365 ദിവസം നീളുന്ന സേവനം, ഡാറ്റ വേണ്ടാത്തവർക്ക് മാത്രം ഗുണം; ഏത് കമ്പനി തരും ഏറ്റവും മികച്ച ഓഫർ?
രാജ്യത്തെ ടെലികോം കമ്പനികൾക്ക് എല്ലാം ഉള്ള പൊതുവായ ഒരു സ്വഭാവം എന്തെന്നാൽ ബിസിനസ് വളർത്താൻ അവർ ഏതറ്റം വരെയും പോവുമെന്നതാണ്. അതിപ്പോൾ മറ്റ് കമ്പനികളെ വീഴ്ത്താനുള്ള പദ്ധതി ആയാൽ പോലും അവർ വളരെ മികച്ച രീതിയിൽ നടപ്പാക്കാൻ ഒട്ടും മടി കാണിക്കില്ല. സ്വകാര്യ കമ്പനികളുടെ കാര്യമെടുത്താൽ നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത് മൂന്ന് പ്രധാന ടെലികോം കമ്പനികളാണ്, എയർടെൽ, ജിയോ പിന്നെ വിഐയും.
ഇവ മൂന്നിനും ആവശ്യത്തിന് ഉപയോക്താക്കളുണ്ട്. എങ്കിലും ഓരോ ടെലികോം ഉപഭോക്താവിനും ഓരോ പ്ലാനുകളോട് ആയിരിക്കും താൽപര്യം. അതിൽ ഏത് സിം കാർഡ് ഉപയോഗിക്കുന്ന ആളാണെങ്കിലും നിങ്ങൾക്ക് ഏറ്റവും കൂടുതൽ താൽപര്യം എന്ത് തന്നെയായാലും ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളോട് തന്നെ ആയിരിക്കും. ഇന്നത്തെ കാലത്ത് ഒരു സിം കാർഡ് മാത്രം ഉള്ളവർ വളരെ വിരളമായിരിക്കും, ഇല്ലെന്ന് തന്നെ പറയാം.

അതിനാൽ എപ്പോഴും മറ്റ് കമ്പനികളുടെ പ്ലാനുകൾ പരിശോധിക്കുന്നതും അവയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാണോ എന്ന് നോക്കുന്നതും നമ്മുടെയൊക്കെ ശീലങ്ങളിൽ ഒന്നാണ്. കാരണം രണ്ട് സിം കാർഡുള്ളവർ രണ്ട് വെവ്വേറെ കമ്പനികൾ ആയിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ ഏത് സിം കാർഡിലാണ് ഏറ്റവും നല്ല ഓഫർ എന്ന് നോക്കി റീചാർജ് ചെയ്യുമ്പോൾ അതിന് അനുസരിച്ച് ചെയ്‌താൽ മതിയാവും.
നിലവിൽ ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള കമ്പനികളുടെ മുന്നേറ്റം നാമെല്ലാം കാണുന്നതാണ്. അവർക്ക് കൃത്യമായ ഒരു ഉപഭോക്തൃ അടിത്തറ തന്നെ സ്വന്തമായുണ്ട്. അത് അടിസ്ഥാനമാക്കിയാണ് അവരുടെ പ്രവർത്തനം നടക്കുന്നത്. പലപ്പോഴും സ്വകാര്യ കമ്പനികളുടെ കാര്യം അൽപ്പം കഷ്‌ടത്തിലാണ്. അവർക്ക് ലാഭം നിർബന്ധമാണ്, അത് വച്ചാണ് അവർ മുന്നോട്ട് പോവുന്നത്.
രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ പ്രീപെയ്‌ഡ് പ്ലാനുകൾ പ്രയോജനപ്പെടുത്തുന്ന ഒരുപാട് ഉപയോക്താക്കളുണ്ട്. അതിൽ ഏറ്റവും മികച്ചവ എന്ന് തോന്നുന്ന ധാരാളം പ്ലാനുകളുമുണ്ട്. അത്തരത്തിൽ 365 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും നല്ല, ഡാറ്റ ഇല്ലാത്ത പ്ലാനുകൾ ഏത് കമ്പനിയാണ് നൽകുന്നത് എന്ന് നമുക്ക് നോക്കാം.
എയർടെൽ: നിലവിൽ രണ്ട് ഡാറ്റ രഹിത റീചാർജ് പ്ലാനുകളാണ് അവർ നൽകുന്നത്. ഒന്ന് 84 ദിവസത്തെ വാലിഡിറ്റിയും മറ്റൊന്ന് 365 ദിവസത്തെ വാലിഡിറ്റിയും വരുന്നതാണ് അവ. അതിൽ എയർടെല്ലിന്റെ 365 ദിവസത്തെ പ്ലാനിന് 1849 രൂപയാണ് നൽകേണ്ട വില. ഈ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗും സൗജന്യ നാഷണൽ റോമിംഗും 3600 സൗജന്യ എസ്എംഎസും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.
ജിയോ: യഥാക്രമം 84, 336 ദിവസത്തേക്ക് വാലിഡിറ്റി വഗ്‌ദാനം ചെയ്യുന്ന രണ്ട് ഡാറ്റ രഹിത പ്ലാനുകളും ഉണ്ട്. 84 ദിവസത്തെ പ്രീപെയ്‌ഡ് പ്ലാനിന് 448 രൂപ വിലയുണ്ട്, ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗും 1000 സൗജന്യ എസ്എംഎസും നൽകുന്നു. 336 ദിവസത്തെ പ്ലാനിന്, ഉപയോക്താക്കൾ 1748 രൂപ നൽകണം. ഈ പ്ലാനിലും പരിധിയില്ലാത്ത കോളിംഗും 3600 സൗജന്യ എസ്എംഎസും ഉൾപ്പെടുന്നു.
വിഐ: വോഡഫോൺ ഐഡിയ സമാനമായി രണ്ട് ഡാറ്റ രഹിത പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു: 84 ദിവസത്തെ പ്ലാൻ 470 രൂപയ്ക്ക് ലഭ്യമാണ്, 365 ദിവസത്തെ പ്ലാനിന് 1849 രൂപയാണ് വില. ഈ രണ്ട് വി പ്ലാനുകളുടെയും ആനുകൂല്യങ്ങൾ എയർടെൽ വാഗ്‌ദാനം ചെയ്യുന്നതിന് സമാനമാണ്. അതായത് 1000 സൗജന്യ എസ്എംഎസും പരിധിയില്ലാത്ത കോളിംഗും കിട്ടുമെന്ന് അർത്ഥം.












Click it and Unblock the Notifications