Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 16 ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം; ആമസോൺ സഹായിക്കും, 20,145 രൂപ വരെ കുറയും?

ആമസോൺ പ്രൈം ഡേ സെയിലിൽ സ്‌മാർട്ട്ഫോൺ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന സുവർണാവസരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വർഷത്തെ മെഗാ വിൽപ്പനയിൽ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ആപ്പിളിന്റെ മുൻനിര മോഡലുകളിലൊന്നായ ഐഫോൺ 16-ന് ലഭിക്കുന്ന റെക്കോർഡ് വിലക്കിഴിവ് തന്നെയാണ്. ആമസോണിന്റെ പ്രൈം ഡേ സെയിലിൽ ആപ്പിളിന്റെ ഐഫോൺ 16-ന് വൻ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആപ്പിൾ പ്രേമികൾക്ക് ലോട്ടറി; വില കുത്തനെ കുറഞ്ഞ് ഐഫോൺ 17; ഓഫർ കണക്കുകൾ ഇങ്ങനെ
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി; വില കുത്തനെ കുറഞ്ഞ് ഐഫോൺ 17; ഓഫർ കണക്കുകൾ ഇങ്ങനെ

ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട പ്രീമിയം ഫോൺ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് പ്രൈം ഡേയിലൂടെ കൈവന്നിരിക്കുന്നത്. നിലവിൽ ആപ്പിൾ സ്‌റ്റോറുകളിലോ മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ലഭ്യമായതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് പ്രൈം ഡേ ഓഫറുകളിൽ ഈ ഫോൺ കിട്ടുക.

iphone 16

ഐഫോൺ 16 ഓഫറുകൾ

128 ജിബി സ്‌റ്റോറേജ് വേരിയന്റ് ഇപ്പോൾ 62,900 രൂപയ്ക്കാണ് ലഭിക്കുന്നത്. ലോഞ്ച് സമയത്തെ 79,900 രൂപ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17,000 രൂപയുടെ നേരിട്ടുള്ള വിലക്കുറവാണ്. ഇതിന് പുറമെ, അർഹതയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3,145 രൂപ വരെ ആമസോൺ പേ ക്യാഷ്ബാക്ക് ലഭിക്കും. ഇതോടെ ഫോണിന്റെ ഫലപ്രദമായ വില 59,755 രൂപയായി കുറയും. ഈ ഓഫർ പരിമിത കാലത്തേക്ക് പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള മോഡലിന് ഈ വില ലഭ്യമാണെങ്കിലും മറ്റ് നിറങ്ങളിലും സമാന ഓഫറുകളുണ്ട്.

വിലക്കിഴിവിന് പുറമെ, തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കും എസ്‌ബിഐ ഡെബിറ്റ് കാർഡുകൾക്കും 1,750 രൂപ വരെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടും ആമസോൺ നൽകുന്നുണ്ട്. പഴയ സ്‌മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ താൽപര്യമുള്ളവർക്ക് ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് 41,050 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നോ-കോസ്‌റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.

ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 16 സ്വന്തമാക്കാൻ അർഹതയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യണം. വാങ്ങൽ പൂർത്തിയായ ശേഷം ആമസോൺ പേ ബാലൻസ് ആയി പരമാവധി 3145 രൂപ ക്യാഷ്ബാക്ക് ലഭിക്കും എന്നതാണ് പ്രധാന കാര്യം. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ വില വീണ്ടും കുറയ്ക്കാനും കഴിയും.

ഐഫോൺ 16 ഫീച്ചറുകൾ

ഐഫോൺ 16-ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്ക് പിന്തുണയുള്ള ഈ ഫോൺ ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലാണ് പ്രവർത്തിക്കുന്നത്. ക്യാമറ വിഭാഗത്തിൽ 48 മെഗാപിക്‌സൽ ഫ്യൂഷൻ പ്രൈമറി ക്യാമറയും 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐഫോൺ 15ന്റെ ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും; വില 50,000 രൂപയിൽ താഴെയെത്തുമോ? ഓഫർ അറിയാം
ഐഫോൺ 15ന്റെ ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും; വില 50,000 രൂപയിൽ താഴെയെത്തുമോ? ഓഫർ അറിയാം

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്‌സൽ ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ ലഭ്യമാണ്. ഇതിനൊപ്പം 5ജി കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഐപി68 വാട്ടർ-ഡസ്‌റ്റ് റെസിസ്‌റ്റൻസ്, മാഗ്‌സേഫ് വയർലെസ് ചാർജിംഗ് എന്നിവയും ഫോണിലുണ്ട്. ഒറ്റ ചാർജിൽ 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. എന്തായാലും ഐഫോണുകളിൽ ഏറ്റവും മികച്ച സീരീസുകളിൽ ഒന്ന് തന്നെയാണ് ഐഫോൺ 16 എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+