കൈയിൽ 1000 രൂപ മുടക്കാനുണ്ടോ? ഏറ്റവും മികച്ച റീചാർജ് പ്ലാൻ തന്നെ വാങ്ങാം! ഈ ഓഫറുകളെ കുറിച്ചറിയൂ
ഇന്നത്തെ കാലത്ത് ഒരു റീചാർജ് പ്ലാൻ തിരഞ്ഞെടുക്കണമെങ്കിൽ പോലും ഒരുപാട് ആലോചിക്കണം. വിപണിയിൽ കമ്പനികൾ ശക്തമായ മത്സരത്തിലാണ്. അതിന്റെ മുൻനിരയിൽ നിൽക്കുന്നത് ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളാണ്. നിങ്ങളുടെ കൈവശം 1000 രൂപയുണ്ടങ്കിൽ, അത് കൊണ്ട് മികച്ചൊരു പ്ലാൻ ആണ് ആവശ്യമെങ്കിൽ ഏത് കമ്പനി അതിൽ സഹായിക്കുമെന്ന് നോക്കാം. മേൽപറഞ്ഞ മൂന്ന് കമ്പനികളുടെയും 1000 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ ഏതൊക്കയെന്ന് നോക്കാം.
റിലയൻസ് ജിയോ
നിങ്ങൾ പ്രീപെയ്‌ഡ് ജിയോ ഉപയോക്താവാണെങ്കിൽ അനുയോജ്യമായ ഓപ്ഷനുകൾ ഒട്ടേറെയുണ്ട്. അതിൽ മികച്ച രണ്ടെണ്ണം പറയാം. ജിയോയുടെ 719 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ വരുന്നു, കൂടാതെ പ്രതിദിനം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ആകെ 168 ജിബി ഡാറ്റ ലഭിക്കും. വോയ്‌സ് കോളുകൾ പരിധിയില്ലാത്തതാണ്, കൂടാതെ പ്രതിദിനം 100 എസ്എംഎസും ഉണ്ട്. ജിയോടിവി, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും.

ഇനിയുള്ളത് ഉദ്ദേശിക്കുന്നതിലും പകുതി തുക മുടക്കിയാൽ കാര്യം നടക്കുന്നൊരു മികച്ച പ്ലാനിനെ കുറിച്ചാണ്. 479 രൂപയുടെ മികച്ച ജിയോ പ്ലാൻ വരുന്നു. ഇവിടെ ജിയോ പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 56 ദിവസത്തേക്ക് ജിയോ ആപ്പിലേക്കുള്ള ആക്‌സസ് എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത് എന്ന പ്രത്യേകതയുണ്ട്. ഈ പ്ലാനിൽ നിങ്ങൾക്ക് ആകെ 84 ജിബി ഡാറ്റയാണ് കിട്ടുക.
വോഡഫോൺ ഐഡിയ
വിഐയുടെ ഈ ഗണത്തിലെ മികച്ചവ 699 രൂപയുടെ പ്ലാനും 539 രൂപയുടെ പ്ലാനുമാണ്. 699 രൂപയുടെ വി അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 56 ദിവസത്തേക്ക് വാലിഡിറ്റിയുള്ള 3 ജിബി ഡാറ്റ എന്നിവയാണ് നൽകുന്നത്. ഇതിന് പുറമേ വാരാന്ത്യ ഡാറ്റ ട്രാൻസ്‌ഫർ, പ്രതിമാസം 2 ജിബി വരെ ഡാറ്റ ബാക്കപ്പ്, വി മൂവീസ്, ടിവി തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും പാക്കേജിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
539 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 100 എസ്എംഎസ്, പ്രതിദിനം 4 ജിബി ഡാറ്റ എന്നിവയാണ് ഉപയോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. പ്രധാനമായും ഈ പ്ലാൻ നിങ്ങൾക്ക് ഡാറ്റയുടെ കാര്യത്തിലും അൺലിമിറ്റഡ് കോളിംഗ് കാര്യത്തിലും മികച്ച ഓഫർ തന്നെയാണ് നൽകുന്നത്, അതും ഇത്രയും കുറഞ്ഞ വിലയ്ക്ക്. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഇത് അധിക ഡാറ്റ വേണ്ടവർക്ക് അനുയോജ്യമാണ്.
ഭാരതി എയർടെൽ
എയർടെലിനും ഇത്തരത്തിൽ മികച്ച പ്ലാനുകളുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ഒരു മാസത്തേക്ക് സൗജന്യ ആമസോൺ പ്രൈം വീഡിയോ ട്രയൽ, സൗജന്യ ഹലോ ട്യൂണുകൾ, 84 ദിവസത്തേക്ക് വിങ്ക് മ്യൂസിക് ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ വാഗ്‌ദാനം ചെയ്യുന്ന 839 രൂപയുടെ പ്ലാൻ എയർടെലിന്റെ ശക്തികളിൽ ഒന്ന്.
നിങ്ങൾ താൽപര്യപ്പെടുന്ന അടുത്ത നല്ല എയർടെൽ പ്ലാൻ 719 രൂപയുടേതാണ്. ഇത് പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ഒരു മാസത്തെ സൗജന്യ പ്രൈം വീഡിയോ ട്രയൽ, 100 എസ്എംഎസ് എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ഈ രണ്ട് പ്ലാനുകൾക്കും ആവശ്യക്കാർ വളരെയേറെയാണ്, മാത്രമല്ല അധിക ഒടിടി ആനുകൂല്യങ്ങളും ഇവയെ വേറിട്ട് നിർത്തുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications