ജിയോയില്‍ നിന്ന് ഒരു ചേഞ്ച് ആയാലോ? എയര്‍ടെല്ലിന്റെ ഈ പ്ലാനൊന്ന് നോക്കൂ; ഇല്ലാത്തതായി ഒന്നുമില്ല
ജിയോയുടെ റീച്ചാര്‍ജുകള്‍ വളരെ പ്രശസ്തമാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജിയോ ഓരോ റീച്ചാര്‍ജ് പ്ലാനുകളും അവതരിപ്പിക്കാറുള്ളത്. ഇതിനൊത്ത പ്ലാനുകള്‍ പക്ഷേ എയര്‍ടെല്ലും അവതരിപ്പിക്കാറുണ്ട്. അടുത്തിടെയാണ് എയര്‍ടെല്‍ വലിയൊരു നേട്ടത്തിലെത്തിയത്. 370 മില്യണ്‍ യൂസര്‍മാരെ സ്വന്തമാക്കുന്ന രണ്ടാമത്തെ ടെലികോം കമ്പനിയായി അവര്‍ മാറിയിരുന്നു.
ജിയോ മാത്രമാണ് 37 കോടി യൂസര്‍മാരെ നേരത്തെ സ്വന്തമാക്കിയത്. അതേസമയം യൂസര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനായി നിരവധി പ്ലാനുകളാണ് ഇപ്പോള്‍ എയര്‍ടെല്‍ അവതരിപ്പിച്ചത്. ഇതില്‍ ഒരു യൂസര്‍ക്ക് വേണ്ടതെല്ലാം ഇതില്‍ എയര്‍ടെല്‍ ഒരുക്കിയിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സും, ഡിസ്‌നി ഹോട്ടസ്റ്റാറുമെല്ലാം ഈ പ്ലാനില്‍ എയര്‍ടെല്‍ നല്‍കുന്നുണ്ട്. ഇതില്‍ ആദ്യത്തേത് 839 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ്. ജിയോയെ മടുത്തെങ്കില്‍ എയര്‍ടെല്‍ തന്നെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്ലാനാണിത്. അത്രയധികം ഗുണങ്ങള്‍ ഈ പ്ലാനിലൂടെ നമുക്ക് ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
മൊത്തം 168 ജിബി ഡാറ്റയാണ് 839 രൂപയുടെ ഈ പ്ലാനില്‍ നമുക്ക് ലഭിക്കുക. അതായത് നിത്യേന രണ്ട് ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. നമ്മുടെ ഡാറ്റ പ്രശ്‌നങ്ങള്‍ ഇതിലൂടെ പരിഹരിക്കാം. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നിത്യേന ൂറ് എസ്എംഎസ്സുകളും ലഭിക്കും. ഇവയ്‌ക്കൊക്കെ പുറമേയാണ് ഒടിടിയുടെ സേവനങ്ങളും എയര്‍ടെല്‍ നല്‍കുന്നത്.
മൂന്ന് മാസത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ എയര്‍ടെല്‍ ഈ പ്ലാനിലൂടെ നല്‍കുന്നുണ്ട്. ഈ പാക്കേജില്‍ അതോടെ ഡാറ്റ, കോളിംഗ്, ഒടിടി സേവനങ്ങളും ലഭിക്കും. ഒരൊറ്റ റീച്ചാര്‍ജില്‍ തന്നെ എല്ലാം കിട്ടുന്നത് കൊണ്ട് മറ്റൊരു പ്ലാനും അന്വേഷിച്ച് പോകേണ്ടി വരില്ല. അതേസമയം എയര്‍ടെല്ലിന്റെ മറ്റൊരു പ്ലാനും ഇതുപോലെ വൈറലായിരിക്കുകയാണ്.
ഇതിന്റെയും കാലാവധി 84 ദിവസമാണ്. ഇഷ്ടം പോലെ ഡാറ്റ ഈ പ്ലാനിലുണ്ട്. 252 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കുക. നിത്യേന മൂന്ന് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. അത്ര പെട്ടെന്ന് നമുക്ക് ഡാറ്റ തീരില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം.
അതേസമയം ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഡാറ്റയ്ക്ക് അളവില്ലെന്ന് തന്നെ പറയാം. കാരണം 5ജി ഡാറ്റ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡാണ്. നിങ്ങളുടെ ഫോണില്‍ 5ജി സപ്പോര്‍ട്ട് ചെയ്യുമെന്ന് മാത്രം ഉറപ്പിച്ചാല്‍ മതി.
മികച്ച നെറ്റ്‌വര്‍ക്കുണ്ടെങ്കില്‍ അതിവേഗ ഇന്റര്‍നെറ്റും ലഭിക്കും. നിത്യേന നൂറ് എസ്എംഎസ്സുകളും ഈ പ്ലാനിലുണ്ട്. ഇതിനൊക്കെ പുറമമേ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും. ഇത് മൊബൈലിലാണ് ലഭ്യമാവുക. ബേസിക് പ്ലാനാണിത്.












Click it and Unblock the Notifications