാണ് ഇതിനായി നിങ്ങൾ ചിലവഴിക്കേണ്ടത്. നിങ്ങൾ ഒരു എയർടെൽ സിം ഉപഭോക്താവാണെങ്കിൽ, ഇടയ്ക്കിടെയുള്ള റീചാർജുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സാഹചര്യമെങ്കിൽ ഈ കോളിംഗ് പ്ലാൻ ഒരു മികച്ച ഓപ്‌ഷൻ തന്നെയാണെന്ന് നിസംശയം പറയാം.

ഈ എയർടെൽ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ ഒരു വർഷം മുഴുവൻ എല്ലാ ലോക്കൽ, എസ്‌ഡിഡി നെറ്റ്‌വർക്കുകളിലേക്കും സൗജന്യ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യം നൽകും. അധിക ഡാറ്റയില്ലാതെ മികച്ച കോളിംഗ് ഓപ്ഷൻ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇത് അനുയോജ്യമാണ്. കൂടാതെ, ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 365 ദിവസത്തെ കാലയളവിൽ ആകെ 3600 സൗജന്യ എസ്എംഎസുകളും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+