ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ വരുന്നു; ഐഫോണിനും വില കുറയും..! വേറെയും ഓഫറുകൾ
ആമസോണിന്റെ വമ്പൻ ഷോപ്പിങ് ഉത്സവത്തിൽ മൊബൈൽ ഫോൺ അടക്കമുള്ളവയ്ക്ക് വൻ ഓഫറിന് സാധ്യത. ആമസോൺ എഐ ഷോപ്പിങ് അസിസ്‌റ്റന്റ് ആയ റൂഫസിന്റെ വിവരങ്ങൾ പ്രകാരം വിൽപ്പനയ്ക്കിടെ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും 80 മുതൽ 90 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കാൻ സാധ്യതയുണ്ട്. സ്‌മാർട്ട് ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 65 ശതമാനം വരെ വിലക്കുറവ് ലഭിച്ചേക്കാം.
ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് 80 ശതമാനം വരെയും ഹോം, കിച്ചൻ, ഔട്ട്ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കാനിടയുണ്ട് എന്നാണ് വിവരം. പുസ്‌തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഗ്രൂമിങ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും സമാനമായ വിലക്കുറവ് ലഭിക്കാം. പലചരക്ക് സാധനങ്ങൾക്കും ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് സൂചന.

ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും
ബാങ്കുകളുമായുള്ള സഹകരണത്തിലൂടെ അധിക വിലക്കുറവും ലഭിച്ചേക്കുമെന്നാണ് സൂചന. എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം വരെ അധിക ഡിസ്‌കൗണ്ട് ലഭിക്കാമെന്നാണ് വിവരം.തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 24 മാസം വരെയുള്ള നോ കോസ്‌റ്റ് ഇഎംഐ സൗകര്യവും ലഭിച്ചേക്കാം. പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 25,000 രൂപ വരെ മൂല്യം ലഭിക്കാനിടയുണ്ട്.
ആമസോൺ പേ ഐസിഐസിഐ കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കാമെന്നാണ് റൂഫസ് നൽകുന്ന വിവരം. ഐഫോൺ 15, ഐഫോൺ 16, ഐഫോൺ 16 പ്രോ മോഡലുകൾക്ക് വലിയ വിലക്കുറവ് ലഭിക്കാൻ സാധ്യതയുണ്ടെന്നും റൂഫസ് ഐ സൂചിപ്പിച്ചു. സാംസങ് ഗാലക്‌സി എസ്25 അൾട്രയും മികച്ച ഓഫറുകൾ ലഭിച്ചേക്കാവുന്ന ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ 2026ന്റെ ഔദ്യോഗിക തീയതികൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ആമസോണിന്റെ റൂഫസ് എഐ ഷോപ്പിങ് അസിസ്‌റ്റന്റിനോട് നേരിട്ട് ചോദിച്ചപ്പോൾ വിൽപ്പനയുടെ സമയക്രമം, ലഭിക്കാനിടയുള്ള ഡിസ്‌കൗണ്ടുകൾ, ബാങ്ക് ഓഫറുകൾ എന്നിവ സംബന്ധിച്ച ചില സൂചനകൾ ലഭിച്ചിരിക്കുകയാണ്.
ആദ്യമായി ചോദിച്ചപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ 2026 ഒക്ടോബർ 1 മുതൽ ഒക്ടോബർ 23 വരെ നടക്കാൻ സാധ്യതയുണ്ടെന്നാണ് റൂഫസ് എഐ പറഞ്ഞത്. പ്രൈം അംഗങ്ങൾക്ക് ഒക്ടോബർ 1 മുതൽ തന്നെ വിൽപ്പനയിൽ നേരത്തെ പ്രവേശനം ലഭിക്കുമെന്നും റൂഫസ് സൂചിപ്പിച്ചു. അതായത് ഇനി രണ്ടാഴ്‌ച മാത്രമാണ് ശേഷിക്കുന്നത് എന്ന് അർത്ഥം.
കൂടുതൽ വ്യക്തമായി ചോദിച്ചപ്പോൾ റൂഫസ് മറ്റൊരു സമയപരിധിയാണ് നൽകിയത്. സെപ്റ്റംബർ 27നും ഒക്ടോബർ 7നും ഇടയിൽ വിൽപ്പന ആരംഭിക്കാമെന്നും ഒക്ടോബർ 12നും 23നും ഇടയിൽ അവസാനിക്കാമെന്നുമാണ് പിന്നീട് അറിയിച്ചത്. സാധാരണയായി പ്രൈം അംഗങ്ങൾക്ക് പൊതുജനങ്ങൾക്കായി വിൽപ്പന ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് പ്രവേശനം ലഭിക്കുമെന്നും റൂഫസ് പറഞ്ഞു.


Click it and Unblock the Notifications
