കേരളത്തില്‍ എയര്‍ടെല്ലിന്റെ 99 രൂപ റീച്ചാര്‍ജ് ഇനിയില്ല; നിരക്ക് ഉയര്‍ന്നു, ഇനി ചെലവാക്കേണ്ടത് ഇത്ര
എയര്‍ടെല്ലിന്റെ ജനപ്രിയ റീച്ചാര്‍ജ് പ്ലാനായിരുന്ന 99 രൂപ പ്ലാന്‍ ഇനിയുണ്ടാവില്ല. കേരളത്തില്‍ അടക്കം ഇവ ഉണ്ടായിരുന്നു. എയര്‍ടെല്‍ 19 സര്‍ക്കിളുകളില്‍ നിന്നാണ് ഈ റീച്ചാര്‍ജ് എടുത്ത് മാറ്റിയത്. കേരളത്തിലും മഹാരാഷ്ട്രയിലും അടക്കം ഇനി ഈ പ്ലാന്‍ ലഭ്യമാവില്ല. അതേസമയം ചില കാരണങ്ങളാല്‍ ഗുജറാത്ത്, കൊല്‍ക്കത്ത, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഈ പ്ലാന്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മൊത്തം 22 സര്‍ക്കിളുകളിലാണ് 99 രൂപയുടെ പ്ലാനുണ്ടായിരുന്നത്. എയര്‍ടെല്‍ ഈ ജനപ്രിയ പ്ലാന്‍ മറ്റൊരു റീച്ചാര്‍ജിലേക്ക് മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ അടക്കം എയര്‍ടെല്ലിന്റെ ബേസ് പ്ലാനിനായി ഇനി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. പകരം 155 രൂപയുടെ റീച്ചാര്‍ജ് ചെയ്യേണ്ടി വരും.

അതേസമയം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ചെലവേറിയ കാര്യമായി ഇനി റീച്ചാര്‍ജ് മാറും. 99 രൂപയുടേത് ബേസ് പ്ലാനായത് കൊണ്ട് വേറെയും പ്രശ്‌നങ്ങളുണ്ട്. ഇതിന്റെ നിരക്ക് വര്‍ധിച്ചത് കൊണ്ട് അത് നിര്‍ബന്ധമായും ചെയ്തിരിക്കണം. കാരണം 155 രൂപയുടെ റീച്ചാര്‍ജ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ സിം കാര്‍ഡ് ആക്ടീവല്ലാതാവും.
നിങ്ങളുടെ കോളുകള്‍ ലഭ്യമാവില്ല. അതുപോലെ ഫോണിലേക്ക് കോളും വരില്ല. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സര്‍വീസ് 155 രൂപയുടെ പ്ലാനിലൂടെ എയര്‍ടെല്‍ ഉപയോക്താക്കള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ മികച്ച കാര്യങ്ങള്‍ ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് കോള്‍, 300 എസ്എംഎസ്സുകള്‍, 1 ജിബി ഡാറ്റ എന്നിവ 24 ദിവസത്തേക്ക് ലഭിക്കും.
99 രൂപയുടെ പ്ലാനില്‍ ആകെ 200 എംബി ഡാറ്റയായിരുന്നു ഉണ്ടായിരുന്നത്. മിനുട്ടിന് രണ്ടര പൈസ എന്ന നിരക്കിലായിരുന്നു ഇതില്‍ ഈടാക്കിയിരുന്നത്. അതേസമയം 155 രൂപയുടെ പ്ലാനിന്റെ ട്രയല്‍ 2022 നവംബറില്‍ തന്നെ എയര്‍ടെല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് വ്യാപകമാക്കിയത് ഈ വര്‍ഷമാണ്. 155 രൂപയുടെ പാക്കേജില്‍ നിരവധി കാര്യങ്ങളുണ്ട്.
വിങ്ക് മ്യൂസിക്കും ഹെലോട്യൂണ്‍സിന്റെയും സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ഇതിന്റെ ട്രയല്‍ ഹരിയാനയിലും ഒഡീഷയിലുമാണ് ആദ്യം ലഭ്യമായത്. അതേസമയം വരുന്ന മാസങ്ങളില്‍ 155 രൂപയുടെ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ടെലികോം യൂസര്‍മാര്‍ക്ക് നിരാശ നിറഞ്ഞ വാര്‍ത്തയാണ് വരാന്‍ പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ മൊബൈല്‍ താരിഫ് നിരക്കുകള്‍ വന്‍ തോതില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ടെല്ലും ജിയോയും 5ജി സര്‍വീസുകളില്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ട് അതുകൊണ്ട് അവരുടെ റീച്ചാര്‍ജ് പ്ലാനുകളുടെ നിരക്കില്‍ വര്‍ധനവുണ്ടാകും.
എന്നാല്‍ ജിയോയില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയില്ല. കാരണം അവരുടെ ആക്ടീവ് യൂസര്‍ ബേസ് എല്ലാ മാസവും കുറയുന്നുണ്ട്. എയര്‍ടെല്ലിന് ഇത് നഷ്ടമുണ്ടാക്കാന്‍ സാധ്യതയില്ല. ഡിസംബറില്‍ മൂന്ന് മില്യണാണ് ജിയോയുടെ ആക്ടീവ് യൂസര്‍ ബേസ് വര്‍ധിച്ചത്. എന്നാല്‍ എയര്‍ടെല്ലിന്റെ യൂസര്‍ ബേസ് ആറ് മില്യണായിട്ടാണ് വര്‍ധിച്ചത്.












Click it and Unblock the Notifications