Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർടെൽ വക അടിപൊളി ഓഫർ; 84 ദിവസം വോയിസ് കോളും എസ്എംഎസും കുറഞ്ഞ നിരക്കിൽ, വില എത്ര?

ഇന്ത്യൻ ടെലികോം വിപണിയിലെ മത്സരം കടുപ്പമേറുകയാണ്. ഒരു വശത്ത് സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവർ അണിനിരക്കുമ്പോൾ മറുവശത്ത് നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആണുള്ളത്. ജിയോയും എയർടെലും വിഐയുമൊക്കെ പരസ്‌പരം മത്സരിക്കുന്നുമുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ വിപണി വളരെയധികം മത്സരാധിഷ്‌ഠിതമായി മാറിയിരിക്കുന്നു.

അതിനിടയിലാണ് പുത്തൻ നിർദ്ദേശവുമായി ട്രായ് രംഗത്ത് വന്നത്. അത് മറ്റൊന്നുമല്ല ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമാവുന്ന ഒരു തീരുമാനമായിരുന്നു അത്. ഇതുവരെ വാലിഡിറ്റി നിലനിർത്താൻ ഡാറ്റ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അടങ്ങിയ അൺലിമിറ്റഡ് പ്ലാനുകൾ മാത്രമായിരുന്നു കമ്പനികൾ കൂടുതലായി അവതരിപ്പിച്ചിരുന്നത്. അതിൽ 4ജി, 5ജി ഡാറ്റകൾ കൂടി ഉൾപ്പെടുന്ന തരത്തിലായിരുന്നു പ്ലാനുകൾ വന്നിരുന്നത്.

airtelbestplans499rs

എന്നാൽ ഇത് പക്ഷേ എല്ലാ ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണമായിരുന്നില്ല എന്നതാണ് വാസ്‌തവം. അതായത് നിങ്ങളുടെ കൈയിൽ ഒരു സ്‍മാർട്ട് ഫോൺ ഉണ്ടെന്ന് കരുതുക, അങ്ങനെയുള്ളപ്പോൾ ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഗുണമാണ്. എന്നാൽ കേവലം 2ജി സേവനങ്ങളെ മാത്രം ആശ്രയിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്.

ഡാറ്റ വേണ്ടാത്തവർക്ക് കൂടി അതിന്റെ വില നൽകി വാങ്ങേണ്ടി വരുന്നത് അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ് എന്ന നിരീക്ഷണമാണ് ഇക്കാര്യത്തിൽ ട്രായ് നടത്തിയത്. അതുകൊണ്ടാണ് ഇത്തരക്കാരെ ലക്ഷ്യമിട്ട് കമ്പനികൾ വോയിസ് കോളുകൾ, എസ്എംഎസ് സേവനങ്ങൾ എന്നിവ മാത്രമുള്ള പ്ലാനുകൾ കൊണ്ടുവരുന്നത്. എയർടെലും ഇത്തരത്തിൽ അടിപൊളി പ്ലാൻ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ വിശേഷങ്ങൾ അറിയാം.

എയർടെൽ വോയിസ് ഓൺലി പ്ലാൻ

എയർടെല്ലിന്റെ പുതിയ 499 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 900 എസ്എംഎസ് സന്ദേശങ്ങളും 84 ദിവസത്തെ വാലിഡിറ്റിയോട് കൂടി ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, എയർടെൽ റിവാർഡുകളിൽ 3 മാസത്തേക്കുള്ള അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും കൂടി ഉൾപ്പെടുന്നു.

മുമ്പ്, ഈ സെഗ്‌മെന്റിലെ ഒരു പ്ലാനിന് 509 രൂപ വിലവരുമായിരുന്നു, കൂടാതെ എക്‌സ്‌ട്രീം ആപ്പ് ആനുകൂല്യങ്ങൾക്കൊപ്പം 6 ജിബി ഡാറ്റയും ഉൾപ്പെടുത്തിയായിരുന്നു അതുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ, 10 രൂപ വില വ്യത്യാസത്തിൽ, പുതിയ പ്ലാൻ ഡാറ്റാ ആനുകൂല്യങ്ങളില്ലാതെ പരിധിയില്ലാത്ത വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം നൽകുകയാണ് എയർടെൽ. ഇതോടെ ഡാറ്റ ആവശ്യമില്ലത്തവർക്ക് ഇത് ഗുണകരമാവും.

ഇതിന് സമാനമായി ദീർഘകാല അല്ലെങ്കിൽ വാർഷിക പ്ലാൻ ആഗ്രഹിക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക്, 1959 രൂപയുടെ വാർഷിക പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളുകളും 3,600 എസ്എംഎസ് സന്ദേശങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് 365 ദിവസത്തേക്ക് വാലിഡിറ്റി ഉള്ളതാണ്. കൂടാതെ, എയർടെൽ റിവാർഡുകളിൽ 3 മാസത്തേക്കുള്ള അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും കൂടി ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+