ജിയോ വീഴും, എയര്‍ടെല്ലിന്റെ ഗംഭീര പ്ലാനില്‍ ഡാറ്റയും കോളുമുണ്ട്, നെറ്റ്ഫ്‌ളിക്‌സും കിട്ടും, തുക ഇത്ര
റീച്ചാര്‍ജുകളുടെ കാര്യത്തില്‍ ജിയോ എന്നും മുന്നിട്ട് നില്‍ക്കാറുണ്ട്. കിടിലന്‍ ഓഫറുകളും ഡാറ്റ പാക്കേജുമായിട്ടെല്ലാം യൂസര്‍മാര്‍ക്ക് വേറെ ലെവല്‍ എക്‌സ്പീരിയന്‍സാണ് ജിയോ നല്‍കാറുള്ളത്. എന്നാല്‍ ജിയോയെ വീഴ്ത്താനുള്ള പാക്കേജുമായി വന്നിരിക്കുകയാണ് എയര്‍ടെല്‍. നിങ്ങള്‍ക്ക് ഒരു റീച്ചാര്‍ജില്‍ വേണ്ടതെല്ലാം ഇതില്‍ ലഭ്യമാവും.
അതും കുറഞ്ഞ ചെലവില്‍. ഇത് തന്നെയാണ് ഈ റീച്ചാര്‍ജിനെ ജിയോയ്ക്ക് മുകളിലെത്താന്‍ എയര്‍ടെല്ലിനെ സഹായിക്കുന്നത്. നിലവില്‍ എയര്‍ടെല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ്. ജിയോയ്ക്ക് ശേഷം 37 കോടി യൂസര്‍മാരെ സ്വന്തമാക്കുന്ന ടെലികോം കമ്പനിയായും എയര്‍ടെല്‍ മാറിയിരുന്നു.

യൂസര്‍മാര്‍ വര്‍ധിക്കുന്നത് കൊണ്ടാണ് നിരവധി ഓഫറുകളുമായി വരാന്‍ എയര്‍ടെല്ലിനെ പ്രേരിപ്പിക്കുന്നത്. അടുത്തിടെയാണ് നിരവധി പ്ലാനുകള്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചത്. നെറ്റ്ഫ്‌ളിക്‌സും, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറുമെല്ലാം ഈ പ്ലാനുകളില്‍ ലഭിക്കും. പുതിയ പ്ലാന്‍ പ്രകാരം ഈ രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും സബ്‌സ്‌ക്രിപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.
ജിയോയില്‍ ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമാണ് നല്‍കാറുള്ളത്. എന്നാല്‍ ഈ പ്ലാനില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. എന്നാല്‍ ഈ രണ്ട് കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ റീച്ചാര്‍ജ് പ്ലാന്‍. നിരവധി കാര്യങ്ങള്‍ ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് ലഭിക്കും.
839 രൂപയുടെ പ്ലാനാണ് ആദ്യം എയര്‍ടെല്‍ പുറത്തിറക്കിയത്. അല്‍പ്പം ചെലവേറിയതാണ് ഈ പ്ലാന്‍. എന്നാല്‍ ഇതിന്റെ മൊത്തം ഗുണങ്ങള്‍ നോക്കുമ്പോള്‍ വില കുറവാണെന്ന് മനസിലാക്കാം. 84 ദിവസമാണ് ഈപ്ലാനിന്റെ വാലിഡിറ്റി. ഡാറ്റയാണെങ്കില്‍ ഇഷ്ടം പോലെ ഈ പ്ലാനില്‍ ലഭിക്കും. 168 ജിബി ഡാറ്റയാണ് 84 ദിവസത്തേക്കായി നമുക്ക് ലഭിക്കുക. നിത്യേന രണ്ട് ജിബി ഡാറ്റ ഇതുപ്രകാരം യൂസര്‍മാര്‍ക്ക് ലഭിക്കും.
തീര്‍ച്ചയായും നമ്മുടെ ഉപയോഗത്തിന് ഇത് ധാരാളെ മതിയാവും. ഈ പ്ലാനില്‍ ഇനിയുമുണ്ട് ഗുണങ്ങള്‍. നൂറ് എസ്എംഎസ്സുകളും ഇതോടൊപ്പം പ്രതിദിനം നിങ്ങള്‍ക്ക് ലഭിക്കും. അതിനൊക്കെ പുറമേ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍. ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിനെ സബ്‌സ്‌ക്രിപ്ഷന്‍ മൂന്ന് മാസത്തേക്ക് നിങ്ങള്‍ക്ക് ലഭിക്കും. ധാരാളം കോളുകളും ഈ പ്ലാനില്‍ വിളിക്കാം. കാരണം അണ്‍ലിമിറ്റഡ് കോളാണ് എയര്‍ടെല്‍ നല്‍കുന്നത്.
എയര്‍ടെല്ലിന്റെ 1499 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്. ഇതിന്റെ വാലിഡിറ്റിയും 84 ദിവസമാണ്. 252 ജിബി ഡാറ്റയാണ് മൊത്തത്തില്‍ ലഭിക്കും. നിത്യേന മൂന്ന് ജിബി ഡാറ്റയാണ് ഇതുപ്രകാരം ലഭിക്കും. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനില്‍ ലഭിക്കും. നൂറ് എസ്എംഎസ്സും നിത്യേന ലഭിക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും നിങ്ങള്‍ക്ക് ഈ റീച്ചാര്‍ജില്‍ ലഭിക്കും.












Click it and Unblock the Notifications