എയർടെൽ പൊളിച്ചല്ലോ മക്കളേ; അഡാർ വാർഷിക പ്ലാനുകളുമായി വിപണിയിൽ, അതും ഇത്ര കുറഞ്ഞ വിലയ്‌ക്കോ?
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന വിശേഷണം എയർടെലിന് സ്വന്തമായിരുന്നു. വരിക്കാരുടെ എണ്ണത്തിലും മറ്റ് സേവനങ്ങളുടെ കാര്യത്തിലും എല്ലാം ഏറെ മുന്നിലായിരുന്നു എയർടെൽ. എന്നാൽ ഇടയ്‌ക്കെപ്പോഴോ ജിയോ പോലെയുള്ള വൻകിട കമ്പനികളുടെ വരവോടെ എയർടെൽ പതിയെ പിന്നിലേക്ക് മറയുന്ന കാഴ്‌ചയാണ് ഇന്ത്യൻ ടെലികോം വിപണി സാക്ഷ്യം വഹിച്ചത്.
നേരത്തെ പറഞ്ഞത് പോലെ അതിന്റെ പ്രധാന കാരണം ജിയോ തന്നെയായിരുന്നു. വിപണിയിലെ മറ്റ് പ്രധാന സ്വകാര്യ കമ്പനികളായ വൊഡാഫോണും ഐഡിയയും പരസ്‌പരം ലയിച്ചിട്ടും ഗതി പിടിക്കാതെ വന്നിട്ടും എയർടെൽ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത കാലത്തായി എയർടെൽ തങ്ങളുടെ വരിക്കാരുടെ എണ്ണത്തിലും മറ്റും വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്.

കൂടുതൽ ഓഫറുകൾ വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കാനാണ് കമ്പനിയുടെ ശ്രമം. അതിനായി അവർ ഒട്ടേറെ ഓഫറുകൾ പ്രീപെയ്‌ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്നുണ്ട്. ദൈർഘ്യമേറിയ പ്ലാനുകൾ കൊണ്ടുവരിക വഴി ജനപ്രീതി പിടിച്ചുപറ്റാനും ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും വെല്ലുവിളികൾ മറികടക്കാനുമാണ് കമ്പനി ശ്രമിക്കുന്നത്.
അത്തരത്തിൽ കമ്പനി അടുത്ത കാലത്തായി ഒട്ടേറെ പുത്തൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചതും ഒരു വർഷത്തോളം വാലിഡിറ്റി വരുന്നതുമായ പ്ലാനുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. ഈ മൂന്ന് ദീർഘകാല പ്ലാനുകൾ കൂടുതൽ അനുകൂല്യങ്ങളോടെയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.
എയർടെൽ 1999 രൂപ പ്ലാൻ
കമ്പനിയുടെ 1999 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഒരു വർഷം മുഴുവൻ സേവനത്തിനായി ഈ തുക ചിലവാക്കിയാൽ മതി. ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് 167 രൂപയായി കാണാക്കാക്കാം. ഉപഭോക്താക്കൾക്ക് ഒരു വർഷം മുഴുവൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് ആസ്വദിക്കാം, കൂടാതെ മൊത്തം 24 ജിബി ഡാറ്റയും നിങ്ങൾക്ക് ലഭിക്കും. ഓരോ മാസവും 2 ജിബി വരെ അതിവേഗ ഡാറ്റ എന്ന നിലയ്ക്കാണത്. കൂടാതെ ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ഉൾപ്പെടുന്നു.
എയർടെൽ 3599 രൂപ പ്ലാൻ
എയർടെലിന്റെ 3599 രൂപ വിലയുള്ള വാർഷിക പ്ലാൻ കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതാണ്. ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് നൽകുന്നു. 2 ജിബി പ്രതിദിന ഡാറ്റ കൂടി ഉൾപ്പെടുന്നതിനാൽ, ഗണ്യമായ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് മികച്ച ഓപ്‌ഷൻ തന്നെയാണിത്. ഈ പ്ലാനിലും പ്രതിദിനം 100 സൗജന്യ എസ്എംഎസ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ റീചാർജിനുള്ള പ്രതിമാസ ചെലവ് ഏകദേശം 300 രൂപയായി കണക്കാക്കാം.
എയർടെൽ 3999 രൂപ പ്ലാൻ
കമ്പനിയുടെ 3999 രൂപ പ്ലാൻ, ഈ ലൈനപ്പിലെ ഏറ്റവും പ്രീമിയം ഓപ്ഷനാണ്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും 365 ദിവസത്തെ വാലിഡിറ്റിയിൽ പരിധിയില്ലാത്ത കോളിംഗ് ഈ പ്ലാൻ നൽകുന്നു. ഡാറ്റ കൂടുതലായി വേണ്ടവർക്ക് ഈ പ്ലാൻ ലാഭകരമാണ്, ഇതിൽ ഉദാരമായ 2.5 ജിബി പ്രതിദിന ഡാറ്റ നിങ്ങൾക്ക് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾ ഒരു റിവാർഡായി 5ജിബി അധിക ഡാറ്റയുടെ ബോണസ് ആസ്വദിക്കാം. പോരാത്തതിന് ഈ പ്ലാനിൽ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നു.












Click it and Unblock the Notifications