എയര്‍ടെല്ലിന്റെ ഈ പാക്കേജില്‍ കോളും ഡാറ്റയും മാത്രമല്ല, ഇത്ര തുക മുടക്കിയാല്‍ മാത്രം മതി
എയര്‍ടെല്‍ ഓഫറുകള്‍ കൊണ്ട് യൂസര്‍മാരെ ഞെട്ടിക്കുകയാണ്. ജിയോയോടും വോഡഫോണ്‍ ഐഡിയയോടുമുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇതെല്ലാം ആവശ്യമാണ്. എയര്‍ടെല്ലിന്റെ പുതിയ പ്ലാനില്‍ കോളും ഡാറ്റയും മാത്രമല്ല വമ്പന്‍ സര്‍വീസുകളും ഉള്‍പ്പെടുത്തിരിക്കുകയാണ്. താങ്ക്‌സ് ആപ്പ് വഴിയാണ് ഈ റീച്ചാര്‍ജ് ലഭിക്കുക.
അതില്‍ സൗജന്യ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പും നല്‍കും. ഇതാണ് ഏറ്റവും വലിയ സേവനം. സാധാരണ റീച്ചാര്‍ജ് ഓഫറുകള്‍ക്ക് മുകളില്‍ നില്‍ക്കുന്ന പ്ലാനാണിത്. പ്രൈ ഡേ സെയില്‍സില്‍ ഒരു ദിവസം നേരത്തെ ഡെലിവെറിയും ഇതുപ്രകാരം നമുക്ക് ലഭിക്കും. സ്‌പെഷ്യല്‍ പ്രൊഡക്ട് ഓഫറുകളും ലഭിക്കും.

അതേസമയം ഈ മെമ്പര്‍ഷിപ്പ് എയര്‍ടെല്ലന്റെ പ്രീപെയിഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്റ് സര്‍വീസുകളില്‍ ലഭ്യമാവും. എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് ഏറ്റവും ഗംഭീരമായ എക്‌സ്പീരിയന്‍സ് ഇതിലൂടെ ലഭ്യമാവും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഇതെല്ലാം ലഭ്യമാവുക.
എക്‌സിക്ലൂസീവായ ഓഫറുകളും, ടെലികോം സര്‍വീസുകളും ഇതിലൂടെ ലഭിക്കും. ആദ്യം നിങ്ങള്‍ ഈ ഓഫര്‍ ലഭ്യമാവുന്ന യൂസറാണോ എന്ന് പരിശോധിക്കണം. ഡിടിഎച്ച് ഉപയോക്താക്കള്‍ക്കൊഴിച്ചുള്ളവര്‍ക്ക് ഈ സേവനം ലഭിക്കും. പോസ്റ്റ്‌പെയിഡ് യൂസറാണെങ്കില്‍ ഈ പ്ലാന്‍ ലഭിക്കാന്‍ 499 രൂപയ്‌ക്കോ അതിന് മുകളിലോ മുടക്കി റീച്ചാര്‍ജ് ചെയ്യണം. അതിലൂടെ ഒരു വര്‍ഷം ആമസോണ്‍ പ്രൈം സൗജന്യ സേവനം ലഭിക്കും.
അതേസമയം പ്രീപെയ്ഡ് യൂസര്‍മാരാണെങ്കില്‍ 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മതി. അതില്‍ കൂടുതല്‍ ചെയ്താലും ഈ ഓഫര്‍ ലഭിക്കും. ബ്രോഡ്ബാന്റ് യൂസര്‍മാര്‍ 999 രൂപയുടെ പ്ലാനിലേക്ക് മാറിയാലും മതി. ആദ്യം നിങ്ങള്‍ എയര്‍ടെല്ലിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. അത് പ്ലേസ്റ്റോറില്‍ നിന്ന് ലഭിക്കും.
നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇതില്‍ രജിസ്റ്റര്‍ ചെയ്യുക. അതില്‍ ഡിസ്‌കവര്‍ എയര്‍ടെല്‍ താങ്ക്‌സ് എന്നൊരു ഓപ്ഷനുണ്ടാവും. വലത് വശത്ത് മുകളിലെ മൂലയ്ക്കായിട്ടാണ് ഈ ഓപ്ഷനുണ്ടാവും. അതില്‍ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ഓപ്ഷന്‍ കാണാം. അതില്‍ ലോഗിന്‍ ചെയ്ത് സമ്മാനങ്ങള്‍ സ്വന്തമാക്കുക.
എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് നിരവധി സേവനങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുക. അതില്‍ വരുന്നതാണ് സൗജന്യ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്. ഒരുവര്‍ഷത്തോളം പ്രൈമില്‍ നിരവധി സേവനങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. ഈ ഓഫറിലൂടെ വന്‍ ലാഭമാണ് നിങ്ങള്‍ക്ക് ലഭിക്കുക.
പ്രൈമിന്റെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ മെമ്പര്‍ഷിപ്പ് 199 രൂപയാണ്. നിങ്ങള്‍ക്ക് 349 മുതല്‍ 999 രൂപ വരെ മുടക്കിയാലും പ്രൈമില്‍ ഒരു കൊല്ലം നല്‍കുന്നതിന്റെ അടുത്തെത്തില്ല. അതുകൊണ്ട് നല്ലൊരു തുക ലാഭിക്കാം. നിരവധി പുതിയ ചിത്രങ്ങളും ഇതില്‍ കാണാന്‍ സാധിക്കും.












Click it and Unblock the Notifications