എയർടെലിനോട് മുട്ടാൻ നിൽക്കണ്ട, മുട്ടോളമെത്തില്ല; അഡാർ പ്ലാനുകൾ ഇതാ, 300 രൂപയിൽ താഴെ മതി, ഇതാണ് നേട്ടം
ഇന്ത്യക്കാർക്ക് വളരെ പ്രിയപ്പെട്ട ഒരു ടെലികോം കമ്പനിയാണ് എയർടെൽ. പലപ്പോഴും നമ്മൾ ഒക്കെ വിചാരിക്കുന്നതിലും അപ്പുറം പ്രത്യേകതകൾ അവർക്കുണ്ട്. കാരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവർക്ക് ജനങ്ങളുടെ പൾസ് കൃത്യമായി അറിയാമെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. അത് അറിഞ്ഞുകൊണ്ട് എങ്ങനെ അവരെ ഒപ്പം നിർത്താമെന്ന അവരുടെ ചിന്തകളാണ് ഇന്നത്തെ വളർച്ചയ്ക്ക് മൂലകാരണം.
ജിയോയുടെ ഒക്കെ കടന്നുവരവിന് മുൻപ് ഉപഭോക്താക്കളുടെ മനസറിഞ്ഞ മികച്ച റീചാർജ് പ്ലാനുകളും അതിലും മികച്ച സേവനങ്ങളുമായി കമ്പനി രാജ്യത്ത് പേരെടുത്തിരുന്നു. ഒരു കാലത്ത് അവരായിരുന്നു വിപണിയുടെ നട്ടെല്ല് പറഞ്ഞാലും അതിശയോക്തി ആവില്ല. പിന്നീട് ചില കമ്പനികളുടെ ഒക്കെ വരവോടെയാണ് എയർടെൽ പിന്നിലേക്ക് പോയെങ്കിലും അവർ തങ്ങളുടെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി.

ജിയോ, വിഐ പോലെയുള്ള പ്രധാന സ്വകാര്യ കമ്പനികളിൽ നിന്നാണ് എയർടെൽ ഇപ്പോൾ കാര്യമായ ഭീഷണി നേരിടുന്നത്. ഏത് വിധേനയും ഉപഭോക്താക്കളെ സ്വന്തമാക്കാൻ കമ്പനികൾ കാര്യമായ മത്സരമാണ് വിപണിയിൽ കാഴ്‌ച്ച വയ്ക്കുന്നത്. ഡാറ്റ ഉൾപ്പെടെ ഓരോ കാര്യത്തിലും കമ്പനികൾ പലവിധ മാറ്റങ്ങളുമായി വരുന്നുവെന്ന് നമുക്ക് കാണാം. എല്ലാവരും പ്ലാനുകളുടെ കാര്യത്തിൽ കട്ടയ്ക്ക് നിൽക്കുമ്പോൾ വ്യത്യസ്‌തത കൊണ്ട് വരുന്നവർക്കാണ് വിജയം.
എയർടെലിനെ സംബന്ധിച്ച് മികച്ച ഓഫറുകൾ നൽകുക എന്നത് പുതുമയുള്ള കാര്യമൊന്നും അല്ലെന്ന് ആദ്യം അറിഞ്ഞോളൂ. കാരണം വിഐയും ജിയോയും പ്രവർത്തനം തുടങ്ങും മുൻപ് തന്നെ എയർടെൽ തങ്ങളുടെ സ്വാധീനം ഇവിടെ അറിയിക്കുകയും സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്‌തിരുന്നു. അന്ന് എയർടെലിനോട് മുട്ടിയവർ പലരും ഇപ്പോൾ നമവശേഷമായി.
ആരൊക്കെ വന്നിട്ടും പോയിട്ടും അതേപടി വിപണിയിൽ കരുത്ത് തെളിയിക്കാൻ എയർടെൽ എന്ന മഹാമേരുവിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ അവർ ഒട്ടേറെ മികച്ച പ്ലാനുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിപ്പോൾ ദീർഘകാല വാലിഡിറ്റി ഉള്ളതായാലും കുറഞ്ഞ കാലയളവിൽ ഉള്ളതായാലും ഏറ്റവും മികച്ച ചില പ്ലാനുകൾ അവർക്കുണ്ട്.
ഡാറ്റയുടെ കാര്യത്തിൽ നിലവിൽ നിങ്ങൾക്ക് വിശ്വസിച്ച് എടുക്കാൻ കഴിയുന്ന ഓഫറുകളുടെ ഉടമയാണ് ഭാരതി എയർടെൽ. എന്തെന്നാൽ വളരെയധികം ഉപഭോക്ത്യ സൗഹൃദകരമായ പ്ലാനുകളുടെ ശേഖരം തന്നെ അവർക്കുണ്ട്. ഇന്ന് നമ്മൾ അവരുടെ ബേസ് പ്ലാനുകൾ, അഥവാ കേവലം 300 രൂപയിൽ താഴെ മാത്രം വില വരുന്ന ചില പ്ലാനുകളാണ് പരിശോധിക്കുന്നത്. ഏതൊക്കെയാണ് അവയെന്നും പ്രത്യേകതകൾ എന്തെന്നും നോക്കാം.
ഭാരതി എയർടെൽ പ്ലാനുകൾ
എയർടെൽ 199 രൂപ പ്ലാൻ: ഭാരതി എയർടെല്ലിന്റെ 199 രൂപ പ്ലാൻ പരിധിയില്ലാത്ത കോളിംഗ്, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമായാണ് ഉപഭോക്താക്കൾക്ക് മുൻപിലേക്ക് വരുന്നത്. ഈ പ്ലാനിന്റെ സേവന വാലിഡിറ്റി 28 ദിവസമാണ്, എന്ന് വച്ചാൽ ഒരു മാസത്തോളം നിങ്ങൾക്ക് ഈ പ്ലാനിൽ സേവനം ആസ്വദിക്കാൻ കഴിയുമെന്ന് അർത്ഥം.
എയർടെൽ 219 രൂപ പ്ലാൻ: ഭാരതി എയർടെല്ലിന്റെ 219 രൂപ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് നൽകുന്നു. മാത്രമല്ല തങ്ങളുടെ ഇന്റർനെറ്റ് ആവശ്യങ്ങൾ കൂടിയ ഉപഭോക്താക്കൾക്ക് 3 ജിബി ഡാറ്റയും 300 എസ്എംഎസും ഇതിലൂടെ ലഭിക്കും. ഈ പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സേവന കാലാവധി 28 ദിവസമാണ്.
എയർടെൽ 249 രൂപ പ്ലാൻ: എയർടെല്ലിന്റെ 249 രൂപ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുമായാണ് എത്തുന്നത്. ഈ പ്ലാനിന്റെ സേവന വാലിഡിറ്റി 24 ദിവസം മാത്രമാണ്.
എയർടെൽ 299 രൂപ പ്ലാൻ: പട്ടികയിലെ അവസാന പ്ലാൻ 299 രൂപ വില വരുന്നതാണ്. ഈ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റയും കൂടി ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തെ സേവന വാലിഡിറ്റി എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ചില നേട്ടങ്ങൾ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications