ജിയോ ഇത്തവണ വീണിരിക്കും; എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ വേണ്ടതെല്ലാമുണ്ട്, ചെലവാക്കേണ്ട തുക ഇത്ര
ജിയോയെ വീഴ്ത്താന്‍ എയര്‍ടെല്‍ കുറച്ച് കാലമായി ശ്രമിക്കുന്നുണ്ട്. മികച്ച പ്ലാനുകള്‍ എയര്‍ടെല്‍ പലപ്പോഴായി നല്‍കാറുണ്ട്. എന്നാല്‍ ജിയോ പലപ്പോഴും അതിനേക്കാള്‍ മുകളില്‍ പോകാറാണ് പതിവ്. എന്നാല്‍ എയര്‍ടെല്ലിന്റെ പുത്തന്‍ റീച്ചാര്‍ജില്‍ ജിയോ വീഴാനുള്ള സാധ്യത ഏറെയാണ്. കിടിലന്‍ കാര്യങ്ങളാണ് ഈ റീച്ചാര്‍ജില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ജിയോയും എയര്‍ടെല്ലും 999 രൂപയുടെ റീച്ചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കോളും ഡാറ്റയും മാത്രം വരുന്ന പാക്കേജല്ല ഇത്. നിരവധി ഒടിടികളുടെ സേവനം അടക്കം ഇതില്‍ ലഭിക്കും. അതുകൊണ്ട് ഈ റീച്ചാര്‍ജ് ഒരിക്കലും നിങ്ങള്‍ക്കൊരു നഷ്ടമായി തോന്നില്ല. കുറച്ച് ചെലവേറിയതാണെങ്കിലും ഗുണങ്ങള്‍ നിരവധിയാണ്.

ഡാറ്റയുടെ കാര്യത്തില്‍ ഈ പ്ലാനില്‍ ജിയോയാണ് മുമ്പന്‍. എന്നാല്‍ മൊത്തം ഗുണങ്ങളുടെ കാര്യത്തില്‍ എയര്‍ടെല്ലാണ് മുന്നില്‍ നില്‍ക്കുന്നത്. ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ അടക്കം എയര്‍ടെല്‍ ധാരാളം നല്‍കുന്നുണ്ട്. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. മൂന്ന് ജിബി ഡാറ്റ നിത്യേന ലഭിക്കും. അതിന് പുറമേ അണ്‍ലിമിറ്റഡ് കോളും ലഭിക്കും.
എയര്‍ടെല്ലിന്റെയും ജിയോയുടെയും റീച്ചാര്‍ജ് പ്ലാനുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് എത്രത്തോളം മികവുറ്റതാണ് ഇതിലൊരു പ്ലാന്‍ എന്ന് മനസ്സിലാവുക. ഡാറ്റ മാത്രമാണെങ്കില്‍ ജിയോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ മറ്റ് കാര്യങ്ങളും നിങ്ങള്‍ വേണമെങ്കില്‍, എയര്‍ടെല്‍ തന്നെയാണ് മികവുറ്റ റീച്ചാര്‍ജ്.
ജിയോയുടെ 999 രൂപ പ്ലാനിലെ പ്രധാന ആകര്‍ഷണം ഡാറ്റ തന്നെയാണ്. മൂന്ന് ജിബി ഡാറ്റ നിത്യേന ലഭിച്ചാല്‍ ആവശ്യത്തിന് ബ്രൗസിംഗും ഡൗണ്‍ലോഡിംഗുമെല്ലാം നടക്കും. എന്നാല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ പ്ലാനിന്റെ പ്രധാന ഗുണം. നിങ്ങളുടെ നെറ്റ്‌വര്‍ക്ക് പരിധിയില്‍ 5ജി ഡാറ്റ ലഭ്യമാണെങ്കില്‍ എത്ര വേണമെങ്കിലും ഉപയോഗിക്കാം.
അതായത് ഡാറ്റയുടെ കാര്യത്തില്‍ യാതൊരു പരിധിയും 5ജിയില്‍ ഉണ്ടാവില്ല. അതുകൊണ്ട് അതിവേഗത്തില്‍ ഇന്റര്‍നെറ്റിലെ ഡൗണ്‍ലോഡിംഗും സാധ്യമാകും. നൂറ് എസ്എംഎസുകള്‍ നിത്യേന ലഭിക്കും. ജിയോ യൂസര്‍മാര്‍ക്ക് അണ്‍ലിമിറ്റഡ് കോളും ലഭിക്കും. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി പോലുള്ളവയുടെ സൗജന്യ സേവനവും ലഭിക്കും. ജിയോ സിനിമയുടെ സബ്‌സ്‌ക്രിപ്ഷനാണ് സൗജന്യമായി ലഭിക്കുക.
എയര്‍ടെല്ലിന്റെ 999 രൂപ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. പക്ഷേ നിത്യേന രണ്ടര ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ അണ്‍ലിമിറ്റഡ് 5ജി എയര്‍ടെല്‍ ഈ പ്ലാന്‍ വഴി നല്‍കുന്നുണ്ട്. നിങ്ങളുടെ നെറ്റ്വര്‍ക്ക് മേഖലയില്‍ ഫൈവ് ജി ഉണ്ടെങ്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായി എത്ര വേണമെങ്കിലും ഉപയോഗിക്കാം.
അണ്‍ലിമിറ്റഡ് കോളാണ് ഈ പ്ലാനിന്റെ മറ്റൊരു ആകര്‍ഷണം. നൂറ് എസ്എംഎസ്സും നിത്യേന ലഭിക്കും. എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ഇതിലൂടെ 15 ഒടിടി ആപ്പുകളും സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. സോണി ലിവ്, ഇറോസ് നൗ പോലുള്ളവ ഇതിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ 84 ദിവസത്തേക്കും ലഭിക്കും.












Click it and Unblock the Notifications