എയര്‍ടെല്‍ പ്ലാനുകളുടെ നിരക്ക് വര്‍ധിച്ചേക്കും? ജിയോയില്‍ വര്‍ധിക്കില്ല; പകരം പ്ലാന്‍ ഇങ്ങനെ
ഇന്ത്യയില്‍ മൊബൈല്‍ കമ്പനികള്‍ തമ്മില്‍ വലിയ മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഒന്നാമതെത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും വിജയകരമായി രാജ്യത്തുള്ളത് മൂന്ന് കണക്ഷനുകളാണ്. അതില്‍ ആദ്യത്തേത് റിലയന്‍സ് ജിയോയാണ്. രണ്ടാമത്തേത് എയര്‍ടെല്ലും, മൂന്നാമത്തേത് വോഡഫോണ്‍ ഐഡിയയുമാണ്. ഇതില്‍ എയര്‍ടെല്‍ ജിയോയെ മറികടക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന് സാധിച്ചിട്ടില്ല.
യൂസര്‍മാരുടെ എണ്ണം ജിയോ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് 45 കോടിയോളം യൂസര്‍മാര്‍ ജിയോ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെയാണ് എയര്‍ടെല്ലിന്റെ യൂസര്‍മാരുടെ എണ്ണം നാല്‍പ്പത് കോടി കടന്നത്. എന്നാല്‍ ഇരു കമ്പനികളും ഇപ്പോള്‍ താരിഫുകളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

താരിഫ് നിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യതകളാണ് ഇരുവരും പരിശോധിക്കുന്നത്. പക്ഷേ ഇതില്‍ എയര്‍ടെല്ലായിരിക്കും റീച്ചാര്‍ജ് പ്ലാനുകളുടെ നിരക്കുകള്‍ അടക്കം വര്‍ധിക്കുക. ടെലികോം കമ്പനികളില്‍ ചുരുങ്ങിയ കാലം കൊണ്ട് നേതൃനിരയിലേക്ക് റിലയന്‍സ് ജിയോ എത്തിയത് നിരക്കുകള്‍ കുറഞ്ഞത് കൊണ്ടാണ്.
എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും നിരക്കുകള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുമ്പോഴായിരുന്നു വിവിധ പ്ലാനുകള്‍ ജിയോ അവതരിപ്പിച്ചത്. ഡാറ്റ, കോള്‍ പാക്കേജുകളുടെ നിരക്ക് വലിയ തോതിലാണ് ജിയോയില്‍ കുറവുണ്ടായിരുന്നത്. ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം തന്നെ ഉണ്ടായതും ജിയോ വന്നതിന് ശേഷമായിരുന്നു.
മൊബൈല്‍ ഡാറ്റ മറ്റേതെങ്കിലും കണക്ഷനെ വെച്ച് നോക്കുമ്പോള്‍ ചെലവ് കുറവാണ് ജിയോയില്‍. എയര്‍ടെല്‍ പക്ഷേ അവരുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പോവുകയാണ്. വൈകാതെ തന്നെ എയര്‍ടെല്ലിന്റെ റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ ജിയോ അവരുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നില്ല.
മുകേഷ് അംബാനിയുടെ കമ്പനി മറ്റൊരു മാര്‍ഗമാണ് സ്വീകരിക്കുക. അതേസമയം എയര്‍ടെല്‍ നിരക്കുകള്‍ വര്‍ധിക്കുന്നതിനാല്‍ തീര്‍ച്ചയായും അതിന്റെ നേട്ടം ജിയോ പ്രതീക്ഷിക്കുന്നുണ്ട്. കാരണം നിരക്കുകള്‍ കുറഞ്ഞ റീച്ചാര്‍ജിലേക്ക് പല യൂസര്‍മാരും തിരിച്ചെത്തിയേക്കും. ഇത് ജിയോയ്ക്ക് നേട്ടമാകാനാണ് സാധ്യത.
ജിയോ താരിഫ് നിരക്കുകള്‍ ഉയര്‍ത്താതെ, കൂടുതല്‍ ഡാറ്റ ഉപയോഗത്തിനായിരിക്കും ആഹ്വാനം ചെയ്യുക. ജിയോയുടെ ഉയര്‍ന്ന നിരക്കിലുള്ള പാക്കേജുകള്‍ വാങ്ങാനായി യൂസര്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് മറിച്ച് ജിയോ ചെയ്യാന്‍ പോകുന്നത്. ഒരു യൂസറില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്.
അതേസമയം എയര്‍ടെല്‍ തുക വര്‍ധിപ്പിക്കുന്നതോടെ ജിയോയുടെയും എയര്‍ടെല്ലിന്റെയും പ്ലാനുകള്‍ തമ്മിലുള്ള ചെലവ് വളരെ കൂടുതലായിരിക്കും. ജിയോയില്‍ കൂടുതല്‍ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് വാങ്ങാനുള്ള സൗകര്യവുണ്ടാകും. കൂടുതല്‍ ഡാറ്റ യൂസര്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ വലിയ പാക്കേജുകള്‍ അവര്‍ തിരഞ്ഞെടുത്തേക്കും.












Click it and Unblock the Notifications