എയർടെൽ വന്നെടാ മക്കളേ; അതും 3 അഡാർ വോയിസ് ഓൺലി പ്ലാനുകളുമായി, ഡാറ്റ ഒഴിവാക്കി, അറിയാം
ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലികോം കമ്പനികളിൽ ഒന്നായാണ് എയർടെലിനെ പലരും കണക്കാക്കുന്നത്. അത്രയധികം സ്വാധീനം ചെലുത്താൻ ഈ കമ്പനിക്ക് നമുക്കിടയിൽ കഴിഞ്ഞുവെന്നതാണ് അതിന്റെ മറ്റൊരു വശം. അങ്ങനെ ഇന്ത്യക്കാരുടെ മനസിൽ ഒന്നാകെ ഇടം നേടിയ മറ്റൊരു കമ്പനിയും ഇല്ലെന്ന് വേണം പറയാൻ. കാരണം ജിയോ വന്നിട്ട് അധിക കാലം ആയിട്ടില്ല, എയർടെൽ മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിൽ തന്നെയുണ്ട് താനും.
അവരുടെ റീചാർജ് പ്ലാനുകൾ തന്നെയാണ് എല്ലാ തരത്തിലും അവരെ വേറിട്ട് നിർത്തുന്നതെന്ന് നമുക്ക് കാണാവുന്നതാണ്. മുൻപൊക്കെ എല്ലാവരും നോക്കിയിരുന്നത് ബ്രാൻഡ് പേരും മറ്റ് ഘടകങ്ങളും ഒക്കെയായിരുന്നു എങ്കിൽ ഇന്നതൊക്കെ മാറിയ സ്ഥിതിയാണ്. ആരാണോ മികച്ച സേവനങ്ങൾ നൽകുന്നത് അവരെയാണ് ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എയർടെലിന്റെ മികച്ച പുതിയ ഓഫറുകൾ ആരും അംഗീകരിക്കും.

ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി ഭാരതി എയർടെൽ മൂന്ന് പുതിയ പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. 185 രൂപ, 203 രൂപ, 206 രൂപ എന്നിങ്ങനെയാണ് പുതിയ പ്ലാനുകളുടെ നിരക്ക്. പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി, റോമിങ് കോളുകളും 300 എസ്‌എംഎസും ഈ പ്ലാനുകളിൽ ലഭിക്കും. എന്നാൽ മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല.
അതിൽ 185 രൂപയുടെ പ്ലാനിന് 28 ദിവസമാണ് കാലാവധി. 203 രൂപയുടെ പ്ലാനിന് 30 ദിവസത്തെ കാലാവധിയുണ്ട്. 206 രൂപയുടെ പ്ലാനിന് ഒരു കലണ്ടർ മാസത്തെ കാലാവധിയാണ് ലഭിക്കുക. ഓരോ മാസവും ഒരേ തീയതിയിൽ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവസാനത്തെ പ്ലാൻ കൂടുതൽ സൗകര്യപ്രദമായേക്കാം.
മൂന്ന് പ്ലാനുകളിലും അധിക ചെലവില്ലാതെ ഹലോ ട്യൂൺസ് ഉപയോഗിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ 30 ദിവസത്തിലും പുതിയ ട്യൂൺ തിരഞ്ഞെടുക്കാം. എയർടെൽ ആപ്പിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഈ പ്ലാനുകൾ ലഭ്യമാണ്. പ്രധാനമായും ഫോൺ വിളികൾക്കും സന്ദേശങ്ങൾക്കും മാത്രം മൊബൈൽ ഉപയോഗിക്കുന്നവരെയാണ് പുതിയ പ്ലാനുകൾ ലക്ഷ്യമിടുന്നത്.
സാധാരണ കീപ്പാഡ് ഫോണുകൾ ഉപയോഗിക്കുന്നവർ, രണ്ടാമത്തെ മൊബൈൽ നമ്പർ നിലനിർത്തുന്നവർ, ഇന്റർനെറ്റിനായി വൈഫൈയെ ആശ്രയിക്കുന്നവർ എന്നിവർക്കും ഈ പ്ലാനുകൾ പ്രയോജനപ്പെടും. ഡാറ്റ ആവശ്യമില്ലാത്തതിനാൽ ഇന്റർനെറ്റ് ഉൾപ്പെടുത്തിയ ഉയർന്ന നിരക്കിലുള്ള റീചാർജുകൾക്ക് പകരം കുറഞ്ഞ ചെലവിൽ ഫോൺ വിളികൾക്കുള്ള സൗകര്യം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും.
ടെലികോം സേവനങ്ങൾ നിയന്ത്രിക്കുന്ന ട്രായ് നിർദേശത്തെ തുടർന്നാണ് എയർടെൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ഫോൺ കോളുകളും സന്ദേശങ്ങളും മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കണമെന്നും അവ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയണമെന്നും ട്രായ് നിർദേശിച്ചിരുന്നു. ഈ നിർദേശം നടപ്പാക്കുന്ന ആദ്യ ടെലികോം കമ്പനിയായി എയർടെൽ മാറിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications
