എയർടെൽ ഒരു കേമൻ തന്നെ; 300 രൂപയിൽ താഴെ, ഈ 4 പ്ലാനുകൾ ആരെയും കൈയിലെടുക്കും, ഡാറ്റയും ഫ്രീ കോളും!!
രാജ്യത്തെ ടെലികോം കമ്പനികൾ സേവനങ്ങൾ നൽകുന്നതിൽ ഒരു പിശുക്കും കാട്ടാറില്ല. കാരണം അവരുടെ നിലനിൽപ്പ് അതിലാണെന്ന് അറിയുന്നത് കൊണ്ട്. ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതൊക്കെ മാർഗങ്ങൾ ഉണ്ടോ അവയൊക്കെ ഈ കമ്പനികൾ അവലംബിന്നു. അത്തരത്തിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന, രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് എയർടെൽ.
മൂന്ന് പതിറ്റാണ്ടുകളായി അവർ വിപണിയിൽ ശക്തി തെളിയിച്ചു കൊണ്ട് നിൽപ്പുണ്ട്. ഇക്കാരണത്താൽ രാജ്യത്തെ ഒട്ടുമിക്ക ആളുകൾക്കും എയർടെൽ സുപരിചിതമാണ്. രാജ്യത്ത് ഇത്രയും മികച്ച സേവനങ്ങൾ നൽകുന്ന മറ്റൊരു കമ്പനി ഇല്ലെന്ന് പറഞ്ഞാലും അത് ഒരിക്കലും അതിശയോക്തി ആവില്ല. എതിരാളികളായ ജിയോ, വിഐ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനും പലപ്പോഴും കടുത്ത വെല്ലുവിളിയാണ് അവർ ഉണ്ടാക്കുന്നത്.

എന്നും എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെയധികം പ്രാധാന്യം കൊടുത്തു കൊണ്ടാണ് മുന്നോട്ട് പോവുന്നത്. ഈ കാര്യത്തിൽ ഒട്ടും സംശയമില്ല എന്നതാണ് പ്രത്യേകത. അത്തരത്തിൽ അവർ ധാരാളം പ്ലാനുകൾ ഇടക്കാലത്ത് അവതരിപ്പിച്ചിട്ടുണ്ട്, പുതുതായി വിപണിയിൽ എത്തിക്കുന്നുമുണ്ട്. അവയല്ലാം കൂടുതലും ബജറ്റ് ഫ്രണ്ട്ലി, അഫോർഡബിൾ ആയിട്ടുള്ള പ്ലാനുകളാണ്.
ഏത് തരത്തിലുള്ള റീചാർജും കുറഞ്ഞ വിലയിൽ നൽകുന്നുവെന്നതാണ് അവരെ സംബന്ധിച്ച് വേറിട്ട് നിർത്തുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. അതായത് ദൈർഘ്യം കൂടിയ പ്ലാനുകൾ ആവട്ടെ, കുറഞ്ഞ കാലയളവിലുള്ള പ്ലാനുകൾ ആവട്ടെ അവർ ഒരുപോലെ മികവ് പുലർത്തുന്നുവെന്ന് അർത്ഥം. അതിനാൽ തന്നെ എല്ലാവരും എയർടെൽ പ്ലാനുകൾക്ക് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്.
നിങ്ങൾ എയർടെൽ ഉപഭോക്താവ് ആണെങ്കിൽ, കുറഞ്ഞ കാലയളവിൽ കുറഞ്ഞ വിലയിൽ ഒരു പ്ലാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഒരുപാട് വഴികൾ നമുക്ക് മുന്നിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അവരുടെ ഹ്രസ്വകാല പ്ലാനുകൾ. അടുത്തകാലത്തായി അവർ വിപണിയിൽ കൊണ്ട് വന്ന പ്ലാനുകളിൽ ഏറെയും അങ്ങനെയുള്ളത് കൂടിയായിരുന്നു. അതിൽ തന്നെ 300 രൂപയിൽ താഴെ വിലയുള്ള നാല് പ്ലാനുകളെ കുറിച്ചറിയാം.
എയർടെൽ 199 രൂപ പ്ലാൻ: നിലവിൽ ഭാരതി എയർടെല്ലിന്റെ 199 രൂപ പ്ലാൻ പരിധിയില്ലാത്ത കോളിംഗ്, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമായി വരുന്നു. ഈ പ്ലാനിന്റെ സേവന വാലിഡിറ്റി 28 ദിവസമാണ്. ഈ നിരക്കിൽ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാവുന്ന മറ്റ് കമ്പനികളുടെ പ്ലാനുകൾ വിരളമാണ്.
എയർടെൽ 219 രൂപ പ്ലാൻ" ഭാരതി എയർടെല്ലിന്റെ 219 രൂപ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗും നൽകുന്നു. ഇതിന് പുറമേ ഉപഭോക്താക്കൾക്ക് 3 ജിബി ഡാറ്റയും 300 എസ്എംഎസും ലഭിക്കും. ഈ പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സേവന വാലിഡിറ്റി 28 ദിവസമാണ്. ഡെയ്‌ലി ഡാറ്റ ലഭിക്കില്ലെങ്കിലും ഈ നിരക്കിൽ നല്ലൊരു ഓപ്‌ഷൻ തന്നെയാണ് ഇത്.
എയർടെൽ 249 രൂപ പ്ലാൻ: ഈ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമായി വരുന്നു. ഈ പ്ലാനിന്റെ സേവന വാലിഡിറ്റി 24 ദിവസം മാത്രമാണ്. 199 രൂപ, 219 രൂപ പ്ലാനുകളേക്കാൾ കുറഞ്ഞ വാലിഡിറ്റി ഈ പ്ലാനിനുണ്ടെങ്കിലും ഇതിൽ ഉപഭോക്താക്കളുടെ ഡാറ്റ ആവശ്യങ്ങൾ നിറവേറും.
എയർടെൽ 299 രൂപ പ്ലാൻ: പട്ടികയിലെ അവസാന പ്ലാൻ 299 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തെ സേവന വാലിഡിറ്റി എന്നിവ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഈ നിരക്കിൽ ഇതൊരു നല്ല ഓപ്‌ഷൻ തന്നെയാണ്.












Click it and Unblock the Notifications