Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ ഫ്രിഡ്‌ജ്‌ ഒക്കെ ഒന്ന് മാറ്റണ്ടേ? ടിവിയും ലാപ്ടോപും കൂടി കളറാക്കാം, ഇതാ ആമസോൺ ഫ്രീഡം ഫെസ്‌റ്റിവൽ

നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ച് മുൻകാലങ്ങളിലേത് പോലെയല്ല കൂടുതലും ഓൺലൈൻ ഷോപ്പിംഗ് സമ്പ്രദായത്തെ ആശ്രയിക്കുന്നവരാണ്. പണ്ടൊക്കെ ഓണം, വിഷു പോലെയുള്ള ഉത്സവ സീസണുകളിൽ മാത്രമാണ് കൂടുതൽ പർച്ചേസ് നടത്തിയിരുന്നതെങ്കിൽ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വരവോടെ നമ്മുടെ ഷോപ്പിംഗ് സംസ്‍കാരം ഒക്കെ മാറി മറിഞ്ഞു. ഇപ്പോൾ ഏത് സീസണിലും നമ്മൾ ഒക്കെ സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.

അതിലേക്ക് നയിച്ച പ്രധാന കമ്പനികളിൽ ഒന്നാണ് ആമസോൺ. ഉപഭോക്താക്കൾക്ക് വേണ്ടി ഏതറ്റം വരെയും ഓഫറുകൾ നൽകാൻ തയ്യാറാവുന്ന ആമസോൺ എല്ലാ സുപ്രധാന സീസണുകളിലും തങ്ങളുടെ വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. സ്വാതന്ത്ര്യം ദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

freedomsaleamazon

അതുകൊണ്ട് തന്നെ ഫ്രീഡം സെയിൽ എന്ന പേരിലാണ് ഈ കാലയളവിൽ കമ്പനി ഓഫറുകൾ അവതരിപ്പിക്കുന്നത്. എല്ലാ വർഷവും ഇത് തുടരുന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ വർഷം ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ്. വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ വിൽപ്പന മഹാമഹത്തെ പറ്റി വിശദമായി അറിഞ്ഞാലോ? എങ്കിൽ തീയതിയും ലഭ്യമാവുന്ന ഓഫറുകളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഗ്രേറ്റ് ഫ്രീഡം സെയിൽ 2024: അറിയേണ്ടതെല്ലാം

ഓഗസ്‌റ്റ് 6 മുതൽ ഓഗസ്‌റ്റ് 11 വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ഫ്രീഡം സെയിൽ. ഈ ഒരാഴ്‌ച കാലയളവിൽ ഗാഡ്‌ജെറ്റുകൾ, ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാത്തിനും വലിയ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എയർകണ്ടീഷണർ, ടിവി, റഫ്രിജറേറ്റർ എന്നിവയെല്ലാം ആകർഷകമായ ഓഫറിൽ നിങ്ങൾക്ക് ആമസോണിൽ നിന്ന് വാങ്ങാൻ കഴിയും.

ഇത്തരം ഉപകരണങ്ങൾക്ക് ഏതാണ്ട് 65 ശതമാനത്തോളം കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമേ വാഷിംഗ് മെഷീൻ, എയർ ഫ്രയറുകൾ, വാട്ടർ പ്യൂരിഫയർ, വാക്വം ക്ലീനറുകൾ, മൈക്രോവേവ് ഓവൻ എന്നിങ്ങനെ എല്ലാത്തിനും ഓഫർ പെരുമഴയാണ് ആമസോണിൽ ലഭിക്കുക എന്ന് പ്രത്യേകം ഓർക്കണം.

സ്‌മാർട്ട് ടിവികൾ 60 ശതമാനം വരെ കിഴിവിലാവും ആമസോണിൽ വിൽക്കുക. സാംസങ്, എൽജി, സോണി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ മികച്ച ഡീലുകളാണ് ഒരുക്കിയിട്ടുള്ളത്. 4കെ റെസല്യൂഷൻ സൗകര്യത്തോടെ ഉള്ള സ്‌മാർട്ട് ടിവികൾക്കാവും കൂടുതൽ ആവശ്യക്കാർ. അതിന് പുറമെ ഫുൾ എച്ച്ഡി ഉൾപ്പെടെയുള്ള ഫീച്ചറുകളുള്ള ടിവികളും ഡിമാൻഡ് കൂടുതൽ ഉള്ളവയാണ്.

മറ്റ് കിഴിവുകൾ

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇഎംഐയിൽ സാധനങ്ങൾ വാങ്ങാം. 10 ശതമാനം അധിക കിഴിവ് ഇതിലൂടെ ലഭിക്കും എന്നതാണ് പ്രത്യേകത. കൂടാതെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്‌താൽ നിങ്ങൾക്ക് 5000 രൂപ വരെ കിഴിവ് ലഭിക്കും. ഇത്തരം എക്‌സ്‌ക്ലൂസീവ് ഓഫറുകളുമായാണ് ആമസോൺ ഇക്കുറി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+