ലോകം കീഴടക്കാൻ എയർടെൽ വരുന്നു; അമ്മാതിരി പ്ലാനുകൾ അല്ലേ ഉള്ളത്, 250 രൂപയിൽ താഴെ മുടക്കൂ!
ഇന്ത്യൻ വിപണിയിൽ എയർടെൽ ഭേദപ്പെട്ട നിലയിൽ തന്നെയാണ് എയർടെൽ ഇപ്പോൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. മുന്നിൽ ജിയോ മാത്രമാണ് തടസമായി അവർക്കുള്ളത്. എങ്കിലും അവരുമായുള്ള അന്തരം അവളരെ അധികമാണെന്ന് മാത്രം. വിഐ പോലെയുള്ള കമ്പനികൾ ഇക്കാര്യത്തിൽ എയർടെലിന് ഒരു എതിരാളിയേ അല്ല. അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ച് വളരെയധികം പ്രതീക്ഷകളാണ് ഭാവിയെ കുറിച്ച് ഉള്ളത്.
കഴിഞ്ഞ വർഷം നടപ്പാക്കിയ താരിഫ് വർധന കാര്യമായ രീതിയിൽ അവർക്ക് ഗുണം ചെയ്‌തില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തെന്നാൽ അത് അവരുടെ വരുമാനത്തിൽ വലിയ രീതിയിലുള്ള കുതിച്ചു ചാട്ടം ഉണ്ടാക്കിയിട്ടില്ല. എങ്കിലും മോശമല്ലാത്ത രീതിയിൽ അവരുടെ ബിസിനസ് ഇപ്പോഴും മുന്നോട്ട് പോവുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ പോലെയുള്ള കമ്പനികൾ നല്ല വിലക്കുറവുമായി വരുന്നത് അവരെ തളർത്തുന്നുണ്ട്.

എങ്കിലും അതിലൊന്നും വീഴാതെ തങ്ങളുടെ ഓഫറുകൾ കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. അക്കാര്യത്തിൽ അവരെ വീഴ്ത്താൻ മറ്റാർക്കും കഴിയില്ല. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി അവർ തങ്ങളുടെ മികവ് ഇക്കാര്യത്തിൽ തെളിയിച്ചതാണ്. പറഞ്ഞുവന്നത് എയർടെൽ അവതരിപ്പിക്കുന്ന കുറഞ്ഞ വിലയുള്ള പ്ലാനുകളെ കുറിച്ചാണ്. അത് അവരുടെ കുത്തകയായാണ് കണക്കാക്കുന്നത്.
എന്തെന്നാൽ മറ്റ് കമ്പനികൾ എല്ലാം ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത് എങ്കിൽ ഇവിടെ മറിച്ചാണ്. എയർടെലിന് ഏത് മേഖലയും തങ്ങളുടെ കംഫർട്ട് സോണാണ്. അവർ അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള ഉപഭോക്താക്കളെയും ഒരുപോലെ പരിഗണിക്കും. അത്തരത്തിൽ അവരുടെ മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ചിലതുണ്ട്. അതിൽ പ്രധാനമാണ് 250 രൂപയിൽ താഴെ മാത്രം മുടക്കിയാൽ കിട്ടുന്നത്.
എയർടെൽ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ
121 രൂപയുടെ റീചാർജ് പ്ലാനിൽ 30 ദിവസത്തേക്ക് 6 ജിബി ഹൈ-സ്‌പീഡ് ഡാറ്റ ലഭിക്കും. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഇത് പ്രയോജനകരമാണ്. പക്ഷേ ദിവസേന കൂടുതൽ ഡാറ്റ ആഗ്രഹിക്കുന്നവർക്ക് ഇത് മതിയാകും.
അതുപോലെ തന്നെ 161 രൂപയുടെ പ്ലാനിൽ 30 ദിവസത്തേക്ക് 12 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ പരിധി കഴിഞ്ഞാൽ 50 പൈസ/ എംബി നിരക്കിൽ ഡാറ്റ ഈടാക്കും. നിലവിലുള്ള റീചാർജ് പാക്കിന് പുറമെ അധിക ഇന്റർനെറ്റ് ആവശ്യമുള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.
ഇക്കൂട്ടത്തിലെ ഏറ്റവും ആകർഷകമായ പ്രീപെയ്‌ഡ് പ്ലാനുകളിലൊന്നാണ് 181 രൂപയുടെ റീചാർജ്. ഇതിൽ 30 ദിവസത്തേക്ക് 15 ജിബി ഡാറ്റ ലഭ്യമാണ്. കൂടാതെ, എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു. സോണിലൈവ് ഉൾപ്പെടെ 22-ൽ അധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ഇത് പ്രവേശനം നൽകുന്നു.
195 രൂപയുടെ പ്ലാനിൽ എയർടെൽ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 12 ജിബി ഡാറ്റ ലഭിക്കും. ഒരു മാസത്തെ ജിയോ ഹോസ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിന്റെ പ്രധാന സവിശേഷതയാണ്. ക്രിക്കറ്റ്, സിനിമ പ്രേമികൾക്ക് ഇത് അനുയോജ്യമായ പ്ലാനാണ്. പ്രത്യേകിച്ച് ഇത്തരം വിനോദ പരിപാടികൾ നന്നായി ആക്‌സസ് ചെയ്യാനാവും എന്നതിനാൽ.
ഇനി എയർടെലിന്റെ ഏറ്റവും കുറഞ്ഞ നിരക്കുള്ള റീചാർജ് തേടുന്നവർക്കായി 100 രൂപയുടെ പ്ലാനും കമ്പനി ഒരുക്കിയിട്ടുണ്ട്. 30 ദിവസത്തെ വാലിഡിറ്റിയോടുകൂടി 5ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഒരു മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു. നിലവിൽ ഒടിടി അനുകൂല്യമുള്ള ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണിത്.












Click it and Unblock the Notifications