സ്‍മാർട്ട് ഫോണുകൾക്ക് 40 ശതമാനം ഡിസ്‌കൗണ്ട്; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇതാ എത്തി, അറിയേണ്ടതെല്ലാം...
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ എന്താണെങ്കിലും ഓഫറുകൾക്ക് യാതൊരു കുറവും വരുത്താറില്ല. ഓരോ ആഘോഷ വേളയിലും പതിവായി അവർ ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനങ്ങളുമായി രംഗത്ത് വരാറുണ്ട്. അത്തരത്തിൽ റിപ്പബ്ലിക് ഡേയും അവരുടെ റഡാറിൽ വന്നിട്ട് കാലങ്ങളായി. പുതുവർഷത്തിലെ ജനങ്ങളുടെ ആവശ്യകതകളെ പരമാവധി മുതലെടുക്കുക ലക്ഷ്യമിട്ടാണ് റിപ്പബ്ലിക് ദിനവും ഓഫറിന്റെ ഭാഗമാകുന്നത്.
ഇപ്പോഴിതാ ആമസോൺ തങ്ങളുടെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വമ്പൻ ഓഫറുകളാണ് ഈ സമയത്ത് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഈ ഓഫർ ജനുവരി 13ന് ആരംഭിച്ച് ജനുവരി 17 വരെ തുടരും. ആമസോൺ പ്രൈം അംഗങ്ങൾക്ക് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽസ് 12 മണിക്കൂർ മുമ്പ് ആരംഭിക്കുമെന്ന് ആമസോൺ വ്യക്തമാക്കുന്നു, മറ്റ് അംഗങ്ങൾക്ക് ഇത് ജനുവരി 13ന് ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാവും.

കൂടാതെ, ആമസോൺ പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം കൊണ്ട്, രണ്ട് ദിവസം കൊണ്ട്, ആ ദിവസം തന്നെ ഡെലിവറി ചെയ്യാൻ കഴിയുന്ന സവിശേഷമായ മറ്റ് ആനുകൂല്യങ്ങളും നേടാനാകും.
എന്തൊക്കെയാണ് ഓഫറുകൾ:
ആമസോണിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഇ-കൊമേഴ്‌സ് ഭീമൻ സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ്, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് ഉപകരണങ്ങൾ എന്നിവയ്ക്ക് 75 ശതമാനം വരെ കിഴിവും മറ്റ് ഉപകരണങ്ങളായ ടിവികൾ വീട്ടുപകരണങ്ങളായ റഫ്രിജറേറ്റർ, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് 65 ശതമാനം വരെയും കിഴിവ് നൽകാൻ പദ്ധതിയിടുന്നു.
ബാങ്ക് ഇളവുകൾ
എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴിയോ എസ്ബിഐ കാർഡ് ഇഎംഐ ഇടപാടുകൾ നടത്തിയോ വിൽപ്പന കാലയളവിൽ ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് യോഗ്യമായ ഉൽപ്പന്നങ്ങളിൽ എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്‌റ്റ് ഇഎംഐയും പ്രയോജനപ്പെടുത്താം.
ആമസോണിന്റെ ഏറ്റവും വലിയ എതിരാളിയായ ഫ്ലിപ്പ്കാർട്ടും ജനുവരി 14 മുതൽ ആരംഭിക്കുന്ന റിപ്പബ്ലിക് ദിന വിൽപ്പന ആസൂത്രണം ചെയ്യുന്നു. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ, ഇയർബഡുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഈ വിൽപ്പനയിൽ ഉൾപ്പെടുന്നു. ഫാഷൻ ആക്‌സസറികൾ, ടിവികൾ, ഇലക്ട്രോണിക്‌സ്, ഫർണിച്ചറുകൾ, മെത്തകൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സെയിൽസിൽ, വിവോ X100 സീരീസ്, ഓപ്പോ റെനോ 11 സീരീസ്, ഇൻഫിനിക്സ് സ്‌മാർട്ട് 8, റെഡ്‌മി നോട്ട് 13 പ്രോ സീരീസ്, പോക്കോ എക്‌സ് 6 സീരീസ് എന്നിവയുൾപ്പെടെ നിരവധി പുത്തൻ സ്‌മാർട്ട്‌ഫോൺ ലോഞ്ചുകളിൽ ആകർഷകമായ കിഴിവുകൾ പ്രതീക്ഷിക്കുന്നു. ക്യാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് ഡീലുകൾ, നോ-കോസ്‌റ്റ് ഇഎംഐ ഓപ്‌ഷനുകൾ എന്നിവയും, ആകർഷകമായ മറ്റ് ഓഫറുകളും വിൽപ്പനയിൽ അവതരിപ്പിക്കും.












Click it and Unblock the Notifications