എയർടെലിന്റെ കളികൾ കാണാൻ പോവുന്നേ ഉള്ളൂ; ഡാറ്റയും ഫ്രീ കോളും കിട്ടും, 250 ടിവി ചാനലുകൾ, വില എത്ര?
ഇന്ത്യൻ വിപണിയിൽ ശക്തമായി മുന്നേറുകയാണ് എയർടെൽ. ഒരു ഇടവേളയ്ക്ക് ശേഷമാണ് അവർ വിപണി പിടിക്കാൻ ഒരുങ്ങുന്നത്. ഒട്ടേറെ മികച്ച പ്ലാനുകളുമായാണ് അവർ വിപണിയിൽ സാന്നിധ്യമാവുന്നത്. ഡാറ്റയും എസ്എംഎസും ഒക്കെയായി നിരവധി ആനുകൂല്യങ്ങളാണ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒട്ടേറെ പ്ലാനുകളിൽ ഉണ്ടെന്നതാണ് പ്രധാന കാര്യം.
നിലവിൽ എയർടെൽ വിപണിയിൽ വലിയ വെല്ലുവിളി നേരിടുന്നത് ജിയോ, വിഐ പോലെയുള്ള കമ്പനികളിൽ നിന്നാണ്. സ്വകാര്യ കമ്പനികൾ കാര്യമായ മത്സരമാണ് നടത്തുന്നത്. ഡാറ്റ ഉൾപ്പെടെ ഓരോ കാര്യത്തിലും കമ്പനികൾ പലവിധ മാറ്റങ്ങളുമായാണ് എത്തുന്നത്. നിരവധി പ്ലാനുകളാണ് ഇത്തരത്തിൽ കമ്പനികൾ അവതരിപ്പിക്കുന്നത്.

ജിയോ പോലെയുള്ളവ നിരവധി പ്ലാനുകൾ കൂടുതലായി കൊണ്ട് വരുന്നത് കൊണ്ട് തന്നെ മറ്റ് കമ്പനികളും വളരെയേറെ മത്സരാധിഷ്‌ഠിതമായാണ് മുന്നോട്ട് നീങ്ങുന്നത്. ബിഎസ്എൻഎൽ അടക്കം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ബജറ്റ് ഫ്രണ്ട്‌ലി, കുറഞ്ഞ വിലയുള്ള പ്ലാനുകളുടെ ഒരു നീണ്ട നിര തന്നെ അവർക്ക് സ്വന്തമായുണ്ട്.
എയർടെലിനെ സംബന്ധിച്ച് മികച്ച ഓഫറുകൾ നൽകുന്നത് അത്തരം പുതുമയുള്ള കാര്യമൊന്നും അല്ല എന്നതാണ് പ്രധാന കാര്യം. ജിയോ ഒക്കെ വിപണിയിൽ വരുന്നതിന് മുൻപ് തന്നെ അവർ തങ്ങളുടെ സ്വാധീനം ഇവിടെ അറിയിച്ചതാണ്. അതിന്റെ പകിട്ടിൽ തന്നെയാണ് കോടിക്കണക്കിന് ഉപഭോക്താക്കൾ ഇപ്പോഴും അവരിൽ വിശ്വാസം പുലർത്തുന്നത്.
പറഞ്ഞുവന്നത് അവരുടെ പ്ലാനുകളിലെ വൈവിധ്യം തന്നെയാണ്. പ്രധാനമായും കമ്പനിയുടെ ഓഫറുകളിൽ ഒന്നാണ് അടുത്തിടെ പുറത്തിറക്കിയ ഡിടിഎച്ച് കൂടി ഉൾപ്പെടുന്ന പ്ലാൻ. അതിൽ ഡാറ്റയും ഫ്രീ കോളും മാത്രമല്ല വേറെയും അനുകൂല്യങ്ങളുണ്ട്. അത്തരത്തിൽ അവരുടെ പ്ലാനുകളിൽ ഏറ്റവും നല്ലതെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണിത്, കൂടുതൽ അറിയാം.
എയർടെൽ 448 രൂപ പ്ലാൻ
എയർടെല്ലിന്റെ പുതിയ 448 രൂപ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, മുഴുവൻ വാലിഡിറ്റി കാലയളവിലും 2.5 ജിബി ഡാറ്റ എന്നിവയാണ് ലഭിക്കുക. അതായത് സർവവും ഒത്തിണങ്ങിയ ഒരു ഐഡിയൽ പ്ലാൻ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
ഈ പ്ലാനിൽ ആകെ 70 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുക. ഇത് 4 ജി ഡാറ്റയാണെന്ന് പ്രത്യേകം ഓർമ്മിക്കുക; പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ, വേഗത 64 കെബിപിഎസായി കുറയും. ഈ പ്ലാനിലെ ഉപഭോക്താക്കൾക്കും പരിധിയില്ലാത്ത 5ജി ഡാറ്റയ്ക്ക് അർഹതയുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. അതിന് നിങ്ങൾക്ക് 5ജി കിട്ടുന്ന ഒരു ഫോൺ നിർബന്ധമാണ്.
പ്രസ്‌തുത പ്ലാനിൽ ചില അധിക ആനുകൂല്യങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് എയർടെൽ ഡിജിറ്റൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ ഇതിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നേട്ടമാണ്. ഇത് ഉപയോക്താവിന് 28 ദിവസത്തേക്ക് 250-ലധികം ടിവി ചാനലുകൾ കാണാൻ അനുവദിക്കുന്നു. അതിനാൽ ധൈര്യമായി ഈ പ്ലാൻ തിരഞ്ഞെടുക്കാം.












Click it and Unblock the Notifications