റീച്ചാര്‍ജില്‍ ഇവന്‍ കില്ലാഡി, അതിവേഗ ഡാറ്റ എത്ര വേണമെങ്കിലും കിട്ടും; ചെലവാക്കേണ്ടത് ഇത്ര മാത്രം
എയര്‍ടെല്‍ നല്ല കിടിലന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ തുടരെ ലോഞ്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്. ജിയോ ഇറക്കുന്ന റീച്ചാര്‍ജ് പ്ലാനുകളോട് മുട്ടി നില്‍ക്കാന്‍ കൂടിയാണിത്. അല്ലാതെ വിപണിയില്‍ പിടിച്ച് നല്‍കാന്‍ സാധ്യമല്ല. കാരണം ചുരുങ്ങിയ ചെലവില്‍ കിടിലന്‍ പ്ലാനുകളാണ് ജിയോ പുറത്തിറങ്ങുന്നത്. നിലവില്‍ യൂസര്‍മാരില്‍ അതുകൊണ്ട് വളരെ മുന്നിലാണ് ജിയോ.
രണ്ടാം സ്ഥാനത്താണ് എയര്‍ടെല്‍ ഉള്ളത്. 35 കോടിയോളം യൂസര്‍മാര്‍ അവര്‍ക്കുണ്ട്. ഈ കടുത്ത മത്സരങ്ങള്‍ക്കിടെ എയര്‍ടെല്‍ പുതിയൊരു പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്. 666 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഈ റീച്ചാര്‍ജ് പ്ലാനില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളാണ് നമുക്ക് ലാഭകരമായി തീര്‍ക്കുന്നത്.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് രാജ്യത്തെവിടെയും നിങ്ങള്‍ക്ക് എത്ര നേരം വേണമെങ്കിലും വിളിക്കാം. 84 ദിവസം തടസ്സങ്ങളില്ലാതെ വിളിക്കാനുള്ള അവസരമാണ് ഈ പ്ലാനിലൂടെ എയര്‍ടെല്‍ നല്‍കുന്നത്. സൗജന്യ നാഷണല്‍ റോമിംഗും ഇതിലുണ്ട്. ഡാറ്റയും എസ്എംഎസ്സുകളും ഈ പ്ലാനില്‍ അധികമായി ലഭിക്കും.
നിത്യേന നൂറ് എസ്എംഎസ്സുകളാണ് ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കുക. പ്രതിദിനം 1.5 ജിബി ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കും. ആവശ്യത്തിന് ബ്രൗസിംഗും ഡൗണ്‍ലോഡിംഗുമെല്ലാം ഇതില്‍ സാധ്യമാകും. ഇനി 5ജി സര്‍വീസുകള്‍ വേറെയുമുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് ഈ പ്ലാനില്‍ അണ്‍ലിമിറ്റഡാണ്. അതായത് ഡാറ്റ തീരുമെന്ന ഭയമില്ലാതെ ഇവ ഉപയോഗിക്കാം.
അണ്‍ലിമിറ്റഡ് ഡാറ്റ നിങ്ങള്‍ക്ക് ലഭ്യമാവണമെങ്കില്‍ ഒരു കാര്യം ചെയ്യണം. എയര്‍ടെല്ലിന്റെ താങ്ക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. നിങ്ങളുടെ മൊബൈല്‍ വഴി ഈ ആപ്പില്‍ കയറി അണ്‍ലിമിറ്റഡ് 5ജി പ്ലാന്‍ ആക്ടിവേറ്റ് ചെയ്യണം. നിങ്ങളുടെ നെറ്റ്‌വര്‍ക്ക് പരിസരത്ത് 5ജി സര്‍വീസ് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കൂ.
ഇല്ലെങ്കില്‍ ഡാറ്റ ലഭ്യമാവില്ല. 5ജി സേവനങ്ങള്‍ വരാന്‍ കാത്തിരിക്കേണ്ടതായും വരും. അതുപോലെ ഫോണില്‍ 5ജി സേവനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആണെന്ന് കൂടി ഉറപ്പുവരുത്തുക. ഹെലോ ട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവ സൗജന്യമായും നിങ്ങള്‍ക്ക് ഈ പ്ലാനിലൂടെ ലഭിക്കും.
എയര്‍ടെല്‍ അടുത്തിടെ ഇന്‍ ഫ്‌ളൈറ്റ് പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. വിമാന യാത്രയിലും കണക്ടിവിറ്റി ലഭ്യമാക്കുന്ന പ്ലാനാണിത്. വെറും 195 രൂപ മാത്രം ഈ പ്ലാനിനായി ചെലവാക്കിയാല്‍ മതി. ഈ പ്ലാനില്‍ 250 എംബി ഡാറ്റ ലഭിക്കും. ഒപ്പം നൂറ് മിനുട്ട് ഔട്ട്‌ഗോയിംഗ് കോളുകളും, നൂറ് എസ്എംഎസ്സുകളും ലഭിക്കും. 295 രൂപയുടെ പ്ലാനിന് സമാനമാണിത്. ഈ പ്ലാനില്‍ 500 എംബി ഡാറ്റയാണ് ലഭിക്കുക. 595 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്. ഇതില്‍ ഒരു ജിബി ഡാറ്റയാണ് ലഭിക്കുക.












Click it and Unblock the Notifications