ജിയോയ്ക്ക് മാത്രമല്ല എയര്‍ടെല്ലിനുമുണ്ട് പവര്‍; 359 രൂപ മുടക്കിയാല്‍ ഇത്ര ഗുണങ്ങളോ?
ജിയോ ഇപ്പോള്‍ വമ്പന്‍ ഓഫറുകള്‍ നല്‍കി എല്ലാവരെയും ഞെട്ടിക്കുന്നുണ്ട്. എന്നാല്‍ ഇതുകാരണം ബുദ്ധിമുട്ടുന്നത് മറ്റ് ടെലികോം കമ്പനികളാണെന്ന് എയര്‍ടെല്‍ ഉടമ നേരത്തെ പറഞ്ഞിരുന്നു. ഇത് സത്യമാണ്. ജിയോയുമായി മുട്ടാന്‍ എയര്‍ടെല്‍ കിടിലനൊരു പ്ലാന്‍ സജ്ജമാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ എയര്‍ടെല്‍ ഈ പ്ലാന്‍ പുറത്തിറക്കിയതാണ്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ പ്ലാനിന്റെ ഗുണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഈ പ്ലാന്‍ നിങ്ങള്‍ക്ക് ഒടിടി സേവനം ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാനുള്ള പ്ലാനാണ്. വെറും 359 രൂപ മാത്രം ഇതിനായി മുടക്കിയാല്‍ മതി. ഇതില്‍ കൈനിറയെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങലാണ് യൂസര്‍മാര്‍ക്ക് ലഭ്യമാവുക.

ഇരുപതോളം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങളാണ് എയര്‍ടെല്ലിന്റെ ഈ പ്ലാനിലൂടെ ലഭിക്കുക. എയര്‍ടെല്ലിന് അവരുടെ തന്നെ ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമായിട്ടുണ്ട്. എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേയെന്നാണ് ഈ പ്ലാറ്റ്‌ഫോം അറിയപ്പെടുന്നത്. സിംഗിള്‍ വിന്‍ഡോയില്‍ ലോഗിന്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇത് മികച്ച പ്ലാറ്റ്‌ഫോമാണ്.
359 രൂപ ഏതൊരാളെ സംബന്ധിച്ചും കിടിലന്‍ പ്ലാനാണ്. അതിന്റെ ആദ്യ കാരണം ഡാറ്റയാണ്. നിത്യേന രണ്ടര ജിബി ഡാറ്റ യൂസര്‍മാര്‍ക്ക് ലഭിക്കും. അതായത് ഒടിടി കാണേണ്ടവര്‍ക്ക് മികച്ച ഡാറ്റ കൂടിയാണ് എയര്‍ടെല്‍ നല്‍കുന്നത്. ഒരു ദിവസം 2.5 ജിബി ഡാറ്റ ലഭിക്കുന്നതിലൂടെ വിവിധ ഒടിടി സര്‍വീസുകള്‍ ആളുകള്‍ സ്ട്രീം ചെയ്യാന്‍ സാധിക്കും.
ഇനി കോള്‍ ചെയ്യണമെന്നത് നമുക്കെല്ലാം നിര്‍ബന്ധമുള്ള കാര്യമായിരിക്കും. അതിനും ഈ പ്ലാനില്‍ മാര്‍ഗങ്ങളുണ്ട്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗാണ് എയര്‍ടെല്‍ ഈ പ്ലാനില്‍ യൂസര്‍മാര്‍ക്കായി ഓഫര്‍ ചെയ്യുന്നത്. നിത്യേന നൂറ് എസ്എംഎസ്സുകളും ഈ പ്ലാനില്‍ ഒരുമാസത്തോളം ലഭിക്കും. 5 രൂപ ടോക് ടൈമും ഇതോടൊപ്പം എയര്‍ടെല്‍ നല്‍കുന്നുണ്ട്.
എക്‌സ്ട്രീം പ്ലേ സേവനങ്ങളും ഇതില്‍ ലഭിക്കും. അതിന് പുറമേ ഇരുപതോളം ഒടിടികളിലെ കണ്ടന്റുകളും കാണാം. സോണി ലിവ്, ഫാന്‍കോഡ്, ലയണ്‍സ്‌ഗേറ്റ് പ്ലേ ത ുടങ്ങിയവയെല്ലാം ഒടിടി സേവനങ്ങളില്‍ വരും. എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയമാണ് എക്‌സ്ട്രീം പ്ലേയാക്കി എയര്‍ടെല്‍ മാറ്റിയത്.
ഈ റീച്ചാര്‍ജിലൂടെ എക്‌സ്ട്രീം ഒടിടി സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുക. ഒരേസമയം വിവിധ സ്‌ക്രീനുകളില്‍ ഇവ കാണാന്‍ സാധിക്കും. എക്‌സ്ട്രീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തും കണ്ടന്റുകള്‍ കാണാനാവും.
അതേസമയം ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ അധികമായി യൂസര്‍മാര്‍ക്ക് എടുക്കേണ്ടി വരില്ല. അതിലൂടെയുള്ള അധിക ചെലവും നിയന്ത്രിക്കാന്‍ സാധിക്കും. അതുപോലെ ധാരാളം ഡാറ്റയും ലഭിക്കും.












Click it and Unblock the Notifications