എയര്‍ടെല്ലും ജിയോയും ഒരുമിച്ച് മത്സരത്തിന്, 666 രൂപയുടെ പ്ലാന്‍; എല്ലാം ഈ റീച്ചാര്‍ജിലുണ്ട്
റീച്ചാര്‍ജുകളില്‍ കിംഗ് ആരാണ്. ഇത് കണ്ടെത്താനുള്ള പോരാട്ടത്തിലാണ് റിലയന്‍സ് ജിയോയും എയര്‍ടെല്ലും. ഇരുകമ്പനികളും പുത്തനൊരു റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരേ നിരക്കിലാണ് ഇവ രണ്ട് കണക്ഷനുകളിലും ലഭ്യമാവുക. അതാണ് ഏറ്റവും പ്രധാന ആകര്‍ഷണം. 666 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണിത്.
അതേസമയം ഒരേ തുകയാണ് മുടക്കേണ്ടതെങ്കിലും ഇതില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ട് വളരെ ആലോചിച്ച് വേണം ഏത് പ്ലാനാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ഇരുപ്ലാനുകള്‍ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. പക്ഷേ കൂടുതല്‍ നേട്ടം ആരുടെ റീച്ചാര്‍ജിലാണെന്ന് നോക്കാം.

ജിയോയുടെ റീച്ചാര്‍ജില്‍ നമുക്ക് ഉപയോഗപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. 666 രൂപയുടെ ഈ പ്ലാനിന് 84 ദിവസമാണ് കാലാവധി. നിങ്ങള്‍ക്ക് കോളുകളാണ് വേണ്ടതെങ്കില്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. അണ്‍ലിമിറ്റഡാണ് കോള്‍. ഇനി ഡാറ്റയാണ് വേണ്ടതെങ്കില്‍ 84 ദിവസത്തേക്ക് 126 ജിബി ഡാറ്റയാണ് ലഭിക്കുക.
നിത്യേന 1.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം നൂറ് എസ്എംഎസ്സുകളും ലഭിക്കും. അത് മാത്രമല്ല ജിയോ സര്‍വീസുകള്‍ വേറെയുമുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ എന്നിവയുടെ സേവനങ്ങളും അധികമായി ഈ പ്ലാനിനൊപ്പം ലഭിക്കും. കോളിനും ഡാറ്റയ്ക്കും മാത്രമായി ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.
എയര്‍ടെല്ലിന്റെ 666 രൂപയുടെ പ്ലാനില്‍ ഡാറ്റ പക്ഷേ മൊത്തത്തില്‍ കുറവാണ് ലഭിക്കുക. കാരണം 77 ദിവസം മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മൊത്തം 115 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിത്യേന ഒന്നര ജിബി ഡാറ്റയാണ് ലഭിക്കുക. ജിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്‍ പിന്നോക്കം പോവുന്നതും വാലിഡിറ്റിയുടെ കാര്യത്തിലാണ്.
അതേസമയം ആമസോണ്‍ പ്രൈം വീഡിയോയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷ്‌നും എയര്‍ടെല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ജിയോയില്‍ ഈ സേവനമില്ല. വിങ്ക് മ്യൂസിക്, ഹെല്ലോ ട്യൂണ്‍സ് എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. അണ്‍ലിമിറ്റഡ് 5ജി ജാറ്റ രണ്ട് പ്ലാനിലുമുണ്ട്.
ജിയോയുടെ 739, 758 രൂപ പ്ലാനുകളും വേറെയുണ്ട്. ഇതിന്റെ കാലാവധി 84 ദിവസമാണ്. നിത്യേന ഒന്നര ജിബി ഡാറ്റയാണ് ലഭിക്കുക. ജിയോ സാവന്‍ പ്രൊ സബ്‌സ്‌ക്പിഷന്‍ ലഭ്യമാകും. ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ മൂന്ന് മാസത്തേക്ക് ലഭിക്കുകയും ചെയ്യും. എയര്‍ടെല്ലിന് 719 രൂപയുടെ പ്ലാനാണ് ഉള്ളത്.
കൂടുതല്‍ ഡാറ്റയ്ക്ക് ഈ പ്ലാന്‍ ഉപയോഗപ്പെടുത്താം. 1.5 ജിബി തന്നെയാണ് പ്രതിദിനം ഈ പ്ലാനിലും ഡാറ്റ ലഭിക്കുക. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതേസമയം സൗജന്യ കോളുകള്‍ ഇതിലുണ്ട്. കോളുകള്‍ അണ്‍ലിമിറ്റഡാണ്. 455 ജിബിയുടെ മറ്റൊരു പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ആറ് ജിബി ഡാറ്റയാണ് ലഭിക്കുക












Click it and Unblock the Notifications