ബിഎസ്എൻഎല്ലും ജിയോയും മാറി നിൽക്കും; എയർടെലിന്റെ കിടിലൻ പ്ലാൻ, ഒരു വർഷത്തേക്ക് ഇനി റീചാർജ് വേണ്ട
രാജ്യത്തെ ടെലികോം വ്യവസായം മുൻപൊരിക്കലും ഇല്ലാത്തവിധം മത്സരാധിഷ്‌ഠിതമായി മാറി കൊണ്ടിരിക്കുകയാണ്. നിലവിൽ മൂന്നോ നാലോ കമ്പനികളിൽ മാത്രമായി സേവനം ഒതുങ്ങി എന്നത് കൊണ്ട് തന്നെ ഇവർ തമ്മിലുള്ള മത്സരം കടുക്കുന്നത് ഉപഭോക്താക്കൾക്കും ഗുണകരമാണ്. സ്വകാര്യ സേവന ദാതാക്കളായ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് ഒപ്പം തന്നെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ കൂടി ചേരുമ്പോൾ പോരാട്ടം ശക്തമാവുകയാണ്.
അതിന്റെ സൂചനകൾ ഓരോ സമയത്തും കമ്പനികൾ പ്രകടമാക്കുക റീചാർജ് പ്ലാൻ ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെയാണ്. എതിരാളികളേക്കാൾ എത്ര ഗുണകരമായ രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും എന്നാണ് കമ്പനികൾ പരിശോധിക്കുന്നത്. അതിന്റെ പ്രതിഫലനം എന്നോണം എയർടെൽ ഇപ്പോഴിതാ ഒരു അടിപൊളി ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിൽ ജിയോ, ബിഎസ്എൻഎൽ പോലെയുള്ള കമ്പനികൾ നൽകുന്ന ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യാനുള്ള വഴിയാണ് ജനപ്രിയ ടെലികോം സേവന ദാതാക്കളായ എയർടെൽ തീരുമാനിച്ചിരിക്കുന്നത്. വെറും 2000 രൂപയിൽ താഴെ മാത്രം ചിലവാക്കികൊണ്ട് ഒരു വർഷത്തെ ഓഫർ ലഭിക്കും എന്നതാണ് പ്രത്യേകത.
എയർടെൽ 1999 രൂപ റീചാർജ് പ്ലാൻ
നിലവിൽ ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ട് ധാരാളം റീചാർജ് പ്ലാനുകൾ എയർടെൽ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഗുണകരമായ ഓഫറുകളിൽ ഒന്നാണ് ഒരു വർഷത്തെ ആനുകൂല്യങ്ങൾ ലഭിക്കുന്ന 1999 രൂപ ചിലവുള്ള റീചാർജ് പ്ലാൻ. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ ശരിക്കും വലിയ ഉപകാരം തന്നെയാണ്.
മാസം തോറും റീചാർജ് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ഏറ്റവും ഗുണകരമായ ഓഫർ കൂടിയാണിത്. മാത്രമല്ല ടെലികോം കമ്പനികൾ അടിക്കടി വരുത്തുന്ന താരിഫ് വർധനയിൽ നിന്ന് ഒരു വർഷത്തേക്ക് നിങ്ങൾക്ക് രക്ഷ നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്രയൊക്കെ ആണെങ്കിലും എയർടെൽ ഓഫറിന് ചില പരിമിതകളുമുണ്ട് എന്നത് നിങ്ങൾ അറിഞ്ഞിരിക്കണം.
നിലവിൽ ഈ ഓഫർ ആക്റ്റീവ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 365 ദിവസത്തേക്ക് എല്ലാ നമ്പറുകളിലേക്കും അൺലിമിറ്റഡ് കോൾ ആനുകൂല്യം ലഭിക്കും. രാജ്യത്തെ ഏത് സർവീസിലേക്കും നിങ്ങൾക്ക് ഫോൺ ചെയ്യാവുന്നതാണ്. എന്നാൽ ഈ പ്ലാനിൽ ആകെ ഒരു വർഷത്തേക്ക് 24 ജിബി ഇന്റർനെറ്റ് മാത്രമാണ് കിട്ടുക. എന്ന് വച്ചാൽ ഒരു മാസത്തേക്ക് രണ്ട് ജിബി എന്ന നിരക്കിൽ മാത്രമേ നിങ്ങൾക്ക് ഡാറ്റ ലഭിക്കുകയുള്ളൂ.
ഇപ്പോഴത്തെ കാലത്തുള്ള ഡാറ്റ ഉപയോഗം വച്ച് നോക്കുമ്പോൾ ഇത് വളരെ കുറഞ്ഞതാണ്. എന്നാൽ ഇത് ശരിക്കും അനുഗ്രഹമാവുക വീടുകളിൽ വൈഫൈ, ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ആളുകൾക്കാണ്. അത്തരക്കാരെ സംബന്ധിച്ച് ഓഫർ ഗുണകരമാണ്. കാരണം ഓരോ മാസവും വാലിഡിറ്റി നിലനിർത്താനുള്ള ഓഫറുകൾ ഇടയ്ക്കിടെ ചെയ്യേണ്ട കാര്യമില്ല എന്നതാണ് ഇതിന്റെ പ്രധാന മേന്മ.
ഇത്തരം പ്ലാനുകൾ ജിയോയും ബിഎസ്എൻഎല്ലും നൽകുന്നുണ്ടെങ്കിലും അവയ്ക്ക് കൂടുതൽ നിരക്ക് നൽകേണ്ടതാണ്. എന്നാൽ ദിനംപ്രതിയുള്ള ഡാറ്റ സൗകര്യങ്ങൾ കൂടി അവർ കൂടുതലായി നൽകുന്നുണ്ട്. എന്നാൽ എയർടെൽ പ്ലാനിൽ ചില അധിക അനുകൂല്യങ്ങളുമുണ്ട്. അപ്പോളോ 24/7 സർക്കിൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇതിൽ എയർടെൽ നൽകി വരുന്നുണ്ട്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications