എയര്ടെല്ലാണോ സിം, കോളുകള്‍ പോകുന്നില്ലേ? നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാം ഇങ്ങനെ
എയര്‍ടെല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയാണ്. എന്നാല്‍ ഏതൊരു കണക്ഷനെയും പോലെ എയര്‍ടെല്ലിനും പ്രശ്നങ്ങളുണ്ട്. നെറ്റ്വര്‍ക്ക് പ്രശ്നങ്ങളാണ് ഇവയ്ക്ക് സംഭവിക്കാറുള്ളത്. ഇടയ്ക്ക് റേഞ്ച് പ്രശ്നങ്ങള്‍ പോലും നമ്മുടെയെല്ലാം ഫോണുകളില്‍ ഉണ്ടാവും. ആ സമയം നമുക്ക് കോള്‍ ചെയ്യാനോ, ഡാറ്റ ഉപയോഗിക്കാനോ പോലുള്ള സാധിക്കില്ല.
തീര്‍ച്ചയായും എന്ത് ചെയ്യുമെന്ന് നമ്മള് ചിന്തിച്ച് പോകുന്ന സമയമാണിത്. കാരണം വളരെ അത്യാവശ്യമായി നമ്മള് എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോഴായിരിക്കും ഇക്കാര്യങ്ങള്‍ സംഭവിക്കുക. ഈ പ്രശ്നങ്ങളെല്ലാം പക്ഷേ നമുക്ക് തന്നെ പരിഹരിക്കാനാവും. എങ്ങനെയാണ് നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെന്ന് നോക്കാം.

സിഗ്നല്‍ പരിശോധിക്കുക
നിങ്ങള്‍ക്ക് ഈ പ്രശ്നം കാരണം മൊബൈല്‍ ഡാറ്റ ലഭിക്കുന്നില്ലേ? മെസേജുകള്‍ അയക്കാനോ കോള്‍ ചെയ്യാനോ സാധിക്കുന്നില്ലേ. എങ്കില്‍ നിങ്ങള്‍ ആദ്യം സിഗ്നല്‍ സ്ട്രെങ്ങ്താണ് പരിശോധിക്കേണ്ടത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് മുകളിലായി സിഗ്നല്‍ ബാര്‍ കാണാം. ചിലപ്പോള്‍ നിങ്ങള്‍ നില്ക്കുന്ന സ്ഥലത്ത് സിഗ്നല്‍ ഉണ്ടാവില്ല. കുറച്ചപ്പുറത്തേക്ക് മാറിയാല്‍ റേഞ്ച് ലഭിച്ചേക്കും.
കണക്ഷന് ആക്ടീവാണോ എന്ന് പരിശോധിക്കുക
റീച്ചാര്‍ജ് ചെയ്യാന്‍ മറന്നിട്ടുണ്ടെങ്കിലും, സിം കുറച്ച് കാലമായി ഉപയോഗിച്ചില്ലെങ്കിലും സിം ആക്ടീവായിരിക്കില്ല. റീച്ചാര്‍ജ് ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാം. നിങ്ങള്‍ എയര്ടെല്ലിലേക്കാണ് പോര്‍ട്ട് ചെയ്തതെങ്കില്‍ നാല് മണിക്കൂര്‍ കാത്തിരിക്കണം. എന്നാല്‍ കോള്‍ ചെയ്യാനാവൂ. പോര്‍ട്ട് ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞാലേ എസ്എംഎസ് സര്‍വീസുകള്‍ ലഭ്യമാകൂ.
എയര്‍പ്ലെയിന്‍ മോഡ് പരിശോധിക്കും
നെറ്റ്വര്‍ക്ക് ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണിലെ എയര്‍പ്ലെയിന്‍ മോഡ് ഒന്ന് ഓഫാക്കുകയും ഓണാക്കുകയും ചെയ്ത് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ കണക്ഷനെ റീബൂട്ട് ചെയ്യാന്‍ സഹായിക്കും. ചിലപ്പോള്‍ റേഞ്ച് അതിലൂടെ തിരിച്ചുകിട്ടും. ഇതോടെ കണക്ഷന് സാധാരണ നിലയിലാവും.
ഡാറ്റയും വൈഫൈയും പരിശോധിക്കും
നിങ്ങളുടെ ഫോണിലെ മൊബൈല്‍ ഡാറ്റ ഒന്ന് ഓഫാക്കുകയും ഓണാക്കുകയും ചെയ്ത് നോക്കൂ. ചിലപ്പോള്‍ ഡാറ്റ കിട്ടാത്ത പ്രശ്നം അതിലൂടെ മാറി കിട്ടും. നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്സില് പോയാല്‍ മൊബൈല്‍ ഡാറ്റ ഓപ്ഷന് കാണാനാവും.
ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു കാര്യമാണ്. മറ്റൊന്ന് നിങ്ങളുടെ വൈഫൈ കണക്ഷന് ഓഫാക്കുകയാണ്. മൊബൈല്‍ ഡാറ്റയും വൈഫൈ ഒരുമിച്ച് ഓണാക്കിയാല്‍ പ്രശ്നമാണ്. ഇത് നമ്മുടെ നെറ്റ്വര്‍ക്കിനെ ബാധിക്കാം.
റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കൂ
ഫോണ്‍ ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യുന്നതിലൂടെ ചെറിയ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ സാധിക്കും. അതുപോലെ നിങ്ങളുടെ ഫോണ്‍ ഡുവല്‍ സിമ്മാണെങ്കില് അത് പരസ്പരം മറ്റ് സ്ലോട്ടുകളിലേക്ക് മാറ്റി നോക്കുന്നത് നല്ലതാണ്. അതിന് ശേഷം ഡിവൈസ് ഒന്ന് ഓണ്‍ ചെയ്ത് നോക്കുക. പ്രശ്നങ്ങളെല്ലാം ഇതില്‍ പരിഹരിക്കപ്പെടാനും സാധ്യത ഏറെയാണ്.
അതുപോലെ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് എപ്പോഴും ചെയ്യണം. അതിലൂടെ ഫോണിന്റെ വേഗത വര്‍ധിപ്പിക്കാനും സാധിക്കും. ഇതൊന്നും ഫലിച്ചില്ലെങ്കില്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പ്രശ്നങ്ങള്‍ പറയുന്നതായിരിക്കും നല്ലത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications