Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർടെലാണോ ജിയോയാണോ കേമൻ? 500 രൂപയിൽ താഴെ മുടക്കിയാൽ ഈ അഡാർ പ്ലാനുകൾ കിട്ടും..!

ടെലികോം വരിക്കാരുടെ ആവശ്യങ്ങളും അവരുടെ എണ്ണവും വർധിച്ചു വരുന്ന കാലഘട്ടമാണ് ഇത്. മറ്റുള്ള മേഖലകളിൽ എന്ന പോലെ ഒരുപാട് ഓപ്‌ഷനുകൾ ഒന്നും അവർക്ക് മുൻപിൽ ഇല്ലെന്ന് മാത്രം. ഇക്കാരണത്താൽ തന്നെ ചുരുക്കം ചില കമ്പനികളിൽ നമ്മുടെ ശ്രദ്ധ ഉടക്കി നിൽക്കുന്നു. ടെലികോം കമ്പനികളിൽ സ്വകാര്യ മേഖല തന്നെയാണ് ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്. അതിൽ ഒന്നാം നിരയിലുള്ള കമ്പനികളാണ് എയർടെലും ജിയോയും.

രാജ്യത്ത് ധാരാളം വരിക്കാരുള്ള കമ്പനികളിൽ ഒന്നാണ് എയർടെൽ. ഒന്നും രണ്ടുമല്ല കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നവരാണ് ഭാരതി എയർടെൽ. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിൽ ഒന്നായിരുന്നു. ഇപ്പോഴും അവർ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. അവരുടെ പ്ലാനുകൾ പലതും നമ്മെ കൊതിപ്പിക്കുന്നവയാണ്.

jioairtelplans

മറുവശത്ത് ജിയോ ആണുള്ളത്. വിപണിയിൽ സാന്നിധ്യം അറിയിച്ചു തുടങ്ങിയിട്ട് അധിക വർഷം ഒന്നും ആയിട്ടില്ലെങ്കിലും അവർ മറ്റാരേക്കാളും മേലെയാണ്. കൃത്യമായി പറഞ്ഞാൽ ഒൻപത് വർഷം മാത്രമായിട്ടേ ഉള്ളൂ അവർ പ്രവർത്തനം തുടങ്ങിയിട്ട്. എന്നാൽ ഇക്കാലയളവ് കൊണ്ട് മാത്രം അവർ വലിയ മുന്നേറ്റമാണ് സൃഷ്‌ടിച്ചത്. ഇപ്പോൾ അവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി എന്ന നേട്ടം അവർക്ക് സ്വന്തമാണ്.

ഈ രണ്ട് കമ്പനികളെയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല. കാരണം ഇരുവരും രണ്ട് കാലഘട്ടത്തിൽ പ്രവർത്തനം തുടങ്ങിയതാണ്. എന്നാൽ ഇവർ നൽകുന്ന സേവനങ്ങൾ ഒരേ മേഖലയിൽ ആയതിനാൽ പ്ലാനുകൾ നമുക്ക് താരതമ്യം ചെയ്യാം. അത്തരത്തിൽ ഈ കമ്പനികളുടെ ഏറ്റവും മികച്ച പ്ലാനുകൾ, അതും 500 രൂപയിൽ താഴെ മാത്രം വിലവരുന്നവ ഏതൊക്കെയെന്ന് നോക്കാം.

ജിയോ പ്ലാനുകൾ

ജിയോയുടെ ഏറ്റവും താങ്ങാനാവുന്ന പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാനുകളിൽ ഒന്നായ 209 രൂപ പ്ലാൻ മികച്ച ഒന്നാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 22 ദിവസത്തേക്ക് 1 ജിബി ദിവസേന ഡാറ്റ എന്നിവ ഇതിൽ ലഭ്യമാണ്. ജിയോടിവി, ജിയോക്ലൗഡ് പോലുള്ള മൂല്യവർധിത സേവനങ്ങളിളും പ്ലാനിൽ ലഭിക്കും.

249 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് പായ്ക്ക് ഉണ്ട്, ഇത് 209 രൂപയുടെ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ നമുക്ക് വാഗ്‌ദാനം ചെയ്യുന്നു, പക്ഷേ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ആണെന്ന് മാത്രം. കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് 239 രൂപയുടെയോ 299 രൂപയുടെയോ പ്രീപെയ്‌ഡ്‌ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. ഇവ രണ്ടും യഥാക്രമം 22 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ നൽകുന്നു.

എയർടെൽ പ്ലാനുകൾ

എയർടെല്ലിന് 500 രൂപയിൽ താഴെ വിലയുള്ള അൺലിമിറ്റഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്ന നിരവധി പ്രീപെയ്‌ഡ്‌ പ്ലാനുകളും ഉണ്ട്. ഇതിൽ ഏറ്റവും വിലകുറഞ്ഞ ഓപ്ഷൻ 249 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാനാണ്, ഇതിന് 24 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിൽ അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവ നൽകുന്നു.

299 രൂപയുടെ പ്ലാനിലും ഇതേ ആനുകൂല്യങ്ങൾ ലഭ്യമാണ്, എന്നാൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. 349 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ ചോയിസാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ, സൗജന്യ ഹെലോട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഇതിൽ കമ്പനി നൽകുന്നു. ഇവരിൽ നിങ്ങളുടെ ആവശ്യകത അനുസരിച്ചുള്ള കമ്പനിയും പ്ലാനും തിരഞ്ഞെടുക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+