ഡാറ്റ കിംഗ് എത്തി മക്കളേ, എയര്‍ടെല്ലിന്റെ 49 രൂപയുടെ പ്ലാന്‍, ഡാറ്റ എത്ര വേണമെങ്കിലും കിട്ടും
ജിയോയുമായി മറ്റ് ടെലികോം കമ്പനികള്‍ക്കുള്ള മത്സരം പരസ്യമാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഡാറ്റയും കോളുകളും അടക്കം ലഭ്യമാക്കുന്നതാണ് ജിയോയുടെ വിജയരഹസ്യം. എന്നാല്‍ എയര്‍ടെല്‍ സമീപകാലത്തായി കടുത്ത വെല്ലുവിളി ജിയോയ്ക്ക് നല്‍കുന്നുണ്ട്. ഇപ്പോഴിതാ വമ്പനൊരു പ്ലാന്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുകയാണ്.
ഡാറ്റ റീച്ചാര്‍ജില്‍ വലിയൊരു നാഴികകല്ലായി ഈ പ്ലാന്‍ മാറുമെന്ന് ഉറപ്പാണ്. ജിയോയെ വീഴ്ത്താന്‍ ഉറച്ച് തന്നെയാണ് ഈ പ്ലാന്‍ എയര്‍ടെല്‍ അടിമുടി മാറ്റിയിരിക്കുന്നത്. 49 രൂപയുടെ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനാണിത്. ജിയോയും വോഡഫോണ്‍ ഐഡിയയും തീര്‍ച്ചയായും ഇത്തരമൊരു പ്ലാന്‍ ഇറക്കിയിട്ടില്ല. അത് തന്നെയാണ് എയര്‍ടെല്ലിന് മുന്‍തൂക്കം നല്‍കുന്നത്.

എയര്‍ടെല്‍ അവരുടെ പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനുകളിലാണ് അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ്. പോക്കറ്റ് കീറാതെ ഹൈ സ്പീഡ് ഡാറ്റ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം 49 രൂപയുടെ പാക്കേജ് ഇപ്പോള്‍ എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനില്‍ നല്‍കുമെന്ന് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.
അതിവേഗ ഇന്റര്‍നെറ്റ് പരമാവധി 20 ജിബി വരെ ഈ പ്ലാനില്‍ ലഭിക്കും. ഇത്രയും കുറഞ്ഞ തുകയ്ക്ക് വേഗമേറിയ ഡാറ്റ ഒരു കണക്ഷനിലുമില്ല. 20 ജിബി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ വേഗം കുറയുമെന്ന് മാത്രം. പിന്നീട് 64 കെബി സ്പീഡിലാണ് ഇന്റര്‍നെറ്റ് ലഭ്യമാവുക.
അതേസമയം ഈ പ്ലാന്‍ ലഭ്യമാവണമെങ്കില്‍ ആദ്യമേ നിങ്ങളൊരു പാക്കേജ് സെലക്ട് ചെയ്തിരിക്കണം. അതില്‍ ഡാറ്റ തീര്‍ന്നാല്‍ ഈ പ്ലാന്‍ ഡാറ്റ ബൂസ്റ്ററായി ഉപയോഗിക്കാം. 100 രൂപയ്ക്ക് മുകളിലുള്ള ഏത് പ്ലാനിലും മികച്ച ഡാറ്റയും കോളുമുണ്ടാവും. എന്നാല്‍ നമുക്ക് ഡാറ്റ ധാരാളം ആവശ്യമുള്ളതിനാല്‍ അത് തീര്‍ന്ന് പോകാനുള്ള സാധ്യതയും ഏറെയാണ്.
അതുകൊണ്ട് ഈ പ്ലാന്‍ മറക്കാതെ തന്നെ ഉപയോഗിക്കാം. വെറും 49 രൂപ മുടക്കിയാല്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുകയും, അതോടൊപ്പം തന്നെ അണ്‍ലിമിറ്റഡായി ഡാറ്റ ഉപയോഗിക്കാനും സാധിക്കും. അതുകൊണ്ട് ഡാറ്റയെ പേടിക്കാതെ തന്നെ നമുക്ക് ബ്രൗസിംഗും ഡൗണ്ലോഡിംഗുമെല്ലാം ചെയ്യാനാവും.
അതേസമയം എയര്‍ടെല്ലിന്റെ 49 രൂപയുടെ റീച്ചാര്‍ജ് മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ മുമ്പ് വെറും ആറ് ജിബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്. ഇതാണ് അണ്‍ലിമിറ്റഡ് ഡാറ്റ ബൂസ്റ്ററായി ഉയര്‍ത്തിയത്. എയര്‍ടെല്ലിന്റെ 99 രൂപയുടെ പാക്കേജിന് രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. അതില്‍ നാല്‍പ്പത് ജിബി ഡാറ്റയും ലഭിക്കും. ജിയോയുടെ ഡാറ്റ ബൂസ്റ്റര്‍ 29 രൂപയില്‍ ആരംഭിക്കുന്നുണ്ട്. എന്നാല്‍ രണ്ടര ജിബി ഡാറ്റ മാത്രമാണ് ഇതില്‍ ലഭിക്കുക.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications