എയര്‍ടെല്‍ കണക്ഷനാണോ ഉപയോഗിക്കുന്നത്? 365 ദിവസം കാലാവധി; പ്ലാനില്‍ ഇഷ്ടം പോലെ ഡാറ്റയും കോളും
എയര്‍ടെല്‍ അവരുടെ വാര്‍ഷിക പ്ലാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുവത്സര പ്ലാനില്‍ നിറയെ പുതിയ കാര്യങ്ങളും എയര്‍ടെല്‍ ഉള്‍പ്പെടുത്തിയിരുന്നു. നിങ്ങളുടെ കൈവശം എയര്‍ടെല്ലിന്റെ കണക്ഷനുണ്ടോ? എങ്കില്‍ കിടിലനൊരു പ്ലാന്‍ ഇപ്പോള്‍ എയര്‍ടെല്‍ പുറത്തുവിട്ടിരിക്കുകയാണ്. എയര്‍ടെല്ലിന്റെ ഈ വാര്‍ഷിക പ്ലാനിന് നിത്യേന ചെലവാകുക 5 രൂപയില്‍ താഴെ മാത്രമാണ്.
എയര്‍ടെല്ലിന്റെ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്ലാനിന് 1799 രപയാണ് വില. ഒരു വര്‍ഷം മുഴുവന്‍ ഈസിംഗ് ആക്ടീവായിരിക്കും. ഇതിന് നിത്യേന അഞ്ച് രൂപയില്‍ മാത്രം താഴെ വരും. എയര്‍ടെല്ലിന്റെ വാര്‍ഷിക പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞ വിലയുടേതാണ് ഇപ്പോള്‍ പുറത്തിറക്കിയത പ്ലാന്‍. ഒരു വര്‍ഷം ആക്ടീവായി നില്‍ക്കുന്നതും എയര്‍ടെല്ലിനുള്ള ഗുണമാണ്.

1799 രൂപയിലാണ് എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ ആരംഭിക്കുന്നത്. ഇതിന്റെ കാലാവധി 365 ദിവസങ്ങളാണ്. എന്തൊക്കെ ഗുണങ്ങളാണ് ഈ പ്ലാനില്‍ ഉള്ളതെന്ന് അറിയുമോ? 3600 സൗജന്യ എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ഇത്രയും ദിവസം സൗജന്യമായിലഭിക്കും. ഒരു വര്‍,ം 24 ജിബി ഡാറ്റയും ലഭിക്കും. ഈ ഡാറ്റ തീര്‍ന്നാല്‍ ടോപ് അപ്പ്പ് ലാന്‍ പ്രകാരം കൂടുതല്‍ ഡാറ്റയുടെ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.
ഹെലോ ട്യൂണ്‍സിന്റെ സൗജന്യമായ സബ്‌സക്രീപ്ഷന്‍ ഈ പ്ലാന്‍ പ്രകാരം ലഭിക്കും, വിങ്ക് മ്യൂസിക്കും ലഭിക്കും. ഫാസ്റ്റാഗില്‍ 100 രൂപയുടെ ക്യാഷ്ബാക്കും ഈ പ്ലാനിലുണ്ട്. ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ഒരു മാസം 200 രൂപയില്‍ താഴെ മാത്രമായിരിക്കുക ചെലവ് വരിക.അതേസമയം നിത്യേന അഞ്ച് രൂപയില്‍ താഴെ മാത്രമാണ് ഈ പ്ലാന്‍ പ്രകാരം ഒരു ഉപയോക്താവിന് ചെലവാക്കേണ്ടി വരിക.
റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഇവ ചെലവേറിയതായി തോന്നും. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ ഒരുപാടാണ്. നിത്യേന വരുന്ന ചെലവുകള്‍ നോക്കുമ്പോള്‍ നമ്മള്‍ മാസത്തില്‍ റീച്ചാര്‍ജിന് ചെലവിടുന്ന തുകയേക്കാള്‍ താഴെ മാത്രമേ വരൂ. എയര്‍ടെല്‍ മറ്റ് രണ്ട് റീച്ചാര്‍ജ് പ്ലാന്‍ കൂടി ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇത് മിനിമം പ്ലാനാണ്.
പോക്കറ്റ് കീറാത്ത പ്ലാനെന്ന് പറയാം. എയര്‍ടെല്ലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള റീച്ചാര്‍ജിന് ഇപ്പോള്‍ 155 രൂപ നല്‍കേണ്ടി വരും. ഈ പ്ലാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 155 രൂപ പ്ലാനില്‍ കോള്‍, ഡാറ്റ, എസ്എംഎസ് സേവനങ്ങള്‍ ലഭിക്കും. മുപ്പത് ദിവസമാണ് വാലിഡിറ്റി. 489 രൂപയുടെ മറ്റൊരു പ്ലാനും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഡാറ്റ, കോള്‍, എസ്എംഎസ് സേവനങ്ങളാണ് ലഭിക്കുക.
അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്റ്റിഡി കോളുകളും ലഭിക്കും. 50 ജിബി ഡാറ്റയും 300 എസ്എംഎസ്സും ലഭിക്കും. മുപ്പത് ദിവസമാണ് വാലിഡിറ്റി. വിങ്ക് മ്യൂസിക്കില്‍ ക്യാഷ്ബാക്കും,സൗജന്യ ഹലോ ട്യൂണ്‍, അപ്പോള്‍ 24-7 സര്‍ക്കിള്‍, ഫാസ്റ്റാഗ് എന്നീ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. 509 രൂപയുടെ മറ്റൊരു പ്ലാനും ഇതോടൊപ്പം എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 60 ജിബി വരെ ഡാറ്റ ലഭിക്കും. ബാക്കിയെല്ലാം 489 രൂപയുടെ പ്ലാനിന് സമാനമാണ്.












Click it and Unblock the Notifications