പണി വരുന്നുണ്ട് അവറാച്ചാ, രണ്ട് ബജറ്റ് പ്ലാനുകൾ നിർത്തി എയർടെൽ; റീചാർജ് നിരക്ക് കൂടുന്നതിന്റെ സൂചനയോ?
ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി, എയർടെൽ 200-ൽ താഴെയുള്ള രണ്ട് പ്രീപെയ്‌ഡ് പ്ലാനുകൾ നിർത്തലാക്കിയിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയുടെ ഈ നീക്കം, മുൻപ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾക്കായി ഇനി കൂടുതൽ പണം മുടക്കേണ്ടി വരുമെന്നതിൻ്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള കമ്പനിയുടെ രണ്ട് ഓഫറുകളാണ് പെട്ടെന്ന് നിർത്തലാക്കിയത്.
കമ്പനിയുടെ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം) വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി നിരക്ക് വർധന ഉണ്ടവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ജനപ്രിയ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ അവർ എടുത്തുകളഞ്ഞത്. 121 രൂപ, 181 രൂപ വിലകളിലുണ്ടായിരുന്ന, 30 ദിവസത്തെ വാലിഡിറ്റിയോടുകൂടിയ ഡാറ്റാ ഒൺലി പ്ലാനുകളാണ് എയർടെൽ വെബ്‌സൈറ്റിൽ നിന്നും ആപ്പിൽ നിന്നും നിലവിൽ നീക്കം ചെയ്‌തിരിക്കുന്നത്.

ജിയോക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നത് എയർടെൽ സേവനങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം പക്ഷേ കൂടുതൽ വരുമാനമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ നിരക്ക് വർധന മാത്രമാണ് ഏക പോംവഴി. ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷം ആദ്യമോ നിരക്ക് വർധന ഉണ്ടാവുമെന്നാണ് വിവരം.
റദ്ദാക്കിയവയ്ക്ക് പകരം ഈ പ്ലാനുകൾ ഉപയോഗിക്കാം
നിലവിൽ എയർടെൽ 100 രൂപയ്ക്ക് 30 ദിവസത്തേക്ക് 6 ജിബി ഡാറ്റയും 20 ഒടിടി ആപ്പുകളും (സോണി ലൈവ് ഉൾപ്പെടെ) നൽകുന്ന ഡാറ്റാ ഒൺലി പ്ലാൻ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നു. മറുവശത്ത് 161 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയിൽ 12 ജിബി ഡാറ്റയാണ് ലഭിക്കുക. റദ്ദാക്കിയവ രണ്ടും ഇരുനൂറ് രൂപയിൽ താഴെയുള്ള പ്ലാനുകളാണ്.
കൂടാതെ വേറെയും പ്ലാനുകൾ ഇപ്പോഴും എയർടെൽ ഉപഭോക്താക്കൾക്കായി നൽകി വരുന്നുണ്ട്. 195 രൂപയ്ക്ക് 12 ജിബി ഡാറ്റയും ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്ഷനും 30 ദിവസത്തേക്ക് നൽകുന്ന ഡാറ്റാ പായ്ക്കും എയർടെലിനുണ്ട്. കൂടുതൽ ഡാറ്റ വേണ്ടവർക്കായി 30 ദിവസത്തേക്ക് 50ജിബി ഡാറ്റ ലഭിക്കുന്ന 361 രൂപയുടെ പ്ലാൻ പ്രയോജനപ്പെടുത്താം.
മാറ്റത്തിന്റെ പാതയിൽ എയർടെൽ
ഈ പ്രീപെയ്‌ഡ് പായ്ക്ക് മാറ്റങ്ങൾ എയർടെലിന്റെ ഉപയോക്തൃ അടിത്തറ വളരുന്ന സമയത്താണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പുതിയ ട്രായി കണക്കുകൾ പ്രകാരം, എയർടെലിന് നിലവിൽ ഇന്ത്യയിൽ 393.7 ദശലക്ഷം വയർലെസ് ഉപഭോക്താക്കളുണ്ട്. ഇത് 33.59 ശതമാനം വിപണി വിഹിതമാണ്. അടുത്തിടെ 1.25 ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെയും അവർ കൂട്ടിച്ചേർത്തിരുന്നു.
ഈ പായ്ക്കുകൾ നിർത്തലാക്കിയതിന് പിന്നിലെ കൃത്യമായ കാരണം എയർടെൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. താരിഫ് തന്ത്രങ്ങളിലെ മാറ്റങ്ങൾ, കണ്ടന്റ് ബണ്ട്ലിംഗ്, ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമം എന്നിവയാവാം ഇതിന് കാരണമെന്ന് ഈ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കുറഞ്ഞ നിരക്കിലുള്ള ടോപ്പ്-അപ്പുകളെ ആശ്രയിച്ചിരുന്ന വരിക്കാർക്ക്, എയർടെൽ പ്രീപെയ്‌ഡ് പോർട്ട്ഫോളിയോ വീണ്ടും പരിഷ്‌കരിക്കുന്നത് വരെ വളരെ പരിമിതമായ ഓപ്ഷനുകൾ മാത്രമേ ഇനി ലഭ്യമാകൂ. അല്ലെങ്കിൽ അവരും കൂടുതൽ വില നൽകി ദീർഘകാല ഓഫറുകൾ നൽകുന്ന പ്ലാനുകൾ പ്രയോജനപ്പെടുത്തേണ്ടി വരും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications