ആപ്പിള്‍ വാങ്ങാന്‍ റെഡിയായിക്കോ? ഐഫോണ്‍ 15 14999 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ഇങ്ങനെ ലഭ്യമാവും
ആപ്പിളിന്റെ ഓഫര്‍ ഇപ്പോള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം അല്ലേ? പക്ഷേ പലര്‍ക്കും ഈ ഓഫര്‍ പൂര്‍ണമായും ലഭ്യമാകുക എങ്ങനെ എന്ന് അറിയില്ല. പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇപ്പോള്‍ കിടിലന്‍ ഓഫറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണുകള്‍ക്കായി ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ചുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ഐഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറുകള്‍ നല്‍കിയിരുന്നു. അതിനേക്കാള്‍ എല്ലാം വലിയ ഡിസ്‌കൗണ്ടാണ് ഇപ്പോഴുള്ളത്. തീര്‍ച്ചയായും ഏതൊരു ആപ്പിള്‍ ഫോണ്‍ പ്രേമിയും ഇങ്ങനെ ഒരു ഓഫര്‍ കാത്തിരിക്കുകയാവും എന്ന് ഉറപ്പാണ്.

ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ ഏറ്റവും കുറഞ്ഞത് 14901 രൂപയുടെ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുന്നുണ്ട്. ഇതിന് പുറമേ കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ വേറെയുമുണ്ട്. 79000 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 15 ഇപ്പോള്‍ 64999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 128 ജിബി മോഡലിനാണ് ഇത്രയും തുക കുറയുന്നത്.
256, 512 ഡിബി വേര്‍ഷനുകള്‍ക്കും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്. 256 ജിബി വേരിയന്റിന് 74999 രൂപയാണ് വില. അതുപോലെ 512 ജിബിക്ക് 94999 രൂപയും വില വരും. ബ്ലാക്, ബ്ലൂ, ഗ്രീന്‍, പിങ്ക്, യെല്ലോ ഷേഡുകളില്‍ ഇവ ലഭ്യമാവും. ബാങ്ക് ഓഫറുകള്‍ വേറെയും ഇതോടൊപ്പം ലഭ്യമാവും. അതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും.
ചില ബാങ്കുകളില്‍ നെറ്റ് ബാങ്കിംഗ് വഴി ഇടപാടുകള്‍ നടത്തിയാല്‍ ആയിരം രൂപ വരെ കുറഞ്ഞ് കിട്ടും. അതല്ലെങ്കില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഇതിന് ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചാലും മതി. യുപിഐ ഇടപാടുകള്‍ വഴിയാണ് പേമെന്റ് നടത്തുന്നതെങ്കില്‍ വീണ്ടും ആയിരം രൂപ നിങ്ങള്‍ക്ക് കുറയും.
കോംബോ ഓഫറുകള്‍ പ്രകാരം രണ്ടായിരം രൂപ വേറെയും കുറയും. അതേസമയം എക്‌സേഞ്ചിന് നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അത്ഭുതകരമായ വിലയാണ് ലഭിക്കുക. നിങ്ങളുടെ പഴയ ഫോണ്‍ കൈവശം വെക്കാതിരിക്കാന്‍ ശ്രമിക്കുക. അത് എക്‌സ്‌ചേഞ്ച് ചെയ്താല്‍ 50000 രൂപ വരെ ലഭിക്കും. ഇതോടെ 14999 രൂപയ്ക്ക് വരെ ഈ ഫോണ്‍ വാങ്ങാനാവും. തീര്‍ച്ചയായും ഞെട്ടിക്കുന്ന വിലയാണിത്.
ആപ്പിളിന്റെ വിപണിയിലുള്ള ഏറ്റവും മികച്ച ഫോണാണ് 15000 രൂപയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുക. ഇതിലും മികച്ചൊരു ഓഫര്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ലഭിക്കാനില്ല. ശ്രദ്ധിക്കേണ്ട കാര്യം എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മൂല്യം എത്രയുണ്ടെന്ന് നോക്കി മാത്രമേ ഫ്‌ളിപ്പ്കാര്‍ട്് ഡിസ്‌കൗണ്ട് അനുവദിക്കൂ.
ആപ്പിളിന്റെ 12 മുതല്‍ 14 വരെയുള്ള ഏത് മോഡലിനും മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. അതുകൊണ്ട് നിങ്ങളുടെ ഫോണില്‍ പോറലോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുക. അതുപോലെ നല്ല രീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. തീര്‍ച്ചയായും 50000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിച്ചിരിക്കും. അതുകൊണ്ട് വേഗം തന്നെ ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കിക്കോളൂ.












Click it and Unblock the Notifications