ആമസോൺ ഒരുക്കുന്നു ഷോപ്പിംഗ് ധമാക്ക; ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ തുടങ്ങുന്നത് എപ്പോൾ? ഓഫറുകൾ അറിയാം
ഇന്ത്യൻ വിപണിയിൽ ഇത് ഉത്സവകാലമാണ്. ഓൺലൈൻ കച്ചവടം വൻതോതിൽ ഉയർന്ന ഒരു സമയം കൂടിയാണിത്. ചെറുകിട കച്ചവടക്കാരുടെ കച്ചവടത്തിന് കാര്യമായ ഇടിവ് നേരിട്ടിട്ടുണ്ടെങ്കിലും ഇ കൊമേഴ്‌സ് കമ്പനികളുടെ ഗ്രാഫ് കുതിച്ചുയരുകയാണ്. ഫ്ലിപ്‌കാർട്ട്, ആമസോൺ, മീഷോ, മിന്ത്ര പോലെയുള്ള വമ്പന്മാർ വലിയ ലാഭമാണ് കൊയ്യുന്നത്. അതിന്റെ തോത് വർധിപ്പിക്കാൻ കമ്പനികൾ പഠിച്ച പണിയെല്ലാം പയറ്റുകയാണ്.
ഇപ്പോഴിതാ ഇക്കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ആമസോൺ തങ്ങളുടെ ഏറ്റവും പുതിയ പ്ലാനുമായി രംഗത്ത് വരാൻ ഒരുങ്ങുകയാണ്. അവരുടെ ഏറ്റവും വലിയ ഓഫർ മഹാമഹങ്ങളിൽ ഒന്നായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലാണ് വരാനുള്ളത്. ഉപഭോക്താക്കൾ ഏറെനാളായി കാത്തിരിക്കുന്ന ഈ ഓഫർ ഇപ്പോൾ എന്ന് മുതൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ
ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംഷയ്ക്കും ഒടുവിൽ ആമസോൺ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ 2024 സെയിലിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെയിൽ എല്ലാ ഉപഭോക്താക്കൾക്കും സെപ്റ്റംബർ 29 മുതൽ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ പ്രൈം അംഗങ്ങൾക്ക് ഇത് 24 മണിക്കൂർ നേരത്തെ ലഭ്യമാകും.
അതിന് മുന്നോടിയായി സാധ്യമായ ഓഫറുകൾ കുറിച്ചും ഏതൊക്കെ ഉപകരണങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്നുമൊക്കെ ആമസോൺ മുൻകൂട്ടി ടീസ് ചെയ്‌തിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ തന്നെയാവും ഇക്കുറിയും ശ്രദ്ധാ കേന്ദ്രമാവുക എന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതിൽ തന്നെ സ്‍മാർട്ട്ഫോണുകൾ ഉപഭോക്താക്കൾ ഉറ്റുനോക്കുന്ന വിഭാഗമാണ്. എന്തൊക്കെ ഓഫറുകൾ കിട്ടുമെന്ന് അറിയാം.
എന്തൊക്കെ ഓഫറുകൾ ലഭ്യമാവും?
എസ്ബിഐ ബാങ്ക് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ആമസോൺ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് മൊബൈലിനും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും എന്നതാണ് പ്രത്യേകത. സ്‌മാർട്ട് ടിവികൾക്കും പ്രൊജക്‌ടറുകൾക്കും 65 ശതമാനം വരെ കിഴിവ്, ഗെയിമിംഗിനും സ്‌മാർട്ട് ആക്‌സസറികൾക്കും 70 ശതമാനം വരെ കിഴിവ് എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
സ്‍മാർട്ട് ഫോണുകളിൽ ശ്രദ്ധ വേണം
വൺപ്ലസ് 11 ആർ, വൺപ്ലസ് 12, വൺപ്ലസ് 12ആർ, വൺപ്ലസ് നോർഡ് സിഇ ലൈറ്റ് 4, വൺപ്ലസ് നോർഡ് സിഇ 4 എന്നിയ്ക്ക് ഉൾപ്പെടെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ആമസോൺ പറയുന്നു. ഇത് കൂടാതെ റിയൽമി നർസോ 70 പ്രോ, റിയൽമി ജിടി 6ടി എന്നിവയ്ക്കും കിഴിവ് ലഭിക്കുമെന്ന് സൂചനയുണ്ട്. ഗ്യാലക്‌സി എസ്24 അൾട്രാ, ഗ്യാലക്‌സി എം15 തുടങ്ങിയ ചില സാംസങ് ഉപകരണങ്ങൾക്ക് കിഴിവ് ലഭിക്കും.
ഇതോടെ രണ്ട് പ്രമുഖ കമ്പനികളുടെ സെയിലുകൾ തമ്മിൽകൂട്ടിമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ സെയിൽ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സുമായി ഒത്തുപോവും. ഇത് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 26 മുതൽ ലഭ്യമാവും. സെപ്റ്റംബർ 27 മുതൽ എല്ലാ ഉപഭോക്താക്കൾക്കുമായി ലഭ്യമായേക്കും. എന്നാൽ ഫ്ലിപ്പ്കാർട്ട് ഇതുവരെയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications