എയര്‍ടെല്‍ കണക്ഷനാണോ? 28 ദിവസത്തെ പ്ലാന്‍, അണ്‍ലിമിറ്റഡ് കോള്‍, ഡാറ്റ ഇത്ര കിട്ടും; തുക ഇങ്ങനെ
എയര്‍ടെല്‍ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ടെലികോം ഓപ്പറേറ്ററാണ്. എയര്‍ടെല്‍ കണക്ഷന്‍ ഉപയോഗിക്കുന്നരും നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇപ്പോള്‍ റീച്ചാര്‍ജുകളുടെ ചെലവ് വര്‍ധിച്ച് വരികയാണ്. വന്‍ തുക കാരണം പലപ്പോഴും ബജറ്റ് തന്നെ റീച്ചാര്‍ജില്‍ നിന്ന് നമുക്ക് കുറയ്‌ക്കേണ്ടി വരാറുണ്ട്.
എന്നാല്‍ ഇതിനൊക്കെ പരിഹാരം കാണാന്‍ എയര്‍ടെല്‍ നല്ല കിടിലനൊരു പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്. നമുക്ക് വേണ്ടതെല്ലാം ഈ റീച്ചാര്‍ജ് പ്ലാനിലുണ്ട്. എയര്‍ടെല്ലിന്റെ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാന്‍ കൂടിയാണിത്. ഡാറ്റയും കോളുമെല്ലാം ഈ പ്ലാനില്‍ ആവശ്യത്തിലുണ്ട്. അതുപോലെ മികച്ച വാലിഡിറ്റിയും ഉണ്ട്. ഈ പ്ലാനില്‍ എന്തൊക്കെ ലഭ്യമാകുമെന്ന് നോക്കാം.

രാജ്യത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള രണ്ടാമത്തെ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. ഈ വലിയ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ചെലവ് കുറഞ്ഞ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനിനായി നിങ്ങള്‍ മുടക്കേണ്ടത് 155 രൂപ മാത്രമാണ്. നിങ്ങള്‍ക്ക് സമ്പൂര്‍ണ പാക്കേജിംഗ് അടങ്ങിയൊരു പാക്കേജ് ഇതിലും കുറഞ്ഞ നിരക്കില്‍ എയര്‍ടെല്ലില്‍ ലഭ്യമാവില്ല.
അതേസമയം മറ്റ് പ്ലാനുകളെ അപേക്ഷിച്ച് എയര്‍ടെല്ലിന്റെ ഈ പ്ലാനിന് പ്രത്യേകതകള്‍ ഒന്നുമില്ല. പക്ഷേ നമുക്ക് താങ്ങാവുന്ന വിലയാണ് എന്നതാണ് ഇതിലെ ആകര്‍ഷണീയത. ഈ പ്ലാനില്ലാതെ നിങ്ങള്‍ക്ക് എയര്‍ടെല്ലിന്റെ സിം ആക്ടീവാക്കാനും പറ്റില്ല. 155 രൂപയുടെ ഈ പ്ലാനിന്റെ സര്‍വീസ് കാലാവധി 24 ദിവസമാണ്. അതായത് ഒരു മാസത്തിന്റെ തുടക്കത്തിലാണ് റീച്ചാര്‍ജ് ചെയ്യുന്നതെങ്കില്‍ രണ്ട് തവണ ആ മാസത്തില്‍ നിങ്ങള്‍ റീച്ചാര്‍ജ് ചെയ്യേണ്ടി വരും.
പക്ഷേ മിക്ക കമ്പനികളുടെയും പ്ലാനുകള്‍ ഇങ്ങനെ തന്നെയാണ്. അതുവെച്ച് നോക്കുമ്പോള്‍ ഈ പ്ലാന്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വന്‍ ലാഭം തന്നെയാണ്. 155 രൂപയുടെ പ്ലാനില്‍ 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഇത് ഒരു ദിവസം ലഭിക്കുന്ന ഡാറ്റയല്ല. 24 ദിവസത്തേക്ക് ലഭിക്കുന്ന ഡാറ്റ പാക്കേജാണിത്. പക്ഷേ അണ്‍ലിമിറ്റഡ് കോളിംഗ് ഈ പ്ലാനില്‍ ലഭ്യമാവും. 300 എസ്എംഎസ്സുകളും ലഭിക്കും.
അതേസമയം അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിനൊപ്പമില്ല. പക്ഷേ സൗജന്യ ഹെലോട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവ ലഭിക്കും. 300 എസ്എംഎസ് മുഴുവന്‍ തീര്‍ന്നാല്‍ പിന്നീടുള്ള ഓരോ എസ്എംഎസ്സിനും ഒരു രൂപ നല്‍കേണ്ടി വരും. എസ്ടിഡി എസ്എംഎസ്സാണെങ്കില്‍ ഒന്നര രൂപയും ഈടാക്കും. അതുപോലെ ഒരു എംബിക്ക് 50 പൈസ എന്ന നിരക്കിലാണ് ഡാറ്റ താരിഫ്.
155 രൂപ പ്ലാന്‍ അവതരിപ്പിക്കും നേരത്തെ 99 രൂപയുടെ പ്ലാന്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കുകയായിരുന്നു എയര്‍ടെല്‍. പകരം 155 രൂപയുടെ പ്ലാന്‍ കൊണ്ടുവരികയായിരുന്നു. ഇത് യൂസര്‍മാര്‍ക്കിടയില്‍ വലിയ തോതില്‍ സ്വീകാര്യത നേടുകയും ചെയ്തു. കൈയ്യില്‍ കാശ് കുറവുള്ളവരാണെങ്കില്‍ ഈ പ്ലാന്‍ ട്രൈ ചെയ്യാവുന്നതാണ്.












Click it and Unblock the Notifications