ആപ്പിള്‍ പൊളിയാണ് മക്കളേ, ഐഫോണ്‍ 15 പ്രൊ മാക്‌സ് വാങ്ങണമെങ്കില്‍ ഇങ്ങോട്ട് പോരൂ; ഓഫര്‍ ഇങ്ങനെ

ആപ്പിള്‍ ഇപ്പോള്‍ സകല ഐഫോണ്‍ മോഡലുകള്‍ക്കും ഡിസ്‌കൗണ്ട് നല്‍കുന്ന തിരക്കിലാണ്. എന്നാല്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ലെന്ന് മാത്രം. പക്ഷേ ഇപ്പോള്‍ കിട്ടുന്ന വിലക്കുറവ് ഒന്നൊന്നരയാണ്. നമ്മള്‍ ആഗ്രഹിച്ച തുകയ്ക്ക് ഇപ്പോള്‍ ഐഫോണുകള്‍ സ്വന്തമാക്കാനാവും. ഐഫോണിന്റെ എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്.

എന്നാല്‍ ഇതുവരെയില്ലാത്ത ഡിസ്‌കൗണ്ടുമായി ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് എത്തിയിരിക്കുകയാണ്. ഐഫോണ്‍ പതിനഞ്ചിന്റെ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനാണ് ഇപ്പോള്‍ കിടിലന്‍ വിലക്കുറവ് ഉള്ളത്. മാര്‍ക്കറ്റിലെ ഏറ്റവും കരുത്തനായ ഈ ഫോണ്‍ 91105 രൂപയ്ക്ക് നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാനാവും.

apple-iphone-15

വിലകേട്ടിട്ട് ഒന്ന് ഞെട്ടിയെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. ഇത് ആപ്പിളിന്റെ ഏറ്റവും വിലയേറിയ പ്രീമിയം ഫോണാണ്. ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫീച്ചര്‍ വേണ്ടവര്‍ക്കുള്ളതാണ് ഈ ഫോണ്‍. തീര്‍ച്ചയായും നിരവധി പേര്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് വിലക്കുറയുന്നതും കാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത്.

ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന്റെ വില 1,59900 രൂപയാണ്. ഈ വിലയ്ക്ക് ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങുക കൈപ്പൊള്ളുന്ന കാര്യമാണിത്. കഴിഞ്ഞ വര്‍ഷമാണ് ഈ ഫോണ്‍ പുറത്തിറങ്ങിയത്. 256 ജിബി വേരിയന്റാണിത്. പക്ഷേ ഡിസ്‌കൗണ്ട് നിരക്കില്‍ ഇപ്പോള്‍ ഈ ഫോണ്‍ ഐഫോണ്‍ ആരാധകര്‍ക്കെല്ലാം വാങ്ങാന്‍ സാധിക്കും.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 68795 രൂപയുടെ ഡിസ്‌കൗണ്ടാണ് നിങ്ങള്‍ക്ക് ഐഫോണ്‍ 15 പ്രൊ മാക്‌സ് വാങ്ങുകയാണെങ്കില്‍ ലഭിക്കുക. ഇതോടെ 91105 രൂപയ്ക്ക് ഇവ വാങ്ങാനും സാധിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഐഫോണ്‍ ഓഫറിലാണ് ഈ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുക. നിലവില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഫോണാണിത്.

ഫീച്ചറുകളില്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനെ വെല്ലുവിളിക്കാന്‍ പോന്നൊരു ഫോണില്ലെന്ന് തന്നെ പറയാം. ഗംഭീര ഡിസൈനും അതുപോലെ ഏറ്റവും മികച്ച ക്യാമറയും, എ സീരീസിന്റെ കരുത്തുറ്റ ചിപ്പുമെല്ലാം ചേര്‍ന്ന് ഗംഭീര യൂസര്‍ എക്‌സ്പീരിയന്‍സാണ് ഇവ സമ്മാനിക്കും. അതുകൊണ്ട് ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങിയാല്‍ ഒരു നഷ്ടവും സംഭവിക്കില്ല.

ക്യാമറയാണ് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന്റെ പ്രധാന ആകര്‍ഷണം. ട്രിപ്പിള്‍ ക്യാമറയാണ് ഇവയ്ക്കുള്ളത്. 48 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയാണ് പ്രൊ മാക്‌സിനുള്ളത്. അതോടൊപ്പം 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയുമുണ്ട്. 12 എംപി ടെലിഫോട്ടോ ഇതിനൊപ്പം ആപ്പിള്‍ യൂസര്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഗംഭീരമായ ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ ഇവ സഹായിക്കും. അതുപോലെ 12 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. സെല്‍ഫിയെടുക്കാന്‍ മറ്റൊരു ഫോണിനെ ഇനി ആശ്രയിക്കേണ്ടി വരില്ല. യുഎസ്ബി സി ടൈപ്പ് ചാര്‍ജിംഗാണ് ഈ ഫോണിനുള്ളത്. മികച്ച ചാര്‍ജും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടില്‍ 50000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് നല്‍കുന്നത്. അതെല്ലാം ചേര്‍ത്താണ് 91105 രൂപയ്ക്കാണ് 15 പ്രൊ മാക്‌സ് വാങ്ങാന്‍ സാധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q