ഇതിനപ്പുറം ഒരു പ്ലാനില്ല, വെറും 5 രൂപ മുടക്കിയാല്‍ മതി, ഈ റീച്ചാര്‍ജില്‍ എല്ലാമുണ്ട്
എയര്‍ടെല്‍ ദീര്‍ഘകാലമായി ജിയോയെ വീഴ്ത്താനുള്ള ശ്രമത്തിലാണ്. അവരുടെ ബജറ്റ് പ്ലാനുകളാണ് പലപ്പോഴും എയര്‍ടെല്ലിന്റെ പ്രതീക്ഷകള്‍ തെറ്റിക്കാറുണ്ട്. എന്നാല്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍ കിടിലനാണ്. ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം. അതായത് ഈ വര്‍ഷം ഇനി റീച്ചാര്‍ജ് ചെയ്യേണ്ടി വരില്ല.
കേട്ടിട്ട് തന്നെ അത്ഭുതം വരുന്നുണ്ടല്ലേ? എങ്കില്‍ അത്രയും കിടിലനൊരു പ്ലാനാണ് ഇതെന്ന് ഉറപ്പിച്ച് പറയാം. ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ച ഈ പ്ലാന്‍ ലാഭകരമാണെന്ന് ഉറപ്പിച്ച് പറയാം. എയര്‍ടെല്‍ ഈ റീച്ചാര്‍ജ് പ്ലാനിനെ ബജറ്റ് പ്ലാനായിട്ടാണ് വിശേഷിപ്പിക്കുന്നത്. നിത്യേന വെറും അഞ്ച് രൂപ മാത്രമാണ് ഈ പ്ലാനിനായി നിങ്ങള്‍ക്ക് ചെലവാകുക.

എയര്‍ടെല്ലിന്റെ വാര്‍ഷിക പ്ലാനാണിത്. ഈ റീച്ചാര്‍ജിനായി ഉപയോതാക്കള്‍ മുടക്കേണ്ടത് വെറും 1799 രൂപയാണ്. ഇത് കുറച്ച് കൂടുതല്‍ അല്ലേ എന്ന് കരുതേണ്ട. ഈ പ്ലാനില്‍ ഉള്ള കാര്യങ്ങള്‍ എത്രയോ കൂടുതലാണ്. 365 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഒരു വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്ക് പിന്നെ റീച്ചാര്‍ജ് ചെയ്യേണ്ടി വരില്ല. 3600 എസ്എംഎസ്സുകള്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കും.
ഇനി കോളുകളാണോ നിങ്ങള്‍ക്ക് വേണ്ടത്. എങ്കില്‍ എത്ര വേണമെങ്കിലും വിളിക്കാം. എത്ര നേരം വേണമെങ്കിലും സംസാരിക്കുകയും ചെയ്യാം. അണ്‍ലിമിറ്റഡ് കോളുകളാണ് ഇതിലുള്ളത്. 24 ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. ഡാറ്റ തീര്‍ന്നാല്‍ ടോപ് അപ്പ് ഉപയോഗിച്ച് ഡാറ്റ ബൂസ്റ്റര്‍ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.
ഈ പ്ലാനില്‍ വിങ്ക് മ്യൂസിക്ക് സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമാണ്. മാസത്തില്‍ ഈ റീച്ചാര്‍ജ് പ്ലാനിനായി 200 രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ. മാസത്തില്‍ ഇത്ര ചെറിയ തുക നോക്കുമ്പോള്‍ ഇതൊരു ചെലവേറിയ റീച്ചാര്‍ജായി ഒരിക്കലും തോന്നില്ല. സാധാരണ നമ്മള്‍ ചെയ്യുന്ന റീച്ചാര്‍ജിനേക്കാള്‍ ചെലവ് കുറവായിരിക്കും ഈ പ്ലാനിന്.
അതേസമയം മറ്റ് രണ്ട് പ്ലാനുകള്‍ കൂടി എയര്‍ടെല്ലിനുണ്ട്. എന്നാല്‍ ഇവ കുറച്ച് ചെലവേറിയതാണ്. ഇതില്‍ ആദ്യത്തേത് 2999 രൂപയുടേതാണ്. ഇതൊരിക്കലും സാധാരണക്കാരന്‍ റീച്ചാര്‍ജ് ചെയ്യുമെന്ന് തോന്നുന്നില്ല. പക്ഷേ ദീര്‍ഘകാല പ്ലാന്‍ താല്‍പര്യപ്പെടുന്നവര്‍ ഉറപ്പായും ചെയ്യും. 365 ദിവസമാണ് ഇതിന്റെ കാലാവധി. രണ്ട് ജിബി ഡാറ്റ നിത്യേന ലഭിക്കും. നൂറ് എസ്എംഎസ്സുകളും പ്രതിദിനം ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകളാണ് ഇതില്‍ ഉള്ളത്.
അതേസമയം എയര്‍ടെല്ലിന്റെ തന്നെ മറ്റൊരു വാര്‍ഷിക പ്ലാനും ഉണ്ട്. ഇതിനായി മുടക്കേണ്ട തുക 3359 രൂപയാണ്. ഇത്രയും തുക വലുതായി തോന്നാമെങ്കിലും ഇതിലുള്ള കാര്യങ്ങള്‍ ഒരുപാടാണ്. നിങ്ങള്‍ക്ക് കൂടുതല്‍ ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. നിത്യേന 2.5 ജിബി ഡാറ്റ ഇതിലൂടെ ലഭിക്കും. ആവശ്യത്തിന് ഡൗണ്‍ലോഡിംഗ് ഇതോടെ ലഭിക്കും.
365 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. മറ്റ് രണ്ട് പ്ലാനിലും ഇല്ലാത്തൊരു കാര്യം കൂടി ഇതിലുണ്ട്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണത്. അതായത് നിങ്ങളുടെ ഡാറ്റ ഒരിക്കലും തീരില്ലെന്ന് അര്‍ത്ഥം. അതിവേഗ ഇന്റര്‍നെറ്റ് ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാം. അതോടൊപ്പം ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.












Click it and Unblock the Notifications