എയർടെലിനോട് മുട്ടാൻ ആരുമായിട്ടില്ല; ഒന്നും രണ്ടുമല്ല ഒരുലോഡ് പ്ലാനുകൾ, ഡാറ്റയും ഫ്രീ കോളും കിട്ടുമോ?
എയർടെൽ എന്ന ടെലികോം കമ്പനിയെ നമ്മൾ കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. നിലവിൽ മറ്റ് ചില പുതിയ കമ്പനികൾ വിപണിയിൽ ശക്തി കാണിക്കുമ്പോഴും ഒരുകാലത്ത് എയർടെൽ എത്രമാത്രം ശക്തമായിരുന്നു എന്നത് പലർക്കും അറിയാത്തൊരു കാര്യമാണ്. അവർ നൽകി വന്നിരുന്ന സേവനങ്ങളുടെ വ്യാപ്‌തിയും അന്നത്തെ സാധ്യമായ സാങ്കേതിക വിദ്യയുടെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനവും ആരെയും ആകർഷിക്കുന്നതായിരുന്നു.
എങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി അവർക്ക് അത്ര നല്ല സമയമായിരുന്നില്ല എന്ന് വേണം പറയാം. അതിന് പ്രധാന കാരണം അവരുടെ ഇപ്പോഴത്തെ എതിരാളികളായ ജിയോയുടെ സാന്നിധ്യമാണ്. മുൻപ് വിപണിയിൽ ബിഎസ്എൻഎൽ ശക്തമല്ലാതിരുന്ന കാലത്ത്, ജിയോ പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത കാലത്ത് എല്ലാവർക്കും എയർടെലിനോട് തന്നെയായിരുന്നു താൽപര്യം. അതിന് കാരണം അവരുടെ ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ തന്നെയായിരുന്നു.

നിലവിൽ അവർ എല്ലാവിധത്തിലും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന പ്ലാനുകൾ തന്നെയാണ് പ്രധാനമായും വിപണിയിൽ എത്തിക്കുന്നത്. മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമായി അവരുടെ 5ജി സേവനങ്ങൾ വളരെ മികച്ചതാണ്. വളരെ നേരത്തെ രാജ്യത്തെ വിവിധ നഗരങ്ങളിൽ 5ജി സേവനം ഉറപ്പാക്കാൻ അവർക്ക് സാധിച്ചിരുന്നു എന്നതാണ് പ്രധാന കാര്യം. ഇത് ഏത് കാലത്തും അവർക്ക് മുതൽകൂട്ടായ കാര്യമാണ്.
നിങ്ങൾ എയർടെൽ ഉപഭോക്താവ് ആണെങ്കിലും ഉറപ്പായും നല്ല അനുയോജ്യമായ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ കിട്ടാൻ ആഗ്രഹിക്കും എന്നുറപ്പാണ്. അങ്ങനെയുള്ളവർക്കായി ഒട്ടേറെ മികച്ച പ്ലാനുകൾ കമ്പനി അടുത്തകാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ പ്ലാനുകൾ ദീർഘകാല, ഹ്രസ്വകാല അടിസ്ഥാനത്തിൽ ലഭ്യമാണ് താനും. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്നും ഏറ്റവും മികച്ച പ്ലാനുകൾ ഏതൊക്കെയെന്ന് അറിയാം.
എയർടെൽ 1849 രൂപ പ്ലാൻ: ഒരു വർഷം നീണ്ടുനിൽക്കുന്ന വാലിഡിറ്റിയിൽ നിങ്ങൾക്ക് കിട്ടാവുന്ന നല്ല പ്ലാനുകളിൽ ഒന്നാണ് ഇത്. അൺലിമിറ്റഡ് കോളിംഗ് ഉള്ള ഒരു ദീർഘകാല റീചാർജ് പ്ലാൻ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, എയർടെൽ 1849 രൂപ പ്ലാൻ ഒരു മികച്ച ഓപ്‌ഷൻ തന്നെയാണ്. ഇത് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മാത്രമല്ല ഉപഭോക്താക്കൾക്ക് ഒരു വർഷം മുഴുവൻ തടസ്സമില്ലാത്ത മൊബൈൽ സേവനങ്ങൾ ആസ്വദിക്കാൻ ഇത് അവസരം ഒരുക്കുന്നു.
ഈ ഓഫറിന്റെ പ്രധാന പ്രത്യേകതകൾ എന്തെന്നാൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. വാലിഡിറ്റി കാലയളവിലുടനീളം 3600 സൗജന്യ എസ്എംഎസ് ലഭിക്കും. എങ്കിലും ഇതിൽ ഡാറ്റ ആനുകൂല്യങ്ങളൊന്നുമില്ല, മൊബൈൽ ഡാറ്റയ്ക്ക് പകരം വൈഫൈ ഉപയോഗിക്കുന്നവർക്ക് ഇത് അനുയോജ്യമായ ഒന്നാണ്. കോളിംഗ് ആനുകൂല്യങ്ങൾ മാത്രം വേണ്ട ഇന്റർനെറ്റ് ഉപയോഗത്തിനായി മൊബൈൽ ഡാറ്റയെ ആശ്രയിക്കാത്ത ആളുകൾക്ക് മാത്രമായിരിക്കും ഈ പ്ലാൻ കൊണ്ട് ഗുണമുണ്ടാവുക.
എയർടെൽ 929 രൂപ പ്ലാൻ: മൂന്ന് മാസത്തേക്ക് അഥവാ 90 ദിവസത്തേക്ക് ദിവസേനയുള്ള ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ഒക്കെ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് നല്ല ഓപ്‌ഷൻ തന്നെയാണ് ഇത്. എയർടെല്ലിന്റെ 929 രൂപ പ്ലാൻ എല്ലാത്തരത്തിലുമുള്ള ആനുകൂല്യങ്ങൾക്കും അനുയോജ്യമാണ്.
90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുകയെന്ന് പറഞ്ഞല്ലോ. ഉപയോക്താക്കൾക്ക് ഏകദേശം 3 മാസത്തെ തടസമില്ലാത്ത സേവനം ഇതിൽ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് ആണ് ഇതിന്റെ മറ്റൊരു സവിശേഷത. പിന്നെ പ്രതിദിനം 1.5 ജിബി ഡാറ്റ, സുഗമമായ ബ്രൗസിംഗ്, സ്ട്രീമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം എന്നിവ ഉറപ്പാക്കാൻ സഹായിക്കുന്നു. ഇതിന് പുറമേ പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ഇതിൽ ലഭിക്കും.
എയർടെൽ 489 രൂപ പ്ലാൻ: 77 ദിവസത്തെ വാലിഡിറ്റിയുള്ള മികച്ച ആനുകൂല്യങ്ങളായ കോളിംഗും ഡാറ്റ ഉപയോഗവും ഒരുപോലെ താങ്ങാനാവുന്ന നിരക്കിൽ നൽകുന്ന പ്ലാൻ ആണിത്. 489 രൂപ പ്ലാൻ ഇക്കൂട്ടത്തിലെ ബജറ്റ് ഫ്രണ്ട്ലിയും അതിലേറെ വൈവിധ്യങ്ങൾ ഉള്ളതുമായ പ്ലാൻ ആണെന്ന് തന്നെ നമുക്ക് തറപ്പിച്ചു പറയാം.
രണ്ട് മാസത്തിൽ കൂടുതൽ കവറേജ് നൽകുന്ന 77 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന്റെ മുഖമുദ്ര. മാത്രമല്ല ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗ് ആണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. അത്യാവശ്യ സമയത്തെ ഇന്റർനെറ്റ് ഉപയോഗത്തിന് ആകെ 6 ജിബി ഡാറ്റ ലഭിക്കുമെന്നതും ഇതിനെ വേറിട്ട് നിർത്തുന്നു. വാലിഡിറ്റി കാലയളവിൽ 900 സൗജന്യ എസ്എംഎസ് കൂടി ഇതിനൊപ്പം ലഭിക്കും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications