എയര്‍ടെല്‍ റീച്ചാര്‍ജ് ചക്രവര്‍ത്തി; ഇന്റര്‍നെറ്റ് എടുത്താലും തീരില്ല, ഈ തുകയ്ക്ക് കോളും സൗജന്യം
ജിയോയോട് മത്സരിക്കാന്‍ കിടിലന്‍ പ്ലാനുകളുടെ ഒരു നിര തന്നെ എയര്‍ടെല്‍ പുറത്തിറക്കിയിട്ടണ്ട്. നിലവില്‍ യൂസര്‍മാരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് എയര്‍ടെല്‍ ഉള്ളത്. ബജറ്റ് പ്ലാന്‍ മുതല്‍ ചെലവേറിയ പ്ലാനുകള്‍ വരെ എയര്‍ടെല്‍ പുറത്തിറക്കിയവയില്‍ ഉണ്ട്. ജിയോയ്ക്ക് കടുത്ത മത്സരം ഉയര്‍ത്തുന്ന പ്ലാനാണ് എയര്‍ടെല്‍ നേരത്തെ പുറത്തിറക്കിയത്.
869 രൂപയുടെ റീച്ചാര്‍ജ് കുറച്ച് ചെലവേറിയതാണ്. പക്ഷേ പോക്കറ്റ് ചെറുതായി ഒന്ന് കീറിയാലും നമുക്ക് വേണ്ടതെല്ലാം ഇതിലുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പാക്കേജിനുള്ളത്. നമുക്ക് വേണ്ടത്ര ഡാറ്റയും കോളും തരുന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത.

869 രൂപയുടെ ഈ പാക്കേജ് തന്നെ ഡാറ്റ ഇഷ്ടം പോലെയുണ്ട് എന്ന പ്രത്യേകതയുള്ളതാണ്. നിത്യേന 2 ജിബി അതിവേഗ ഡാറ്റ 84 ദിവസത്തേക്ക് നിങ്ങള്‍ക്ക് എയര്‍ടെല്‍ നല്‍കുന്നുണ്ട്. അത് മാത്രമല്ല 5ജി ഡാറ്റ 84 ദിവസം അണ്‍ലിമിറ്റഡായി ലഭിക്കും. അതായത് ഇത്രയും ദിവസവും നിങ്ങളുടെ പ്രതിദിനം ഡാറ്റ തീര്‍ന്നാലും അതിവേഗ 5ജി ഡാറ്റ നിങ്ങള്‍ക്ക് ഉപയോഗിച്ച് കൊണ്ടിരിക്കാം.
അതുകൊണ്ട് ഒരിക്കലും ഡാറ്റ തീര്‍ന്ന് പോകുമെന്ന പ്രശ്‌നം വരുന്നേയില്ല. ഇതില്‍ നിന്ന് തന്നെ ഈ പ്ലാന്‍ വലിയ ലാഭകരമാണ്. ഇനി കോളാണ് വേണ്ടതെങ്കില്‍ എത്ര വേണമെങ്കിലും വിളിക്കാനും ഈ പ്ലാന്‍ പ്രകാരം സാധിക്കും. അണ്‍ലിമിറ്റഡ് കോളാണ് ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കുക. ഏത് നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.
എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേ മുതല്‍ പതിനഞ്ചില്‍ അധികം ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. ആപ്പോളോ 24-7 സര്‍ക്കിള്‍ ആക്‌സസ്, ഹെലോട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവയുടെ സേവനവും ലഭ്യമാകും. ഇതിന് പുറമേ മൂന്ന് മാസത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും യൂസര്‍മാര്‍ക്ക് ലഭിക്കും.
നൂറ് എസ്എംഎസ്സുകളും പ്രതിദിനം നിങ്ങള്‍ക്ക് ലഭിക്കും. 999 രൂപയുടെ മറ്റൊരു പ്ലാനും എയര്‍ടെല്ലിനുണ്ട്. ഇതിന്റെ വാലിഡിറ്റി 84 ദിവസമാണ്. നിത്യേന രണ്ടര ജിബി ഹൈസ്പീഡ് ഡാറ്റയാണ് നിങ്ങള്‍ക്ക് പ്രതിദിനം ലഭിക്കുക. 84 ദിവസത്തേക്ക് ഡാറ്റയുടെ പ്രശ്‌നങ്ങളൊന്നും നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല.
ഈ പ്ലാന്‍ പ്രകാരം നിരവധി ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. എത്ര വേണമെങ്കിലും വിളിക്കാനാവും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു ഗുണം. 5ജി ഡാറ്റ അണ്‍ലിമിറ്റഡായത് കൊണ്ട് ഇന്റര്‍നെറ്റ് തീരുമെന്ന ഭയം വേണ്ട. പതിനഞ്ചില്‍ അധികം ഒടിടി ആപ്പുകളുടെ സേവനവും ഇതോടൊപ്പം ലഭിക്കും.
84 ദിവസത്തേക്ക് ആമസോണ്‍ പ്രൈം വീഡിയോയുടെ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ലഭ്യമാവും. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. അതേസമയം 1499 രൂപയുടെ പ്ലാനില്‍ നിത്യേന മൂന്ന് ജിബി ഡാറ്റ പ്രതിദിനം ലഭ്യമാവും. ഇതില്‍ പതിനഞ്ചില്‍ അധികം ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. 84 ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ലഭ്യമാവും.












Click it and Unblock the Notifications