എയർടെൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എൻട്രി ലെവൽ പ്ലാനുകൾ തേടി അലയേണ്ട, ഈ 5 ഓഫറുകൾ മാത്രം മതി
പണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന വിശേഷണം എയർടെലിന് സ്വന്തമായിരുന്നു. വരിക്കാരുടെ എണ്ണത്തിലും മറ്റ് സേവനങ്ങളുടെ കാര്യത്തിലും എല്ലാം ഏറെ മുന്നിലായിരുന്നു എയർടെൽ. എന്നാൽ ഇടയ്‌ക്കെപ്പോഴോ ജിയോ പോലെയുള്ള വൻകിട കമ്പനികളുടെ വരവോടെ എയർടെൽ പതിയെ പിന്നിലേക്ക് മറയുന്ന കാഴ്‌ചയാണ് നമ്മുടെ ടെലികോം വിപണി സാക്ഷ്യം വഹിച്ചത്.
നേരത്തെ പറഞ്ഞത് പോലെ അതിന്റെ പ്രധാന കാരണം ജിയോ തന്നെയായിരുന്നു. വിപണിയിലെ മറ്റ് പ്രധാന സ്വകാര്യ കമ്പനികളായ വൊഡാഫോണും ഐഡിയയും പരസ്‌പരം ലയിച്ചിട്ടും ഗതി പിടിക്കാതെ വന്നതോടെ എയർടെൽ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത കാലത്തായി എയർടെൽ തങ്ങളുടെ വരിക്കാരുടെ എണ്ണത്തിലും മറ്റും വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്.

കമ്പനി അടുത്ത കാലത്തായി ഒട്ടേറെ പുത്തൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചതും ഒരു വർഷത്തോളം വാലിഡിറ്റി വരുന്നതുമായ പ്ലാനുകൾ ഒരുപാടുണ്ട്. എന്നാൽ അവരുടെ എൻട്രി ലെവൽ പ്ലാനുകളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. അത്തരത്തിൽ നിലവിൽ എയർടെൽ വരിക്കാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന എൻട്രി ലെവൽ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.
എയർടെൽ 469 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിങ് കോളുകൾക്കൊപ്പം 900 എസ്എംഎസുകളും ലഭിക്കും. എന്നാൽ ഈ പ്ലാനിൽ ഡാറ്റ ലഭ്യമല്ല. 84 ദിവസമാണ് വാലിഡിറ്റി. 12 മാസത്തെ അഡോബി എക്‌സ്പ്രസ് പ്രീമിയം, ദ സേഫ് നെറ്റ്‌വർക്ക്, സൗജന്യ ഹലോ ട്യൂൺ എന്നിവയും ലഭിക്കും. പ്രതിദിന ചെലവ് 5.58 രൂപ.
എയർടെൽ 489 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, 6 ജിബി ഡാറ്റ, 600 എസ്എംഎസുകൾ എന്നിവ ലഭിക്കും. 77 ദിവസമാണ് വാലിഡിറ്റി. ഇതിലും അഡോബി എക്‌സ്പ്രസ് പ്രീമിയം, ദ സേഫ് നെറ്റ്‌വർക്ക്, സൗജന്യ ഹലോ ട്യൂൺ, എയർടെൽ എക്സ്ട്രീം പ്ലേ എന്നിവയും ലഭിക്കും. പ്രതിദിന ചെലവ് 6.35 രൂപ.
എയർടെൽ 548 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, 7 ജിബി ഡാറ്റ, 900 എസ്എംഎസുകൾ എന്നിവ ലഭിക്കും. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അഡോബി എക്‌സ്പ്രസ് പ്രീമിയം, ദ സേഫ് നെറ്റ്‌വർക്ക്, സൗജന്യ ഹലോ ട്യൂൺ, എയർടെൽ എക്സ്ട്രീം പ്ലേ എന്നിവയും ലഭിക്കും. പ്രതിദിന ചെലവ് 6.52 രൂപയായി കണക്കാക്കുന്നു.
എയർടെൽ 1849 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 3600 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാനിലും ഡാറ്റ ലഭ്യമല്ല. 365 ദിവസമാണ് വാലിഡിറ്റി. അഡോബി എക്‌സ്പ്രസ് പ്രീമിയം, ദ സേഫ് നെറ്റ്‌വർക്ക്, സൗജന്യ ഹലോ ട്യൂൺ എന്നിവയും ലഭിക്കും. പ്രതിദിന ചെലവ് 5.07 രൂപയാണ്.
എയർടെൽ 2249 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, 30 ജിബി ഡാറ്റ, 3600 എസ്എംഎസുകൾ എന്നിവ ലഭിക്കും. 365 ദിവസമാണ് വാലിഡിറ്റി. അഡോബി എക്‌സ്പ്രസ് പ്രീമിയം, ദ സേഫ് നെറ്റ്‌വർക്ക്, സൗജന്യ ഹലോ ട്യൂൺ, എയർടെൽ എക്സ്ട്രീം പ്ലേ എന്നിവയും ലഭിക്കും. പ്രതിദിന ചെലവ് 6.16 രൂപ.




Click it and Unblock the Notifications