ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നുണ്ടോ? മാള്‍വെയര്‍ പണിതരും; ആന്റിവൈറസുണ്ടായിട്ടും കാര്യമില്ല
ഓണ്‍ലൈനിലൂടെ നിത്യേന പലര്‍ക്കും പണികിട്ടാറുണ്ട്. തട്ടിപ്പുകാര്‍ ധാരാളമുള്ള ഇടമാണിത്. തൊഴില്‍ തട്ടിപ്പ് മുതല്‍ ഇമെയില്‍ വഴി നിങ്ങളെ കുഴപ്പത്തിലാക്കുന്ന മാള്‍വെയറുകള്‍ വരെ നിങ്ങളുടെ ഡിവൈസിലേക്ക് എത്താം. അതേസമയം ഇതുവരെ കണ്ടതൊന്നുമല്ല പ്രശ്നം. അതിലും വലുതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു മാള്‍വെയര്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവയെ കണ്ടെത്തുക തീര്‍ത്തും ദുഷ്കരമാണ്. നിങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോം പോലുള്ള സുരക്ഷിത ആപ്പാണെന്ന് ഇവ കണ്ടാല്‍ തോന്നിപ്പോകും. കമീലിയണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് സുരക്ഷിതമായ ആപ്പാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ഇതില്‍ തന്നെയുണ്ട്. ഇവ നിങ്ങളുടെ ഡിവൈസിലെ സുരക്ഷാ സംവിധാനങ്ങളിടയിലേക്ക് കടന്നുകയറും. അത് യൂസര്‍മാര്‍ അറിയുക പോലുമില്ല.

നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ ഡാറ്റ അടക്കം ഇവ ചോര്‍ത്തും. ബാങ്ക് അക്കൗണ്ട് പാസ്വേഡുകള് അടക്കം നമുക്ക് നഷ്ടപ്പെടും. വളരെയധികം അപകടകാരിയാണ് ഈ ആപ്പ്. ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശമുണ്ട്. ത്രെറ്റ് ഫാബ്രിക്കിന്റെ പഠനത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഈ ഭീഷണി പെട്ടെന്ന് ഉണ്ടായതല്ലെന്ന് ഇവര്‍ പറയുന്നു. ഒരു വര്‍ഷത്തോളമായി ഈ ആപ്പ് യൂസര്‍മാരുടെ വില്ലനാണെന്ന് ത്രെറ്റ് ഫാബ്രിക് പറയുന്നു.
അതേസമയം ഈ മാള്‍വെയറിനെ ജാഗ്രത കുറവ് പലരും വളര്‍ത്തി വലുതാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തോളമായി ഇവ വ്യാപകമായി എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. വളരെയധികം കരുത്ത് ഇവ നേടിക്കഴിഞ്ഞു. ഈ മാള്‍വെയറിന് ഇപ്പോള്‍ എളുപ്പത്തില്‍ ഫോണുകളില്‍ കയറാന്‍ സാധിക്കും. എച്ച്ടിഎംഎല്‍ ട്രിക്ക് ഉപയോഗിച്ചാണ് അതിന് സാധ്യമാവുക.
ഒരു യൂസറുടെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ചോര്‍ത്തിയെടുക്കാന്‍ ഇവയ്ക്ക് സാധിക്കും. സോംഫൈന്ഡര് വഴിയാണ് ഈ ആപ്പുകള്‍ വതിരണം ചെയ്യപ്പെടുന്നത്. അതിലൂടെ ഒരിക്കലും ഈ ആപ്പ് അപകടം പിടിച്ചതാണെന്ന് കണ്ടെത്താന്‍ യൂസര്‍മാര്‍ക്ക് സാധിക്കില്ല. നിങ്ങളുടെ ഫോണിലെ എല്ലാ സുരക്ഷാ മുന്‍കരുതലുകളെയും ഇവ എളുപ്പത്തില്‍ മറികടക്കും. ഗൂഗിള്‍ ക്രോം പോലെയുള്ള നിത്യേന ഉപയോഗിക്കുന്ന ആപ്പായത് കൊണ്ട് പ്രശ്നങ്ങള്‍ കണ്ടെത്തുക സാധ്യമല്ല. വ്യക്തിവിവരങ്ങളാണ് ഇവ ലക്ഷ്യമിടുന്നത്.
അതുപോലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിങ്ങളറിയാതെ ചോര്‍ത്താനും, സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കാനും, നിങ്ങള്‍ അറിയാതെ ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കാനുമെല്ലാം ഇതിലൂടെ സാധിക്കും. ഒരുവഴി മാത്രമാണ് ഇതിനെ തടയാന്‍ നിങ്ങളുടെ മുന്നിലുള്ളത്. കമിലിയോണ്‍ പോലുള്ള ആപ്പുകളെ പ്ലേസ്റ്റോര്‍ അല്ലാതെ മറ്റേതെങ്കിലും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് നീക്കം ചെയ്യുക.
പെയ്ഡ് ആപ്പുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന വാഗ്ദാനങ്ങളില്‍ ഒരിക്കലും വീഴാതിരിക്കുക. നിങ്ങള്‍ക്ക് അയച്ച് കിട്ടുന്ന ലിങ്കുകളില്‍ കയറി ആപ്പ് ഡൗണ്‍ലോഡും ചെയ്യാതിരിക്കുക. ഗൂഗിള്‍ പ്ലേയുടെ പ്രൊട്ടക്ഷന്‍ ഓണ്‍ ചെയ്ത് വെക്കുന്നതും സുരക്ഷ ഉറപ്പാക്കും.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications