റീച്ചാര്‍ജില്‍ മോണ്‍സ്റ്റര്‍, എയര്‍ടെല്ലിന്റെ പാക്കേജില്‍ ഇല്ലാത്തതായി ഒന്നുമില്ല; ഒടിടിയും കിട്ടും
മൊബൈല്‍ റീച്ചാര്‍ജുകളുടെ മത്സരം ഇപ്പോള്‍ ജിയോയും എയര്‍ടെല്ലും തമ്മിലാണ്. ഇഞ്ചോടിഞ്ചാണ് ഇവരുടെ മത്സരം. അതുകൊണ്ട് കിടിലന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. എയര്‍ടെല്ലിന്റെ പുതിയൊരു പ്ലാനാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. ഇതില്‍ ആമസോണ്‍ പ്രൈ സബ്‌സ്‌ക്രിപ്ഷന്‍ അടക്കമുണ്ട്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോ ഓപ്പറേറ്റര്‍മാര്‍ക്ക് അതിനൊത്ത ഓഫര്‍ തന്നെ വേണം ഉപയക്താക്കള്‍ക്കായി നല്‍കാന്‍. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയടക്കം ഈ രണ്ട് പ്ലാനിലുമായി എയര്‍ടെല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറച്ച് ചെലവേറിയതാണ് ഈ പ്ലാനുകള്‍. പക്ഷേ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഒരുപാട് ഗുണങ്ങളുള്ളതാണ്.

എയര്‍ടെല്ലിന്റെ 699 രൂപയുടെ പ്രീപെയിഡ് പ്ലാനാണ് ഇതില്‍ ആദ്യത്തേത്. ഈ പ്ലാന്‍ തിരഞ്ഞെടുത്താല്‍ ഇഷ്ടം പോലെയാണ് ആനുകൂല്യങ്ങള്‍. അണ്‍ലിമിറ്റഡാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന വോയ്‌സ് കോള്‍. നിത്യേന നൂറ് എസ്എംഎസ്സുകളും നിങ്ങള്‍ക്ക് ലഭിക്കും. ഇനി ഡാറ്റയാണ് വേണ്ടതെങ്കിലും അതും ഇഷ്ടം പോലെ ഈ പ്ലാനിലുണ്ട്. മൂന്ന് ജിബി ഡാറ്റയാണ് നിത്യേന ലഭിക്കുക. വാലിഡിറ്റി 56 ദിവസമാണ്.
ഇതിനൊക്കെ പുറമേ അധികമായി ചില കാര്യങ്ങളും ഈ പ്ലാനിലുണ്ട്. ആമസോണിന്റെ പ്രൈം വീഡിയോ 56 ദിവസത്തേക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവും. അണ്‍ലിമിറ്റഡായി 5ജി ഡാറ്റ ലഭിക്കുന്നത് കൊണ്ട് ഇന്റര്‍നെറ്റ് ഒരിക്കലും തീര്‍ന്ന് പോകില്ല. എയര്‍ടെല്‍ എക്‌സ്ട്രീം, എപ്പോള്‍ 24-7 സര്‍ക്കിള്‍, ഹലോ ട്യൂണ്‍സ്, വിങ്ക് മ്യൂസിക്ക് എന്നിവ സൗജന്യമായി ലഭിക്കും.
രണ്ടാമത്തേത് എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനാണ്. ഇതിന്റെ പ്രധാന ആകര്‍ഷണം അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗാണ്. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. രണ്ടര ജിബി ഡാറ്റ പ്രതിദിനം നിങ്ങള്‍ക്ക് ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ സര്‍വീസ് കാലാവധി. ഡാറ്റ തീര്‍ന്ന് പോകുമെന്ന ഭയവും ഈ പ്ലാന്‍ പ്രകാരം വേണ്ട. കാരണം അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ലഭിക്കുക. 84 ദിവസത്തേക്ക് ഈ പ്ലാനിലും ആമസോണ്‍ പ്രൈം ഉപയോഗിക്കാം.
നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും, വെബ്‌സീരിസുകളുമെല്ലാം ഈ ദിവസങ്ങളിലായി കാണാനാവും. റീവാര്‍ഡ്‌സ്മിനി സബ്‌സ്‌ക്രിപ്ഷന്‍, എക്‌സ്ട്രീം പ്ലേ, ഹലോട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. അതേസമയം എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയിഡ് പ്ലാനുകള്‍ വേറെയുണ്ട്. 499 രൂപയിലാണ് പോസ്റ്റ്‌പെയിഡ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 1199 രൂപ വരെ ഈ പ്ലാനുകള്‍ ഉണ്ട്. അണ്‍ലിമിറ്റഡാണ് ഇവയില്‍ 5ജി ഡാറ്റ.












Click it and Unblock the Notifications