Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളാണോ സാംസങ്ങാണോ പ്രീമിയം ഫോണുകളില്‍ ഒന്നാമന്‍; ഇന്ത്യയില്‍ പൊളി മോഡലുകള്‍ ഇവയാണ്

ഇന്ത്യയില്‍ പ്രീമിയം ഫോണുകള്‍ക്ക് വലിയ ആരാധകര്‍ തന്നെയുണ്ട്. ആപ്പിളും സാംസങ്ങും ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍ ഇവരില്‍ ആരാണ് മുമ്പിലുള്ളത്. അതിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ചും പതിനാലും മോഡലുകളാണ് ഏറ്റവും വിറ്റുപോകുന്ന പ്രീമിയം ഫോണുകള്‍. സാംസങ്ങും ഒട്ടും മോശമാക്കിയിട്ടില്ല.

ഗ്യാലക്‌സി എസ്24, എസ്23 മോഡലുകളാണ് സാംസങ്ങിന്റെ പ്രീമിയം ഫോണുകളില്‍ ഏറ്റവും വിറ്റുപോകുന്നത്. 2024ന്റെ ആദ്യ സാമ്പത്തിക പാദത്തിലെ കണക്കുകളാണിത്. ഐഡിസിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൂപ്പര്‍ പ്രീമിയം സെഗ്മെന്റിനലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നത്. 65000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളാണ് ഈ വിഭാഗത്തില്‍ വരിക.

apple-iphone-sales

സൂപ്പര്‍ പ്രീമിയം സെഗ്മെന്റില്‍ 44 ശതമാനമാണ് വളര്‍ച്ച. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി ഇക്കാലയളവില്‍ 11.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 34 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് വിവിധ ബ്രാന്‍ഡുകള്‍ ചേര്‍ന്ന് ഷിപ്പ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം പാദത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്.

സൂപ്പര്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ ഷെയറും മൊത്തം മാര്‍ക്കറ്റില്‍ 7 ശതമാനത്തില്‍ നിന്ന് ഒന്‍പത് ശതമാനമായി വളര്‍ന്നിട്ടുണ്ട്. വിപണിയില്‍ ഇതിന്റെ 69 ശതമാനവും ആപ്പിളിനാണ്. സാംസങ്ങിന് 31 ശതമാനമാണ് ലഭിച്ചിരിക്കുന്നത്. ആപ്പിള്‍ മൊത്തം സെഗ്മെന്റുകളില്‍ 64 ശതമാനവും സാംസങ്ങ് 25 ശതമാനവും സ്വന്തമാക്കി.ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഫോണ്‍ ഐഫോണ്‍ പതിനാല് ആണ്.

ഐഫോണ്‍ 15, 14 പ്ലസ്, 15 പ്ലസ്, എന്നിവയാണ് ഐഫോണിന്റെ വില്‍പ്പനയേറിയ മോഡലുകള്‍. സാംസങ്ങില്‍ നിന്ന് ഗ്യാലക്‌സി എസ്24, എസ്24 പ്ലസ്, എസ്24 അള്‍ട്ര, എസ്23 എന്നിവയാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്. ഇവയെല്ലാം ലോഞ്ച് ചെയ്തപ്പോള്‍ തന്നെ തരംഗമായതാണ്. എന്നാല്‍ ഐഫോണ്‍ പതിനാല് അങ്ങനെയല്ലായിരുന്നു.

തുടക്കത്തില്‍ വില്‍പ്പന തീരെ കുറഞ്ഞ മോഡലായിരുന്നു ഐഫോണ്‍ 14. എന്നാല്‍ ഐഫോണ്‍ പതിനഞ്ച് ഇറങ്ങിയ ശേഷം വന്‍ വില്‍പ്പനയാണ് ഈ ഫോണിനുണ്ടായത്. ഫ്‌ളിപ്പ്കാര്‍ട്ട് സെയിലില്‍ അടക്കം വന്‍ കുതിപ്പാണ് ഐഫോണ്‍ പതിനാല് ഉണ്ടാക്കിയത്.

50000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ ആപ്പിളിന്റെ വില്‍പ്പന വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 45 ശതമാനമായിട്ടാണ് കുറഞ്ഞത്. അതേസമയം സാംസങ്ങ് തൊട്ടുപിന്നില്‍ 44 ശതമാനം വിപണി വിഹിതവുമായി എത്തി.

നേരത്തെ വെറും 16 ശതമാനം മാത്രമായിരുന്നു വിപണിയിലെ മൊത്തം വില്‍പ്പനയില്‍ സാംസങ്ങിന് ലഭിച്ചിരുന്നത്. അതേസമയം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് മിഡ്‌റേഞ്ച് ഫോണുകളില്‍ ഒന്നാമതെത്തി. 30000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളെയാണ് മിഡ് റേഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവോയും ഓപ്പോയും തൊട്ടുപിന്നിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+