Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ മോനേ ഇത് ആപ്പിളാണ്, ഐഫോണ്‍ 16 പൊളിക്കും; ക്യാമറയിലും ലെന്‍സിലും ഒന്നൊന്നര മാറ്റങ്ങള്‍ ഇങ്ങനെ

മുംബൈ: ആപ്പിള്‍ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ല. അവരുടെ പുറത്തിറക്കാനുള്ള ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ 16 സീരീസും അത്തരത്തിലുള്ളതായിരിക്കും. ഗംഭീര മാറ്റങ്ങളാണ് ഈ ഫോണില്‍ വരാന്‍ പോകുന്നത്. മുമ്പുള്ള ഐഫോണുകളെ അപേക്ഷിച്ച് ക്യാമറയില്‍ എല്ലാം വമ്പന്‍ മാറ്റങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഐഫോണ്‍ പതിനാറ് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ തന്നെ ഇവ പുറത്തിറക്കുമെന്നാണ് സൂചന. അത് ആപ്പിള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമാണ് സമ്മാനിക്കുന്നത്. പ്രൊ മോഡലുകളിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങളുണ്ടാവാന്‍ പോകുന്നത്. ഡിസൈനിലും ക്യാമറ അപ്‌ഗ്രേഡിലുമെല്ലാം ഇത്തവണ ആപ്പിള്‍ എല്ലാവരെയും അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

apple-iphone-16

പ്രമുഖ അനലിസ്റ്റായ മിങ്-ചി കുവോയാണ് ഞെട്ടിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ടെട്രാപ്രിസം ലെന്‍സ് ഐഫോണ്‍ പതിനാറില്‍ ആദ്യമായി ഇടംപിടിക്കുമെന്നാണ് മിങ് പറയുന്നു. പ്രധാനമായും ഐഫോണ്‍ 16 പ്രൊ, 16 പ്രൊ മാക്‌സ് മോഡലുകളിലാണ് ഇവയുണ്ടായിരിക്കും. ഈ ലെന്‍സില്‍ 5എക്‌സ് സൂം സാധ്യമാകും.

ഐഫോണ്‍ 15 പ്രൊയില്‍ 3എക്‌സ് സൂമായിരുന്നു ഉണ്ടായിരുന്നു. ആപ്പിളിന് ഇപ്പോഴത്തെ ഏറ്റവും വലിയ ലെന്‍സ് വിതരണക്കാരായ ലാര്‍ഗന്‍ തന്നെ ടെട്രാപ്രിസം ലെന്‍സുകള്‍ നല്‍കുന്നത് തുടരുമെന്നാണ് മിങ് പറയുന്നു. ലാര്‍ഗന്റെ ഏറ്റവും വലിയ ഉപയോക്താവാണ് ആപ്പിള്‍. അതുകൊണ്ട് തന്നെ ഉറപ്പായും ടെട്രപ്രിസം ക്യാമറ ഉണ്ടാവുമെന്നും മിങ് അവകാശപ്പെട്ടു.

അതേസമയം ഫോട്ടോഗ്രാഫിക് മികവ് ഇതോടെ പ്രൊ സീരീസില്‍ തുല്യമായി മാറും നേരത്തെ പ്രൊ സീരീസിലെ ചെറിയ മോഡലില്‍ സൂം ഫീച്ചറുകള്‍ക്ക് മാക്‌സിനെ അപേക്ഷിച്ച് മികവില്ലെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഈ മികവേറിയ ലെന്‍സുകളുടെ വിതരണക്കാരായി ജീനിയസ് ഇലക്ട്രോണിക് ഒപ്ടിക്കലും എത്തും. ഇവര്‍ പുതിയ വിതരണക്കാരാണ്.

ലാര്‍ഗനും ജീനിയസിനും വലിയ അളവിലുള്ള ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട് അതുകൊണ്ട് ആവശ്യത്തില്‍ അധികം പെരിസ്‌കോപ്പ് ലെന്‍സുകള്‍ ആപ്പിളിന് ലഭിക്കും. ഇതിലൂടെ ഐഫോണ്‍ പതിനാറിന്റെ നിര്‍മാണത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാനും സാധിക്കും.

ആപ്പിള്‍ ആരാധകര്‍ ഏറ്റവും സന്തോഷിക്കുന്ന കാര്യവും ഇത്തവണ ഐഫോണ്‍ പതിനാറ് പ്രൊ മോഡലുകളില്‍ നിന്ന് ലഭിക്കും. ഈ ഫോണുകളുടെ വലിപ്പത്തില്‍ ചെറിയൊരു വ്യത്യാസമുണ്ടാവും. ഇത്തവണ വലിപ്പമേറുമെന്നാണ് റിപ്പോര്‍ട്ട്. ടെട്രാപ്രിസം ലെന്‍സിന്റെ ഇതിന്റെ ബോഡിയില്‍ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങള്‍.

നേരത്തെ കൂടുതല്‍ വലിയ ലെന്‍സുകള്‍ ഉള്‍ക്കൊള്ളുന്നതിന് ഐഫോണിന്റെ വലിപ്പം വലിയൊരു പ്രശ്‌നമായിരുന്നു. ഐഫോണ്‍ പതിനഞ്ച് പ്രൊയില്‍ മികവുറ്റ ലെന്‍സ് വരാതിരുന്നതിന് കാരണവും ചെറുതായത് കൊണ്ടാണ്. വെര്‍ട്ടിക്കല്‍ ക്യാമറ ലേഔട്ടാണ് ഇതിനുണ്ടാവുക. ആപ്പിളിന്റെ എ18 ചിപ്പാണ് നാല് മോഡലുകള്‍ക്കും ഉണ്ടാവുകയെന്നാണ് സൂചന. പെര്‍ഫോമന്‍സ് അതുകൊണ്ട് തുല്യമായിരിക്കും. പ്രൊ മോഡലുകള്‍ക്ക് ബാറ്ററിയിലും മാറ്റമുണ്ടാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+