168 ജിബി ഡാറ്റ കിട്ടും, എയര്‍ടെല്‍ രണ്ടും കല്‍പ്പിച്ചാണ് മോനേ; ഈ റീച്ചാര്‍ജില്‍ എല്ലാമുണ്ട്
മുംബൈ: ബിഎസ്എന്‍എല്ലും ജിയോയും തമ്മില്‍ മത്സരം മുറുകയാണ്. താരിഫ് നിരക്കുകള്‍ പ്രധാന ടെലികോമുകളെല്ലാം ഉയര്‍ത്തിയതോടെയാണ് ബിഎസ്എന്‍എല്‍ നേട്ടമുണ്ടാക്കാന്‍ തുടങ്ങി. എന്നാല്‍ ബിഎസ്എന്‍എല്ലുമായുള്ള പോരാട്ടത്തില്‍ എയര്‍ടെല്ലും ഇപ്പോള്‍ കിടിലന്‍ പ്ലാനുമായി മത്സരരംഗത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്.
ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ അടക്കമുള്ള കിടിലന്‍ പ്ലാനാണ് എയര്‍ടെല്‍ യൂസര്‍മാര്‍ക്കായി നല്‍കുന്നത്. എന്റര്‍ടെയിന്‍മെന്റ് പ്ലാനായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഏത് ഒടിടി കണ്ടന്റും ഇതിലൂടെ എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് ലഭ്യമാവും. കോളും എസ്എംഎസ്സുകളും മാത്രമല്ല നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഈ പ്ലാനില്‍ ധൈര്യമായി റീച്ചാര്‍ജ് ചെയ്യാം.

ഈ റീച്ചാര്‍ജിന്റെ വാലിഡിറ്റി 84 ദിവസമാണ്. അതോടൊപ്പമാണ് ഒടിടി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്ഷനും ലഭിക്കുക. 979 രൂപയാണ് ഈ റീച്ചാര്‍ജിനായി നിങ്ങള്‍ ചെലവിടേണ്ടത്. എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേ സര്‍വീസില്‍ ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാനാവും. ഗൂഗിള്‍ പേയേക്കാള്‍ എയര്‍ടെല്ലിന്റെ ആപ്പില്‍ നിന്ന് റീച്ചാര്‍ജ് ചെയ്യുന്നതാണ് ലാഭകരം.
ഗൂഗിള്‍ പേ റീച്ചാര്‍ജിന് കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നുണ്ട്. എയര്‍ടെല്‍ റീച്ചാര്‍ജ് ആപ്പില്‍ ആ ഫീസില്ല. അതുകൊണ്ട് പണം ലാഭിക്കാന്‍ എയര്‍ടെല്ലിന്റെ വെബ്‌സൈറ്റിലോ ആപ്പിലോ കയറി റീച്ചാര്‍ജ് ചെയ്യാം. നിരവധി ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനാണ് ഇതോടൊപ്പം നിങ്ങള്‍ക്ക് എയര്‍ടെല്‍ നല്‍കുക.
സോണി ലിവ്, ലയണ്‍സ്‌ഗേറ്റ്, പ്ലേ, ആഹാ, ചൗപ്പല്‍, ഹോയ്‌ചോയ്, സണ്‍നെക്‌സ്റ്റ് തുടങ്ങിയ ഒടിടി ആപ്പുകളുടെ സേവനം നിങ്ങള്‍ക്ക് ഈ പ്ലാനില്‍ ലഭ്യമാവും. ഈ പ്ലാനില്‍ കോളുകള്‍ എത്ര വേണമെങ്കിലും ചെയ്യാം. അണ്‍ലിമിറ്റഡ് കോളുകളാണ് എയര്‍ടെല്‍ നിങ്ങള്‍ക്ക് നല്‍കുക. ഏത് നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.
നിത്യേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. മൊത്തം 168 ജിബി ഡാറ്റ പ്ലാന്‍ കഴിയുന്നത് വരെ ലഭിക്കും. സൗജന്യ നാഷണല്‍ റോമിംഗും ഈ പ്ലാനിലുണ്ട്. നൂറ് സൗജന്യ എസ്എംഎസ്സുകളും ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണം 5ജി ഇന്റര്‍നെറ്റാണ്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്.
നിങ്ങള്‍ക്ക് 5ജി സ്മാര്‍ട്ട്‌ഫോണും. നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ 5ജി ലഭ്യമാവുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാവൂ. 998 രൂപയുടെ സമാനമായ പ്ലാന്‍ വോഡഫോണ്‍ ഐഡിയയും നല്‍കുന്നുണ്ട്. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിത്യേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. അതോടൊപ്പം നൂറ് എസ്എംഎസ്സുകളും ലഭിക്കും.
സോണി ലിവ് ഒടിടി സേവനം 84 ദിവസവും ലഭ്യമാവും. നേരത്തെ ആപ്പിള്‍ വീഡിയോ-മ്യൂസിക് സ്ട്രീമിംഗുമായി കൈകോര്‍ത്തിരുന്നു എയര്‍ടെല്‍. ഇതേ തുടര്‍ന്ന് വിങ്ക് മ്യൂസിക്ക് എയര്‍ടെല്ലില്‍ ഇനി ലഭ്യമാവില്ലെന്നും എയര്‍ടെല്‍ അറിയിച്ചിരുന്നു. പകരം ആ സേവനങ്ങള്‍ ആപ്പിള്‍ നല്‍കും.












Click it and Unblock the Notifications