എയർടെൽ ഉണ്ട്, ജിയോ ഉണ്ട്, വിഐ ഉണ്ട്..; ഇവരിൽ ആരാണ് കേമൻ? 600 രൂപയിൽ താഴെയുള്ള മികച്ച പ്ലാൻ ഇത്
ഓരോ ടെലികോം ഉപഭോക്താവിനും ഓരോ പ്ലാനുകളോട് ആയിരിക്കും താൽപര്യം. അതിൽ ഏത് സിം കാർഡ് ഉപയോഗിക്കുന്ന ആളാണെങ്കിലും നിങ്ങൾക്ക് ഏറ്റവും കൂടുതൽ താൽപര്യം എന്ത് തന്നെയായാലും ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളോട് ആയിരിക്കും. അത്തരത്തിൽ ഏത് കമ്പനിയുടെ പ്ലാൻ വേണമെന്ന് തീരുമാനിക്കാൻ പലപ്പോഴും നമുക്ക് അവസരം ലഭിക്കണം എന്നില്ല. എങ്കിലും നമ്മൾ കിട്ടുന്ന അവസരം പാഴാക്കാറില്ല.
അതിനാൽ എപ്പോഴും മറ്റ് കമ്പനികളുടെ പ്ലാനുകൾ പരിശോധിക്കുന്നതും അവയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാണോ എന്ന് നോക്കുന്നതും മാത്രമാണ് നമുക്ക് മുന്നിലെ ഒരേയൊരു വഴി. അപ്പോൾ നിങ്ങൾ ചോദിക്കും, അങ്ങനെ മറ്റൊരു കമ്പനിയുടെ പ്ലാനുകളാണ് നല്ലതെന്ന് തോന്നിയാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന്. അതിനാണ് നമ്മുടെ സിം പോർട്ടിങ് പോലെയുള്ള സാങ്കേതിക വിദ്യകൾ നിലവിലുള്ളത്.

ബിഎസ്എൻഎൽ പോലെയുള്ള പൊതുമേഖലാ ടെലികോം കമ്പനിയുടെ മുന്നേറ്റം നാമെല്ലാം കാണുന്നതാണ്. അവർക്ക് കൃത്യമായ ഒരു ഉപഭോക്തൃ അടിത്തറയുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് അവരുടെ പ്രവർത്തനം തന്നെയുള്ളത്. ലാഭത്തിന്റെ കാര്യത്തിൽ അധിക ചിന്ത ഒന്നും തന്നെ വയ്ക്കാതെയാണ് അവർ മുന്നോട്ട് പോവുന്നതെന്ന് വ്യക്തമാണ്. എന്നാൽ സ്വകാര്യ കമ്പനികളുടെ കാര്യം അൽപ്പം കഷ്‌ടത്തിലാണ്. അവർക്ക് ലാഭം നിർബന്ധമാണ്.
ഇന്ത്യയിലെ പ്രധാന ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ പ്രീപെയ്‌ഡ് പ്ലാനുകൾ 2024-ലെ ടാരിഫ് വർധനവിനെ തുടർന്ന് 10-25 ശതമാനം വിലവർധനവ് നേരിട്ടിട്ടുണ്ട്. ഈ താരതമ്യം 28 ദിവസം, 56 ദിവസം, 84 ദിവസം, 365 ദിവസം എന്നീ വാലിഡിറ്റി കാലയളവുകളിലെ പ്രധാന പ്ലാനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
നിങ്ങൾ പല തരത്തിലുള്ള ആവശ്യങ്ങൾ ഉള്ള ഉപഭോക്താവ് ആണെങ്കിലും പരിശോധിക്കുകയാണെങ്കിൽ അതിന് വലിയ വ്യാപ്‌തി ഉണ്ടെന്ന് മനസിലാവും. ഏതൊരു കമ്പനിയുടെയും അടിസ്ഥാനം അവരുടെ ഉപഭോക്താക്കളാണ്. അതില്ലെങ്കിൽ അവർക്ക് മുന്നോട്ട് പോവുക അസാധ്യമാണ്. അതുകൊണ്ട് അത് നിലനിർത്താൻ ഏതറ്റം അവരെയും അവർ പോവുമെന്നതാണ് യാഥാർഥ്യം.
അത്തരത്തിൽ നോക്കുമ്പോൾ നിങ്ങൾ ഏത് സിം കാർഡ് ആണ് ഉപയോഗിക്കുന്നതെങ്കിലും കുറഞ്ഞ പക്ഷം രണ്ട് മാസം കൂടുമ്പോൾ അഞ്ഞൂറ് രൂപയിൽ അധികം രൂപ റീച്ചാജിനായി ചിലവഴിക്കാറുണ്ട്. അങ്ങനെയുള്ളവർക്കായി മൂന്ന് സിം കാർഡുകളുടെയും റീചാർജ് താരതമ്യം ഒന്ന് നോക്കാം. 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ജിയോ, എയർടെൽ, വിഐ എന്നിവയിൽ ആരാണ് കേമൻ എന്ന് നോക്കാം.
ജിയോ പ്ലാനുകൾ
495 രൂപ റീചാർജ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി കാലയളവാണുള്ളത്. റീചാർജ് ചെയ്യുമ്പോൾ, ജിയോഗെയിംസ് ക്ലൗഡിൽ ചേരുന്നത് സൗജന്യമാണ്. കൂടാതെ, ഡാറ്റയ്ക്കും കോളിംഗിനും ആനുകൂല്യങ്ങളുണ്ട്. 495 രൂപ റീചാർജ് ചെയ്യുമ്പോൾ പരിധിയില്ലാത്ത ഫോൺ കോളിംഗ്, പ്രതിദിനം 1.5 ജിബി ഡാറ്റ, അധിക 5 ജിബി ഡാറ്റ എന്നിവയും ലഭ്യമാണ്. എങ്കിലും ഇവ രണ്ടും ഗെയിമർമാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പ്ലാനാണ്.
എയർടെൽ പ്ലാനുകൾ
എയർടെല്ലിന്റെ 600 രൂപയിൽ താഴെയുള്ള പ്ലാനിൽ 449 രൂപ റീചാർജ് അതിൽ മുൻപന്തിയിലാണ്. ഉപഭോക്താക്കൾക്ക് ഇതിലൂടെ 28 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവ ലഭിക്കും. കൂടാതെ, പ്ലാൻ പരിധിയില്ലാത്ത 5 ജി ബ്രോഡ്‌ബാൻഡ് ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നു. എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം, സൗജന്യ ഹെലോട്യൂൺസ്, സ്‌പാം കോളുകൾ, എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഐ പ്ലാനുകൾ
വോഡഫോൺ ഐഡിയയുടെ 539 രൂപയുടെ റീചാർജ് പാക്കേജിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിനം 4 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത ഫോൺ കോളുകൾ എന്നിവ ഇത് നൽകുന്നു. അധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ, വാരാന്ത്യത്തിൽ ഡാറ്റ റോൾഓവർ, പകുതി ദിവസത്തെ പരിധിയില്ലാത്ത ഡാറ്റ, ഡാറ്റ ഡിലൈറ്റ് എന്നിവ കൂടി ഇതിലുണ്ട്.
ആരാണ് കേമൻ?
ഒറ്റവാക്കിൽ ഇതിന് ഒരുത്തരം സാധ്യമല്ല എന്നതാണ് സത്യം. കാരണം ഓരോ രീതിയിൽ നോക്കുമ്പോൾ അവയ്ക്ക് കൃത്യമായ മേന്മകൾ ഉണ്ട്. പിന്നെ 5ജി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത് അധികമായതിനാൽ ജിയോയ്ക്കും എയർടെലിനും ഒരു മേൽക്കൈ ഉണ്ട്. അതിൽ തന്നെ ജിയോയ്ക്ക് അധിക ഒടിടി അനുകൂല്യങ്ങളും ലഭിക്കും. ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ളത് പോലെ തിരഞ്ഞെടുക്കാം.












Click it and Unblock the Notifications