എയർടെൽ ഉപഭോക്താക്കൾക്ക് ആഘോഷ രാവ്; അത്രയും മികച്ച പ്ലാനുകൾ അല്ലേ? ഒരു വർഷം വാലിഡിറ്റി തരും
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് അഭിലാഷങ്ങൾ നന്നായി നിറവേറ്റിയിരുന്ന, ഒരു കാലത്ത് താരം തന്നെയായിരുന്നു എയർടെൽ എന്ന ടെലികോം കമ്പനി. അവരെ സംബന്ധിച്ച് മറ്റ് കമ്പനികൾ അന്ന് ഒരു വെല്ലുവിളിയേ അല്ലായിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ശേഷം മൊബൈൽ ഫോൺ സജീവമായതോടെ ഇന്ത്യയിലെ ഇക്കാണുന്ന മാറ്റങ്ങൾക്ക് എല്ലാം ചുക്കാൻ പിടിച്ച കമ്പനികളുടെ കൂട്ടത്തിൽ മുൻനിരയിലാണ് അവരുടെ സ്ഥാനം.
അടുത്ത കാലത്തായി വിപണി മത്സരാധിഷ്‌ഠിതമായി മാറിയതോടെ ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതൊക്കെ മാർഗങ്ങൾ ഉണ്ടോ അവയൊക്കെ പ്രമുഖ കമ്പനികൾ പരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു രീതിയാണ് മികച്ച റീചാർജ് പ്ലാനുകൾ നൽകുക എന്നത്. കൂട്ടത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ഭാരതി എയർടെൽ ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

നിലവിൽ ഒന്നും രണ്ടുമല്ല കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന എയർടെൽ ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിൽ ഒന്നായി തന്നെ ഇപ്പോഴും തുടരുന്നുണ്ട്. ഇടയ്ക്ക് പല കാരണങ്ങളാൽ മുകേഷ് അംബാനിയുടെ ജിയോയുടെ നിഴലിൽ ഒതുങ്ങിപ്പോയ കമ്പനി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിട്ടുണ്ട്. അതിൽ അവരുടെ ഉപഭോക്താക്കളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇക്കാര്യം അറിയുന്നതിനാൽ തന്നെ എയർടെൽ പലപ്പോഴും ഉപഭോക്താക്കളെ വീഴ്ത്താൻ കഴിയുന്ന മികച്ചപ്ലാനുകൾ തന്നെയാണ് അവതരിപ്പിക്കാറുള്ളത്. അത് അവർക്ക് മറ്റ് കമ്പനികൾക്ക് മേൽ കൃത്യമായ മുൻഗണന ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. അത്തരത്തിൽ അവർ അവതരിപ്പിക്കുന്ന പ്ലാനുകൾ എല്ലാം തന്നെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതുമാണ്.
നിലവിൽ എല്ലാത്തരം സെഗ്മെന്റും ലക്ഷ്യമിട്ട് കൊണ്ടാണ് എയർടെൽ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. അത് വിവിധ തലത്തിൽ ഉള്ള ഉപഭോക്താക്കളെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെയാണ്. അത്തരത്തിൽ അടുത്തിടെ അവർ ഒട്ടേറെ ദീർഘകാല വാലിഡിറ്റി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഏതൊക്കെയാണ് ആ പ്ലാനുകൾ എന്നും എന്തൊക്കെയാണ് അവയുടെ പ്രത്യേകത എന്നും അറിയാം.
എയർടെൽ ദീർഘകാല പ്ലാനുകൾ
2249 രൂപ പ്ലാൻ: നിലവിൽ മികച്ചൊരു പ്ലാൻ തന്നെയാണ് അവരുടെ കൈവശമുള്ളതെന്ന് നിസംശയം പറയാം. 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നതെന്നതാണ് പ്രധാന പ്രത്യേകത. രാജ്യമെമ്പാടും പരിധിയില്ലാത്ത കോളിംഗ് ലഭ്യമാവും എന്ന പ്രത്യേകത കൂടിയുണ്ട്. ഇത്തരത്തിൽ സൗജന്യ കോളുകൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് നല്ലൊരു പ്ലാൻ കൂടിയാണിത്.
പ്രതിവർഷം 3600 എസ്എംഎസ് കൂടി ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. 30 ജിബി ഹൈ-സ്‌പീഡ് ഡാറ്റ (ഒറ്റത്തവണ), സൗജന്യ ഹലോ ട്യൂൺസ്, സൗജന്യ നാഷണൽ റോമിംഗ് എന്നിങ്ങനെയുള്ള വേറെയും ആനുകൂല്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഡാറ്റ ദിവസേനയോ പ്രതിമാസമോ അല്ലെങ്കിലും, ഒറ്റത്തവണ 30 ജിബി ലൈറ്റ് ബ്രൗസിംഗിനോ ഇടയ്ക്കിടെയുള്ള ആപ്പ് ഉപയോഗത്തിനോ ഉപയോഗപ്രദമാണ് എന്ന് കൂടി ഓർത്തു കൊള്ളുക.
1849 രൂപ പ്ലാൻ: നിലവിൽ 365 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ് എയർടെൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇത്രയും കുറഞ്ഞ വിലയിൽ ഒരു വർഷത്തേക്ക് പിന്നെ റീചാർജിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. ഇതിൽ ഒരുപാട് ആനുകൂല്യങ്ങൾ കമ്പനി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.
ഇതിൽ രാജ്യമെമ്പാടും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. വർഷം മുഴുവൻ 3600 സൗജന്യ എസ്എംഎസ് ലഭിക്കുന്നതും ചെറിയ കാര്യമല്ല. സൗജന്യ നാഷണൽ റോമിംഗ് ഒപ്പം സൗജന്യ ഹലോ ട്യൂൺസ് എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങൾ കൂടി നമുക്ക് ലഭ്യമാവും എന്നതാണ് മറ്റൊരു പ്രധാന കാര്യം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications