Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ ഫോള്‍ഡബിളിന്റെ ഊഴമാണ് ഇനി, എപ്പോള്‍ പുറത്തിറങ്ങും; അടുത്ത വര്‍ഷമുണ്ടാകില്ല

ആപ്പിള്‍ ഫോള്‍ഡബിള്‍ യുഗത്തിലേക്ക് മാറാന്‍ ഒരുങ്ങുന്നു. കാലത്തിനൊത്ത് മാറാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായകമായ രണ്ട് ലോഞ്ചുകളാണ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ പ്ലാന്‍ ചെയ്യുന്നത്. അതില്‍ ആദ്യത്തേത് ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനോടകം ആപ്പിളിന്റെ ആരാധകര്‍ ആവേശത്തോടെ പറയുന്നതാണ് ഫോള്‍ഡബിള്‍ ഐഫോണ്‍. വിപണിയില്‍ ഇറങ്ങുന്നതില്‍ വെച്ച് ഏറ്റവും മികവുറ്റ ഫോള്‍ഡബിള്‍ ഫോണായിരിക്കും ഇത്. 2026ലായിരിക്കും ഇതിന്റെ ലോഞ്ചിംഗ്. വണ്‍പ്ലസിനോടും സാംസങ്ങിനോടും ഓപ്പോയോടുമെല്ലാം ആപ്പിളിന് ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വരും.

apple-iphone-foldable

അതേസമയം ഒഎല്‍ഇഡി ഐപാഡ് എയറും ഇതിന് ശേഷം ആപ്പിള്‍ പുറത്തിറക്കും. ഇത് 2028ലാണ് പുറത്തിറക്കുക. ആപ്പിള്‍ വളരെ തന്ത്രപരമായിട്ടാണ് ഓരോ ഡിവൈസുകളും പുറത്തിറക്കാന്‍ പോകുന്നത്. ഏറ്റവും നൂതനമായ ഡിസ്‌പ്ലേ ടെക്‌നോളജിയും, അതുപോലെ ഫീച്ചറുകളും ഈ ഫോണിനുണ്ടാവും.

ഒഎല്‍ഇഡി ഐപാഡുകള്‍ക്ക് വന്‍ ഡിമാന്‍ഡ് തന്നെ ഇപ്പോള്‍ വിപണിയിലുണ്ട്. ഇതാണ് അത്തരമൊരു ഐപാഡ് പുറത്തിറക്കാന്‍ ആപ്പിള്‍ തയ്യാറാവാന്‍ കാരണം. ഈ വര്‍ഷം അത്തരം ഐപാഡുകളുടെ ഷിപ്പ്‌മെന്റ് 9 മില്യണ്‍ യൂണിറ്റുകള്‍ പിന്നിട്ടിരിക്കുകയാണ്. മാറി ചിന്തിക്കാന്‍ ആപ്പിളിനെ ചിന്തിപ്പിച്ചതും ഇക്കാര്യങ്ങളാണ്.

സാംസങ്ങും എല്‍ജിയുമാണ് ഒഎല്‍ഇഡി ഡിസ്‌പ്ലേ പുറത്തിറങ്ങുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഐപാഡ് പ്രൊ റീഫ്രഷിന്റെ ഡിസ്‌പ്ലേകളും ഇവര്‍ ത ന്നെയായിരിക്കും നിര്‍മിക്കുക. ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയിലായിരിക്കും ഇവ വിപണിയില്‍ എത്തുക. ഐപാഡ് എയറാണ് ഏറ്റവും ഞെട്ടിക്കാന്‍ പോകുന്നത്.

ഒറ്റ ലെയറുള്ള ഒഎല്‍ഇഡി വേരിയന്റാണ് ഇതിനുണ്ടാവുക. ഇത് പക്ഷേ വരാന്‍ ഇത്തിരി വൈകും. 2028ല്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ആപ്പിള്‍ നല്‍കുന്ന സൂചന. എയര്‍ മോഡലിലൂടെ പ്രീമിയം ലെവല്‍ വിഷ്വല്‍ എക്‌സ്പീരിയന്‍സാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.

എല്‍സിഡിയേക്കാള്‍ മികവുറ്റ ഡിസ്‌പ്ലേകള്‍ ഒഎല്‍ഇഡിയില്‍ നിന്ന് ലഭ്യമാവും. അതേസമയം ടാബ്ലറ്റ് മാര്‍ക്കറ്റില്‍ ആപ്പിളാണ് ആധിപത്യം പുലര്‍ത്തുന്നത്. പക്ഷേ ലാപ്‌ടോപ് മേഖലയില്‍ ഒഎല്‍ഡി സാങ്കേതികവിദ്യ വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. 7-8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഫോണുകളായിരിക്കും ആപ്പിള്‍ പുറത്തിറക്കുകയെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

2026ലായിരിക്കും ഇവ പുറത്തിറക്കുക. അടുത്ത വര്‍ഷം ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. സാംസങ്ങും ഗൂഗിളും ഇക്കാര്യത്തില്‍ വളരെ മുന്നിലാണ്. ആരാധകരില്‍ നിന്ന് വലിയ ആവശ്യവും ഫോള്‍ഡബിള്‍ ഫോണിനായിട്ടുണ്ട്. അതാണ് ഇവ പുറത്തിറക്കാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+